സെന്റ് ജോര്‍ജ് ദേവാലയത്തിന് പരിസ്ഥിതി പുരസ്‌കാരം

June 9th, 2012

award-for-abudhabi-st-george-church-ePathram
അബുദാബി : പരിസ്ഥിതി സംരക്ഷണ ത്തിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തന ങ്ങള്‍ക്കും നല്‍കുന്ന മികച്ച സംഭാവന കള്‍ക്ക് യു. എ. ഇ. യിലെ പരിസ്ഥിതി സംഘടനയായ ഇ. ഇ. ജി. നല്‍കുന്ന പുരസ്‌കാരം അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലഭിച്ചു.

ദുബായിലെ നോളജ് വില്ലേജില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ പരിസ്ഥിതി മന്ത്രി മുഹമ്മദ് അല്‍ കിന്ദി യുടെയും മറ്റും സാമൂഹിക ഭരണ നയതന്ത്ര തല ങ്ങളിലെ ഉന്നതരുടെ സാന്നിദ്ധ്യ ത്തില്‍ അബ്ദുള്‍ അസീസ് അല്‍ മിദ്ഫയില്‍ നിന്നും കത്തീഡ്രലിനു വേണ്ടി വികാരി ഫാ. വി. സി. ജോസ് ഏറ്റു വാങ്ങി.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങളില്‍ സ്തുത്യര്‍ഹമായ സംഭാവന കള്‍ നല്‍കിയ വിവിധ സംഘടന കളെയും വ്യക്തി കളെയും സ്ഥാപന ങ്ങളെയും ഈ ചടങ്ങില്‍ ആദരിച്ചു. സുസ്ഥിര വികസനവും ഹരിത സമ്പദ്‌ വ്യവസ്ഥയും കാലഘട്ട ത്തിന്റെ അനിവാര്യതയാണ് എന്നും മാലിന്യ സംസ്‌കരണ ത്തിന് നാം ഉദാത്ത മാതൃകകള്‍ ആകണമെന്നും ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ഇ. ഇ. ജി. ചെയര്‍ പേഴ്‌സണ്‍ ഹബീബ അല്‍ മാറഷി പറഞ്ഞു.

മരുഭൂമിയെ ഹരിതാഭമാക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ തുടര്‍ന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഫാ. വി. സി. ജോസ് പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സെന്റ് ജോര്‍ജ് ദേവാലയത്തിന് പരിസ്ഥിതി പുരസ്‌കാരം

ലോക സമുദ്ര ദിനം

June 8th, 2012

oceans-day-epathram

ഈ  നീല സമ്പത്തിനെ സംരക്ഷിക്കുവാന്‍ നമ്മുക്ക് കഴിയട്ടെ..

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലോക സമുദ്ര ദിനം

Page 28 of 28« First...1020...2425262728

« Previous Page « അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത
Next » നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസ് »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ന്യൂട്ടന് വെല്ലുവിളിയുമായ...
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ട...
ഇന്ത്യ പ്രവര്‍ത്തിക്കുന്ന...
സ്പെയിനിലെ ബാങ്കുകള്‍ നഷ്...
അതിരപ്പിള്ളി പദ്ധതിക്കായി...
യു. എസ്. സൈനികരിലെ ആത്മഹത...
നാപാം പെൺകുട്ടിയുടെ ഫോട്ട...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മായാവതി ഉത്തര്‍പ്രദേശ്‌ വ...
ന്യൂമോണിയ : ശിശു മരണങ്ങള്...
മൈക്കള്‍ ജാക്സന്‍റെ മരണത്...
162 എം.പിമാര്‍ ക്രിമിനല്‍...
ഭക്ഷ്യവില കുതിക്കുന്നു, ജ...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha