വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

Page 29 of 29« First...1020...2526272829

« Previous Page « വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ
Next » പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി. വേണുഗോപാലന്‍ അന്തരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha