ജന്മ ദിന സമ്മാനമായി മരം നട്ടു

July 5th, 2016

world-environmental-class-ePathram
അബുദാബി : എഴുത്തുകാരനും സാമൂഹിക പ്രവർത്ത കനു മായ എം. എൻ. കാര ശ്ശേരി യുടെ ജന്മ ദിന ത്തില്‍ അദ്ദേ ഹത്തിനു പിറന്നാള്‍ സമ്മാന മായി മരം നട്ടു കൊണ്ട് അബുദാബി കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന’പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ മലയാളി സമൂഹ ത്തിനു മാതൃക യായി.

കാരശ്ശേരി മാഷിന്റെ അറുപത്തി അഞ്ചാം ജന്മ ദിന ത്തിലാണ് അബുദാബി മുസഫ യിൽ ഞാവൽ തൈ നട്ട്‌ മാഷി നുള്ള ജന്മ ദിന സമ്മാനം നൽകിയത്‌. എം. എൻ. കാരശ്ശേരി മാഷ്‌ സ്വകാര്യ സന്ദർശനാർത്ഥം ജർമ്മനി യിലാണ്.

പിറന്നാൾ മരം ഗ്രൂപ്പിന്റെ സന്തോഷ ത്തിൽ പങ്കാളി യായി ജർമ്മനി യിലും മരം നട്ടു എന്ന് കാരശ്ശേരി മാഷ്‌ വാട്സ്‌ ആപ്പ്‌ വഴി അംഗങ്ങളെ അറിയിച്ചു.

birth-day-tree-faizal-bava-jasir-eramangalam-ePathram

പിറന്നാള്‍ മരം കൂട്ടായ്മ യുടെ അഡ്മിനും പരിസ്ഥിതി പ്രവ ര്ത്ത കനുമായ ഫൈസൽ ബാവ, അംഗ ങ്ങളായ ജാസിർ എര മംഗലം, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിലാണ് മരം നട്ടത്.

നാട്ടിലും മറു നാട്ടി ലുമാ യുള്ള അംഗ ങ്ങളു ടെയും കുടും ബാംഗ ങ്ങളുടെയും ജന്മ ദിന ത്തിൽ മര ങ്ങൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ പ്രവർത്തി ക്കുന്നത്.

വംശ നാശം നേരിടുന്ന സസ്യ ങ്ങൾ ഏതെല്ലാ മാണെന്നും അവയുടെ സംരക്ഷണം മുന്നിൽ കണ്ട്‌ കൊണ്ടുള്ള പ്രവർ ത്തന ത്തിന്റെ മുന്നൊ രുക്ക ത്തിലാണു ഇപ്പോൾ പിറന്നാൾ മരം ഗ്രൂപ്പ്‌.

രാഷ്ട്രീയ സാമൂഹിക സാംസ്കാ രിക സാഹിത്യ രംഗ ത്തുള്ള പ്രമുഖ രായ പലരും പിറന്നാൾ മരം ഗ്രൂപ്പിനു പിന്തുണ യായി ഉണ്ട്‌.

അയ്യായിര ത്തോളം അംഗ ങ്ങളുള്ള ഗ്രൂപ്പി ന്റെ ആഹ്വാന പ്രകാരം ജൂൺ ഒന്നിനു’വിദ്യക്കൊരു മരം’ എന്ന പദ്ധതി പ്രകാരം പുതു തായി സ്കൂളി ലേക്ക്‌ പ്രവേശി ക്കുന്ന കുട്ടി കളുടെ പേരിൽ കേരള ത്തിൽ നിരവധി പേരും സ്കൂളുകളും ആ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജന്മ ദിന സമ്മാനമായി മരം നട്ടു

ജന്മ ദിന സമ്മാനമായി മരം നട്ടു

July 5th, 2016

world-environmental-class-ePathram
അബുദാബി : എഴുത്തുകാരനും സാമൂഹിക പ്രവർത്ത കനു മായ എം. എൻ. കാര ശ്ശേരി യുടെ ജന്മ ദിനത്തിത്തില്‍ അദ്ദേ ഹത്തിനു പിറന്നാള്‍ സമ്മാന മായി മരം നട്ടു കൊണ്ട് അബുദാബി കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന’പിറന്നാൽ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ മലയാളി സമൂഹ ത്തിനു മാതൃക യായി.

കാരശ്ശേരി മാഷിന്റെ അറുപത്തി അഞ്ചാം ജന്മ ദിന ത്തിലാണ്‍ അബുദാബി മുസഫ്ഫ യിൽ ഞാവൽതൈ നട്ട്‌ മാഷി നുള്ള ജന്മ ദിന സമ്മാനം നൽകിയത്‌. മാഷ്‌ സ്വകാര്യ സന്ദർശ നാർത്ഥം ജർമ്മനി യിലാണ്.

പിറന്നാൾ മരം ഗ്രൂപ്പിന്റെ സന്തോഷ ത്തിൽ പങ്കാളി യായി ജർമ്മനി യിലും മരം നട്ടു എന്ന് കാരശ്ശേരി മാഷ്‌ വാട്സ്‌ ആപ്പ്‌ വഴി അംഗങ്ങളെ അറിയിച്ചു.

birth-day-tree-faizal-bava-jasir-eramangalam-ePathram

പിറന്നാൽ മരം കൂട്ടായ്മ യുടെ അഡ്മിനും പരിസ്ഥിതി പ്രവ ര്ത്ത കനുമായ ഫൈസൽ ബാവ, അംഗ ങ്ങളായ ജാസിർ എര മംഗലം, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിലാണ്‍ മരം നട്ടത്ത്.

നാട്ടിലും മറു നാട്ടി ലുമായുള്ള അംഗ ങ്ങളുടെയും കുടുംബാംഗ ങ്ങളുടെയും ജന്മ ദിനത്തിൽ മരങ്ങൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘പിറന്നാൽ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ പ്രവർത്തി ക്കുന്നത്. വംശ നാശം നേരിടുന്ന സസ്യങ്ങൾ ഏതെല്ലാമാണെന്നും അവയുടെ സംരക്ഷണം മുന്നിൽ കണ്ട്‌ കൊണ്ടുള്ള പ്രവർത്തന ത്തിന്റെ മുന്നൊ രുക്ക ത്തിലാണു ഇപ്പോൾ പിറന്നാൾ മരം ഗ്രൂപ്പ്‌. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗ ത്തുള്ള പ്രമുഖ രായ പലരും പിറന്നാൾ മരം ഗ്രൂപ്പിനു പിന്തുണ യായി ഉണ്ട്‌.

അയ്യായിര ത്തോളം അംഗ ങ്ങളുള്ള ഗ്രൂപ്പി ന്റെ ആഹ്വാന പ്രകാരം ജൂൺ ഒന്നിനു’വിദ്യക്കൊരു മരം’ എന്ന പദ്ധതി പ്രകാരം പുതു തായി സ്കൂളി ലേക്ക്‌ പ്രവേശി ക്കുന്ന കുട്ടി കളുടെ പേരിൽ കേരള ത്തിൽ നിരവധി പേരും സ്കൂളുകളും ആ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജന്മ ദിന സമ്മാനമായി മരം നട്ടു

175 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചു

April 23rd, 2016

earth-climate-change-epathram

പാരീസ്: ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യ അടക്കം 175 രാജ്യങ്ങൾ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വെള്ളിയാഴ്ച്ച ഒപ്പു വെച്ചു. ആഗോള താപന തോത് വർദ്ധനവ് നേരിടാനായി അടിയന്തിര തുടർ നടപടികൾ ആവശ്യമാണ് എന്ന് ലോക നേതാക്കൾ ഒന്നടങ്കം തദവസരത്തിൽ അഭിപ്രായപ്പെട്ടു.

റിക്കോർഡ് നിലവാരത്തിൽ ഉയരുന്ന ഭൂ താപനിലയും, കടൽ നിരപ്പിന്റെ വർദ്ധനവും ധ്രുവ മഞ്ഞു മലകൾ ഉരുകുന്നതും എല്ലാം ലോക രാഷ്ട്രങ്ങളുടെ മേൽ വൻ സമ്മർദ്ദമാണ് ഈ ഉടമ്പടി ഒപ്പിടുവാൻ വരുത്തി വെച്ചത്.

സമയത്തിനെതിരെ ഉള്ള ഒരു മൽസരത്തിലാണ് ഇപ്പോൾ ഭൂമി എന്നും അനന്തരഫലങ്ങൾ ഇല്ലാത്ത ഉപഭോഗത്തിന്റെ കാലം കഴിഞ്ഞു എന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

Comments Off on 175 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചു

പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

January 24th, 2016

world-environmental-class-ePathram
അബുദാബി : പ്രവാസിയും പരിസ്ഥിതിയും എന്ന വിഷയ ത്തില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇന്ത്യ യിലെ ഗ്രീന്‍ വെയിന്‍ എന്ന സംഘടന യും സംയുക്ത മായി സംഘടി പ്പിക്കുന്ന സെമിനാര്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് നടക്കും എന്നു സംഘാട കര്‍ അറിയിച്ചു.

ഗ്രീന്‍ വെയിന്‍ അംഗ ങ്ങളായ സംവിദാന്ദ്, ടെലിവിഷന്‍ അവതാര കയും അഭിനേത്രി യുമായ രഞ്ജിനി മോനോന്‍ എന്നിവര്‍ പങ്കെടുത്ത് വിഷയം അവതരിപ്പിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 66 29 (മണികണ്ഠന്‍)

*പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

*മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

- pma

വായിക്കുക: , , ,

Comments Off on പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും

December 5th, 2015

chennai-airport-flooded-epathram

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും വെള്ളം പൂർണ്ണമായി വാർന്നതോടെ വിമാനത്താവളം തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ ഭാഗികമായി വിമാനത്താവളം പ്രവർത്തിപ്പിക്കാനാണ് നീക്കം. ചെന്നൈയിൽ നിന്നും പുറത്തേക്ക് വിമാനങ്ങൾ പറക്കാനുള്ള അനുമതിയാണ് തൽക്കാലം നൽകിയത്. ടെർമിനൽ പൂർണ്ണമായി പ്രവർത്തന സജ്ജമായിട്ടില്ലെങ്കിലും തൽക്കാലം പറക്കാൻ ആവാതെ കുടുങ്ങി കിടക്കുന്ന 22 വിമാനങ്ങൾക്ക് പറക്കാൻ ഈ അനുമതി സഹായകരമാവും. വിമാനത്താവളത്തിന്റെ  പ്രവർത്തനം പൂർണ്ണമായി പൂർവ്വ സ്ഥിതിയിൽ ആവാൻ കാലതാമസം ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും

Page 37 of 45« First...102030...3536373839...Last »

« Previous Page« Previous « കോഴിക്കോട് ജില്ലാ പ്രവാസി ഐക്യ ദാര്‍ഢ്യ സംഗമം
Next »Next Page » വെള്ളാപ്പള്ളിയുടെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകീട്ട് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha