പര്‍ദക്കുള്ളില്‍ സ്വര്‍ണ്ണം കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍

September 19th, 2013

purdah-epathram

നെടുമ്പാശ്ശേരി: പര്‍ദക്കുള്ളില്‍ 20 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നും സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി ആസിഫ്, തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശിനി ആരിഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പര്‍ദക്കുള്ളില്‍ ജാക്കറ്റില്‍ വിദഗ്ദ്ധമായി സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു . ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ വിമാനയാത്ര നടത്തിയത്. പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സംശയം തൊന്നിയതിനെ തുടര്‍ന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുടെ കാരിയര്‍ മാരാണൊ ഇവര്‍ എന്നും സംശയമുണ്ട്. ഷൂസിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചും സ്വര്‍ണ്ണം കള്ളക്കടത്ത് നടത്താറുണ്ടെങ്കിലും പര്‍ദയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ സ്തീകള്‍ അടുത്ത കാലത്തൊന്നും പിടിയിലായിട്ടില്ല. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിച്ചതോടെ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവരാണ് പിടികൂടപ്പെട്ടവരില്‍ അധികവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ ഏഴു പേരില്‍ നിന്നും ഏഴരക്കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ഇതില്‍ ഒരു സംഘം ടോര്‍ച്ചിലെ ബാറ്ററിക്കുള്ളില്‍ ഈയ്യത്തില്‍ പൊതിഞ്ഞ നിലയിലാണ് കൊണ്ടു വന്നിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പര്‍ദക്കുള്ളില്‍ സ്വര്‍ണ്ണം കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍

അബുദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ അടച്ചു പൂട്ടുന്നു

September 18th, 2013

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഉത്തരവിട്ടു. ഇതോടെ ആയിരത്തി നാനൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.

നഗരത്തിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു.

ഇതിന്റെ അടിസ്ഥാന ത്തില്‍ പല സ്‌കൂളുകളും മുസഫയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നഴ്സറി ക്ലാസ്സ് മുതല്‍ പ്ലസ്സ് ടു വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക്‌ സ്കൂളില്‍ മാത്രം മലയാളികള്‍ അടക്കം 1400 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസും അഡെക് പതിച്ചിട്ടുണ്ട്. രക്ഷിതാ ക്കള്‍ക്കും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിരുന്നു.

ഇതോടെ എല്ലാവരും ആശങ്ക യിലാണ്. 2014 ഏപ്രില്‍ ഒന്നു വരെ മാത്രമേ സ്‌കൂളിന് അബുദാബി നഗര ത്തില്‍ പ്രവര്‍ത്തിക്കാന്‍ കൗണ്‍സി ലിന്റെ അനുമതി യുള്ളൂ. ഏപ്രില്‍ മാസ ത്തിനുള്ളില്‍ പുതിയ കെട്ടിടം തയ്യാറാവുമെന്നു പ്രതീക്ഷയുമില്ല. ഏപ്രില്‍ ആദ്യ വാരം തന്നെയാണ് അബുദാബി യില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. ഈ അവസ്ഥ യില്‍ 9, 11 ക്ലാസ്സുകാരുടെയും തുടര്‍ പഠനം അവതാളത്തിലാവും. അടുത്ത വര്‍ഷം പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും അബുദാബി യിലെ മറ്റു സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല.

ഏത് ക്ലാസ്സിലായാലും ഇപ്പോള്‍ത്തന്നെ അഡ്മിഷന്‍ ദുഷ്‌കരമാണ്. സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാര ത്തിനായി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷു മായി അടുത്ത ദിവസം തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തും എന്നും കുട്ടികളുടെ കാര്യ ത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാ കുലരാണെന്നും ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അബുദാബിയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ അടച്ചു പൂട്ടുന്നു

റോഡ്‌ വികസനം : രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം

September 17th, 2013

അബുദാബി : കേരള ത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ട സിന്‍റെ നിര്‍ദേശം ഉടന്‍ നടപ്പിലാക്കണം എന്ന് എന്‍. എച്ച്. പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഭൂമി ശാസ്ത്ര പരമായ കേരള ത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററില്‍ തന്നെ മികച്ച രീതി യില്‍ റോഡ്‌ വികസനം നടപ്പിലാക്കാന്‍ കഴിയും എന്നിരിക്കെ വികസന ത്തിന്‍െറ മറവില്‍ പ്രവാസികള്‍ അടക്കമുള്ള ലക്ഷ ക്കണക്കിനു പേരെ ജനിച്ച ഭൂമി യില്‍ നിന്ന് പിഴുതെറിയ പ്പെടുന്ന തര ത്തില്‍ കുത്തക ബി. ഒ. ടി. ലോബി കള്‍ക്ക് കൈ മാറാനുള്ള രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുക യാണെങ്കില്‍ അതോട് സഹകരിക്കാമെന്ന് ദേശീയ പാത സംരക്ഷണ സമിതി അടക്കമുള്ള സമര സംഘടനകള്‍ നേരത്തേ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭൂമി, സര്‍ക്കാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പെ ങ്കിലും ഏറ്റെടുത്തു കഴിഞ്ഞതു മാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.

ദേശീയ പാത വികസിപ്പിക്കുന്ന കാര്യ ത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗ പ്പെടുത്തി കേരള ത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരം ഉണ്ടാക്കണം.

ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത്, ജന ങ്ങളുടെ നികുതി പ്പണം കൊണ്ടു ഉണ്ടാക്കിയ റോഡുകള്‍ വന്‍കിട ബി. ഒ. ടി. കമ്പനി കള്‍ക്ക് തീറെഴുതി ക്കൊടുക്കാനുള്ള കുത്സിത നീക്കം തിരിച്ചറിയണം എന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനി കളാണ് ബി. ഒ. ടി. പിരിവിനായി ഒരുങ്ങി നില്‍ക്കുന്നത് എന്നും ഇത്തര ക്കാര്‍ക്ക് കേരള ത്തിന്‍റെ മണ്ണ് വിട്ടു നല്‍കാനാകില്ല എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

-അയച്ചു തന്നത് : സലിം നൂര്‍ ഒരുമനയൂര്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on റോഡ്‌ വികസനം : രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം

ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

September 11th, 2013

dancer-usha-suresh-balaji-ePathram
അബുദാബി : മലയാളീ സമാജത്തില്‍ ഓണാഘോഷങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ നര്‍ത്തകി ഉഷാ സുരേഷ് ബാലാജി അവതരി പ്പിക്കുന്ന നൃത്ത ശില്പമായ ‘ലാസ്യാഞ്ജലി’ അരങ്ങിലെത്തും.

സെപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിലാണ് ലാസ്യാഞ്ജലി അവതരിപ്പിക്കുക.

usha-suresh-balaji-mohiniyattam-performer-in-abudhabi-ePathram

ഉഷാ സുരേഷ് ബാലാജി

നൃത്തത്തിനും സംഗീത ത്തിനും അടക്കം കല കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല എങ്കിലും കാണികളുടെ ആസ്വാദന തലം ഉയര്‍ത്താനും മോഹിനിയാട്ടം പോലെ ഒരു ശാസ്ത്രീയ നൃത്ത രൂപം കൂടുതല്‍ ജനകീയമാക്കാനും വേണ്ടി യുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുക്കുന്ന തന്റെ ലോക പര്യടനത്തിന്റെ തുടക്കം അബുദാബി യിലെ ലാസ്യാഞ്ജലി യിലൂടെ ആയിരിക്കും എന്ന് ഇവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സാമ്മേളന ത്തില്‍ ഉഷാ സുരേഷ് ബാലാജി പറഞ്ഞു.

തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന അന്തരിച്ച കെ. ബാലാജി യുടെ മരുമകള്‍ ആണ് ഉഷാ സുരേഷ് ബാലാജി.

ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാ സുരേഷ് ബാലാജി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹിനിയാട്ടം വേദി യില്‍ അവതരി പ്പിക്കുന്നത്‌.

ലാസ്യാഞ്ജലി എന്ന നൃത്ത പരിപാടി യോടെയാണ് മലയാളീ സമാജ ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്ക മാവുന്നത്. തുടർന്ന് സെപ്തംബര്‍ 13 വെള്ളിയാഴ്ച ഏഷ്യാനെറ്റ്‌ റേഡിയോ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമിയിൽ അരങ്ങേറും.

lasyanjali-in-malayalee-samajam-press-meet-ePathram

സെപ്റ്റംബർ 20 വെള്ളിയാഴ്ച സമാജ ത്തിൽ വെച്ച് അഹല്യ ആശുപത്രി യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും 27 നു പൂക്കള മത്സരവും ഒക്ടോബർ നാലിന് ആയിരത്തി അഞ്ഞൂറ് പേർക്ക് സമാജം ഓണ സദ്യയും ഒരുക്കും എന്ന് പരിപാടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡന്റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്‌, ട്രഷറര്‍ എം. യു. ഇർഷാദ്, വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിഖ്‌, മറ്റു സമാജം  ഭാരവാഹികളും നർത്തകി ഉഷാ സുരേഷ് ബാലാജി, കോഡിനേറ്റര്‍ ദേവദാസ്‌ നമ്പ്യാര്‍ എന്നിവരും  പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

ചങ്ങാത്തം ചങ്ങരംകുളം പുതിയ ഭാരവാഹികള്‍

September 10th, 2013

അബുദാബി : ചങ്ങാത്തം ചങ്ങരംകുളം നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ : ഷെരിഫ് കാളച്ചാല്‍, വൈസ് പ്രസിഡന്റുമാര്‍ : സുനില്‍ തറയില്‍, ഹമീദ് വിറളിപ്പുറം, ജനറല്‍സെക്രട്ടറി : അഷ്‌റഫ്‌ തരിയത്ത്, സെക്രട്ടറിമാര്‍ : ഹബീബ് കാളച്ചാല്‍, സുബൈര്‍ മോസ്കോ, ട്രഷറര്‍ : അഷ്‌റഫ്‌ മാവേര, പ്രസ്‌ സെക്രട്ടറി : അഷ്‌റഫ്‌ കാവില്‍, ഐ. ടി. ഹമീദ് മൂക്കുതല എന്നിവരും മുഖ്യ രക്ഷാധികാരിയായി പി. ബാവ ഹാജി, അജിത്‌ മേനോന്‍, മുഹമ്മദ്‌ കുട്ടി ഹാജി, രാമകൃഷ്ണന്‍ പന്താവൂര്‍, അസീസ്‌ പറപ്പൂര്‍ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ചങ്ങാത്തം ചങ്ങരംകുളം പുതിയ ഭാരവാഹികള്‍

Page 211 of 246« First...102030...209210211212213...220230240...Last »

« Previous Page« Previous « കേന്ദ്ര സർക്കാറി​നെ അഭിനന്ദിച്ചു
Next »Next Page » വടകര സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha