പ്രവാസികൾക്ക് ഒരു സുരക്ഷാ പദ്ധതി

September 8th, 2012

mahatma-gandhi-pravasi-suraksha-yojana-epathram

ദുബായ് : പ്രവാസി കാര്യ വകുപ്പ് പ്രവാസി ഇന്ത്യാക്കാർക്കായി ഒരു പുതിയ സാമ്പത്തിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന് പേരിട്ട ഈ പദ്ധതി എമിഗ്രേഷൻ ക്ലിയറൻസ് അവശ്യമുള്ള തൊഴിലാളികളെ ഉദ്ദേശിച്ചാണ് കൊണ്ടു വന്നത്. താഴെക്കിടയിലുള്ള തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള സർക്കാർ നിബന്ധനയാണ് എമിഗ്രേഷൻ ക്ലിയറൻസ്. ഇത് ആവശ്യമുള്ള തൊഴിലാളികളുടെ വിസയും തൊഴിൽ കരാറും പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ ഇവർക്ക് ഇന്ത്യക്ക് വെളിയിലേക്ക് പോകാൻ അനുമതി ലഭിക്കൂ. ഇത്തരക്കാർക്ക് ലഭ്യമാക്കിയ ഈ സുരക്ഷാ പദ്ധതി പ്രകാരം അഞ്ചു വർഷം വരെ സർക്കാർ ഒരു നിശ്ചിത തുക തൊഴിലാളിയുടെ പങ്കിനോടൊപ്പം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരു സൌജന്യ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കും. മരണമടഞ്ഞാൽ കുടുംബത്തിന് 75000 രൂപയും അംഗ വൈകല്യം സംഭവിച്ചാൽ 37500 രൂപയും നൽകും.

അരോഗ്യമുള്ള കാലത്തോളം കഠിനാദ്ധ്വാനം ചെയ്ത് തങ്ങളുടെ കുടുംബത്തിലേക്ക് പണം അയക്കുകയും തൊഴിൽ നഷ്ടപ്പെട്ടോ അരോഗ്യം നശിച്ചോ തിരികെ നാട്ടിൽ എത്തിയാൽ സമ്പാദ്യമോ പണമോ ഇല്ലാതെ വീട്ടുകാർക്ക് ഭാരമായി തീരുകയും ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകും ഈ പുതിയ പദ്ധതി. ഇതിന്റെ ആദ്യ ഓഫീസ് ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുറന്നിട്ടുണ്ട്. ഇന്ത്യക്ക് വെളിയിലെ ആദ്യ ഓഫീസ് ഈ മാസം യു. എ. ഇ. യിൽ പ്രവർത്തനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800-113-090 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ പ്രവാസി കാര്യ വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

Comments Off on പ്രവാസികൾക്ക് ഒരു സുരക്ഷാ പദ്ധതി

സേവനം സാരഥികൾക്ക് സ്വീകരണം

September 5th, 2012

sevanam-adoor-epathram

അടൂർ : സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ് കുമാർ, സെൻട്രൽ കമ്മിറ്റി അംഗം അനിൽ തടാലിൽ എന്നിവർക്ക് എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയന്റേയും കേരള കൌമുദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദീർഘ കാലം പ്രവാസികൾ എന്ന നിലയിലും, ജീവകാരുണ്യ രംഗത്ത് ഇവരുടെ സേവനം പരിഗണിച്ചുമാണ് സ്വീകരണം. അടൂരിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാലും, വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറും ചേർന്ന് ഇവരെ പൊന്നാട അണിയിച്ചു.

sevanam-adoor-sndp-epathram

എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ പ്രസിഡണ്ട് നിബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

Comments Off on സേവനം സാരഥികൾക്ക് സ്വീകരണം

ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിൽ കോണ്‍സുലര്‍ സേവനം വെള്ളിയാഴ്ച

September 5th, 2012

passport-epathram

റാസ് അൽ ഖൈമ : ഇന്ത്യന്‍ റിലീഫ് കമ്മിറ്റി യില്‍ 07 -09 -2012 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ കോണ്‍സുലര്‍ സേവനം ഉണ്ടായിരിക്കുന്നതാണ്. അറ്റെസ്റ്റേഷൻ, പവര്‍ ഓഫ് അറ്റോര്‍ണി, അഫിഡവിറ്റ് തുടങ്ങിയ കോണ്‍സുലേറ്റ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം എന്ന് സെക്രട്ടറി ഷാഹുല്‍ ഹമീദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 2283932 , 0508687983 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

അയച്ചു തന്നത് – അഡ്വക്കേറ്റ് നജുമുദീന്‍, പ്രസിഡന്റ്‌

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിൽ കോണ്‍സുലര്‍ സേവനം വെള്ളിയാഴ്ച

ഇമ ഓണം ആഘോഷിച്ചു

August 31st, 2012

ima-family-celebrate-onam-at-burj-khalifa-with-br-shetty-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി യിലെ അംഗങ്ങളും കുടുംബങ്ങളും ലോക ത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ‘ബുര്‍ജ് ഖലീഫ’ യില്‍ ഓണം ആഘോഷിച്ചു.

ima-onam-celebration-2012-at-burj-khalifa-ePathram

ബുര്‍ജ് ഖലീഫയിലെ 142-ാം നില യില്‍ ദുബായ് നഗരത്തിന്റെ ആകാശ ക്കാഴ്ചകള്‍ ആസ്വദിച്ച് നടത്തിയ ഓണാഘോഷ ത്തില്‍ എന്‍ എം സി ഗ്രൂപ്പ് മേധാവി ഡോ. ബി ആര്‍ ഷെട്ടിയും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടിയും ആതിഥേയരായിരുന്നു.

ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇമ വൈസ്‌ പ്രസിഡണ്ടുമായ ജലീല്‍ രാമന്തളി ക്ക് ബി ആര്‍ ഷെട്ടി ചടങ്ങില്‍ യാത്രാ മംഗളം നേര്‍ന്നു. ഇമ പ്രസിഡന്റ് ടി. പി. ഗംഗാധരന്‍, ജനറല്‍സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇമ ഓണം ആഘോഷിച്ചു

ലോകമെങ്ങും മലയാളികള്‍ ഓണ ലഹരിയില്‍

August 29th, 2012

onam-in-dubai-epathram

തിരുവനന്തപുരം/ദുബായ്: മാവേലിയുടെ സദ്ഭരണത്തിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും ഓണക്കോടി കൈമാറിയും ഓണത്തെ വന്‍ ആഘോഷമാക്കി മാറ്റുകയാണ്‍` എങ്ങും.  മലയാളികള്‍ കൂടുതല്‍ ഉള്ള ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വിപുലമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ കുളികഴിഞ്ഞ് ക്ഷേത്രദര്‍ശനവും നടത്തി സ്ത്രീകള്‍ അടുക്കളയില്‍ വിവിധ വിഭവങ്ങള്‍ ഒരുക്കുന്ന ഓണസദ്യയെ നാഗരിക സംസ്കാരം മെല്ലെ മെല്ലെ അപഹരിച്ചു തുടങ്ങിയിരിക്കുന്നു. നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വിവിധ ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന  പായസവും പഴവും ഇരുപതിലധികം കറികളുമടങ്ങുന്ന ഓണം സദ്യ കിറ്റിന് വലിയ ഡിമാന്റാണ്. ഇതു കൂടാതെ പ്രശസ്തരായ പാചകവിദഗ്ദരുടെ മേല്‍‌നോട്ടത്തിലും ഓണവിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇരുനൂറ്റമ്പത് മുതല്‍ ആയിരത്തി അഞ്ഞൂറു രൂപവരെയാണ് ഓണത്തിന്റെ ഊണിന് ഈടാക്കുന്നത്. ദുബായിലെ പല പ്രശസ്ത ഹോട്ടലുകളിലും ഊണിന്റെ ബുക്കിങ്ങ് നേരത്തെ തന്നെ തീര്‍ന്നു. ബഹ്‌റൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജ്ം, സംസ്കാര തൃശ്ശൂര്‍ തുടങ്ങി വിവിധ സംഘടനകളും കൂട്ടായമകളും ഓണ സദ്യ ഒരുക്കുന്നുണ്ട്.

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ സിനിമകളും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ഉള്ള പ്രശസ്തര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളുമായി വലിയ ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ലോകമെങ്ങും മലയാളികള്‍ ഓണ ലഹരിയില്‍

Page 250 of 251« First...102030...247248249250251

« Previous Page« Previous « കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു
Next »Next Page » മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha