വിശ്വ മലയാളി മഹോത്സവം 2012

October 6th, 2012
കേരള സര്‍ക്കാരിന്റെയും നോക്കയുടെയും ആഭിമുഖ്യത്തില്‍ കേരള പിറവി ദിനത്തോട് അനുബന്ധിച്ച് 2012
ഒക്ടോബര്‍ 30, 31, നവംബർ 1 തീയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിശ്വ മലയാളി മഹോത്സവം സംഖടിപ്പിക്കുന്നു ബഹു: രാഷ്ട്രപതി പ്രണബ് മുഖര്ജീ ഉദ്ഘാടനം ചെയ്യുന്ന ഈ മഹോല്സവവത്ത്തിന്റെ രണ്ടാം ദിനമായ ഒക്ടോബര്‍ 31 ŗപവാസി മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. അന്നേ ദിവസത്തെ എല്ലാ പരിപാടികളും സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് മലയാളി കൌണ്‍സിലും   (W.M.C) ദുബായ് ആസ്ഥാനമായ ആര്‍ട്സ് & ലിറ്റററി അക്കാദമി  (ഗാല)യും സംയുക്തമായാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന സാഹിത്യ കലാ ചര്‍ച്ചകള്‍, പ്രവാസി മലയാളികളെ സംബന്ധിക്കുന്ന കാതലായ വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ ചര്‍ച്ചകള്‍, ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ സംഗീതമേള തുടങ്ങിയവയും ഉണ്ടായിരിക്കും എന്ന് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെയും, ഗാലയുടെയും  ചെയര്‍മാനായ ഐസക് ജോണ് പട്ടാണിപറമ്പില്‍ അറിയിച്ചു.
ഈ മഹോത്സവത്തില്‍ വേള്‍ഡ് മലയാളി കൌണ്സിലിന്റെയും ഗാലയുടെയും അതിഥിയായി പങ്കെടുക്കാന്‍ ആഗ്രഹമുള്ള കലാ സാഹിത്യ വിഷയങ്ങളില്‍ തല്‍പരരായ പ്രവാസി മലയാളികള്‍ തങ്ങളുടെ വിശദ വിവിഅരങ്ങളും പാസ്പോര്‍ട്ട് കോപ്പിയും അടക്കം താഴയുള്ള ഇമെയില്‍ വഴി ഉടന്‍ ബന്ധപ്പെടുക തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള താമസ സൌകര്യവും ഭക്ഷണവും സംഘാടകര്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനില്‍കുമാര്‍ സി. പി
ഇമെയില്‍ : anilcp.gala@gmail.com,  ഫോണ്‍ : 050 6212325 (യു എ ഇ)
മത്തായി സി. യു
ഇമെയില്: dubaiworldmalayaleecouncil@gmail.com,  ഫോണ്: 055 9957664

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വിശ്വ മലയാളി മഹോത്സവം 2012

യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ഉദ്ഘാടനവും കലാ സന്ധ്യയും ദുബായില്‍

October 4th, 2012

ദുബായ് : യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ബര്‍ ദുബായ് ചാപ്റ്റര്‍ ഉദ്ഘാടനവും കലാ സന്ധ്യയും ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കരാമ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

പ്രവാസ ജീവിത ത്തിനിടയിലും കലാ കായിക വാസന കളെ പ്രോല്‍സാഹി പ്പിക്കുകയും അതിനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നുള്ളതാണ് യൂത്ത്‌ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. റേഡിയോ ജോക്കി അറ്ഫാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടി യില്‍ ക്ലബ്ബ്‌ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം, നാടന്‍ പാട്ടുകള്‍, മൈം, നിത്യ ഹരിത ഗാനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 155 05 40

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യൂത്ത്‌ ഇന്ത്യ ക്ലബ്ബ്‌ ഉദ്ഘാടനവും കലാ സന്ധ്യയും ദുബായില്‍

അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം കെ. എ. ജബ്ബാരിക്ക് സമ്മാനിച്ചു

October 2nd, 2012

akshara-sadassu-media-award-for-jabbari-ePathram
ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരിക്ക് കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായ്‌ സമ്മാനിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, കെ. ബാലകൃഷ്ണന്‍, ഡയസ് ഇടിക്കുള, സലീം മുഹമ്മദ്, ബഷീര്‍ തിക്കോടി, ജി. ശ്രീകുമാര്‍, ടി. വി. ബാലചന്ദ്രന്‍, രാജീവ് കുമാര്‍, ഹരി എം, സലീം അയ്യനേത്ത് തുടങ്ങിയര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അക്ഷര സദസ്സിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം കെ. എ. ജബ്ബാരിക്ക് സമ്മാനിച്ചു

യു.എ.ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം

September 28th, 2012

uae-exchange-addc-epathram

അബുദാബി : അബുദാബിയിലെ ജല – വൈദ്യുതി ബില്ലുകള്‍ അടയ്ക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് യു. എ. ഇ. എക്സ്ചേഞ്ച് വഴി സൗകര്യം ഒരുങ്ങി. യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ 120ല്‍ പരം ശാഖകളില്‍ എവിടെയും ഉപഭോക്താക്കള്‍ക്ക് ഏത് ദിവസവും ബില്‍ അടക്കാവുന്നതിനും തത്സമയം തന്നെ അത് അതാതു അക്കൗണ്ടിൽ വകയിരുത്തുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ധാരണാ പത്രത്തില്‍ അബുദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനിയും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒപ്പു വെച്ചു.

എ. ഡി. സി. സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ മുഹമ്മദ്‌ ബിന്‍ ജർഷും യു. എ. ഇ. എക്സ്ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ്‌ പ്രമോദ് മങ്ങാടും യഥാക്രമം ഇരു ഭാഗത്തെയും പ്രതിനിധീകരിച്ച് ഒപ്പു വെച്ചു.

ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവൻ, കണ്‍ട്രി ഹെഡ് വര്‍ഗീസ്‌ മാത്യു ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു. ഉപഭോക്താക്കള്‍ക്കു മേല്‍ അധികമായി ഒരു ചാര്‍ജ്ജും ഈടാക്കാതെ യാണ് ഈ സൗകര്യം ഏര്‍പ്പെടുത്തി യിട്ടുള്ളത്.

എ. ഡി. സി. സി. യും യു. എ. ഇ. എക്സ്ചേഞ്ച്ഉം ഒരേ പോലെ ഉപഭോക്താക്കളുടെ താല്പര്യങ്ങളും സൗകര്യങ്ങളും പരിഗണിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലക്ക് ഈ സംയുക്ത സംരംഭം വലിയ നാഴികക്കല്ലാണെന്നും, യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ പാരമ്പര്യവും വിശ്വസ്തതയും, ഒപ്പം രാജ്യത്തുടനീളമുള്ള ശാഖാ ശൃംഖലയും എ. ഡി. സി. സി. ബില്‍ പെയ്മെന്റ്സിന് വളരെ സഹായകമാണെന്നും എഞ്ചിനീയര്‍ മുഹമ്മദ്‌ ബിന്‍ ജർഷ് പറഞ്ഞു.

‘സേവനം ഞങ്ങളുടെ നാണയം’ എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, അബുദാബി യില്‍ നിന്നാരംഭിച്ച് ആഗോള തലത്തില്‍ വേരുറപ്പിക്കുമ്പോഴും, സ്വദേശത്തെ പ്രിയപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണമാണ്‌ എ. ഡി. സി. സി. യോടൊപ്പമുള്ള ഈ പങ്കാളിത്തമെന്നും ഇരു കൂട്ടരുടെയും ഉപഭോക്താക്കള്‍ക്ക് എളുപ്പവും സമയലാഭവും ഇതിലൂടെ ലഭിക്കുമെന്നും പ്രമോദ് മങ്ങാട് സൂചിപ്പിച്ചു.

ദുബായ് മെട്രോയിലെ 14 ശാഖകള്‍ ഉള്‍പ്പെടെ യു. എ. ഇ. യില്‍ മാത്രം 120ല്‍ പരം ശാഖകളുള്ള യു. എ. ഇ. എക്സ്ചേഞ്ച്, ഇവയില്‍ എവിടെയും എ. ഡി. സി. സി. ജല – വൈദ്യുത ബില്ലുകളിന്മേല്‍ പണം സ്വീകരിക്കും. മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ കറന്‍സി എക്സ്ചേഞ്ച്, സ്മാര്‍ട്ട്‌ പേ – ഡബ്ലിയു. പി. എസ്. പേ റോള്‍ സൊല്യൂഷൻ, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്‍ പെയ്മെന്റ്സ്, സ്കൂള്‍ ഫീ പെയ്മെന്റ് തുടങ്ങി ജനോപകാര പ്രദമായ നിരവധി സേവനങ്ങളും ഉത്പന്നങ്ങളും നേരത്തെ മുന്നോട്ടു വെച്ച യു. എ. ഇ. എക്സ്ചേഞ്ച്ന്‍റെ ഏറ്റവും പുതിയ ദൗത്യമാണ് ഇത്.

എ. ഡി. സി. സി. യും ഈയിടെ വിവിധങ്ങളായ സുഗമ മാര്‍ഗങ്ങളാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തി യിരിക്കുന്നത്. വെബ്‌ സൈറ്റ് വഴിയും ഐ. വി. ആര്‍. സിസ്റ്റം വഴിയും 800 2332 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയുമൊക്കെ ബില്‍ പെയ്മെന്റ് സംവിധാനം ലഭ്യമാണ്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ചില ബാങ്കുകളിലും അഡനോൿ പെട്രോള്‍ സ്റ്റേഷൻ, എമിറേറ്റ്സ് പോസ്റ്റ്‌ ഓഫീസ്, ഷോപ്പിംഗ്‌ സെന്റര്‍ എന്നിവിടങ്ങളിലും എ. റ്റി. എം. സ്ഥാപിച്ചിട്ടുമുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യു.എ.ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം

തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

September 16th, 2012

സോഹാര്‍: തൊഴില്‍ ഉടമയുടെ നിരന്തര പീഢനത്തിന് ഇരകളായ യുവ എഞ്ചിനീയര്‍മാര്‍ക്ക് മോചനം .സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സോഹറിലെ പ്രമുഖ ഇലക്ട്രിക്‌ കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വന്ന ചത്തീസ്ഗഢ് രക്പുര്‍ സ്വദേശികളായ ജുനൈദ് ഹുസൈൻ, മോഹമെദ്‌ അലി എന്നിവരാണ്‌ സാമൂഹ്യ പ്രവര്‍ത്തകനും സോഹാര്‍ കെ. എം. സി. സി. ഭാരവാഹിയുമായ കെ. യൂസുഫ് സലിമിന്റെ
ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.

കഴിഞ്ഞ ആറു മാസമായി ശമ്പളമോ ഭക്ഷണമോ ലഭ്യമാകാതെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ യൂസുഫ് സലിമുമായി ബന്ധപെടുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി തവണ കമ്പനി ഉടമയ്ക്ക് മന്ത്രാലയത്തില്‍ നിന്നും നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഇവർക്കെതിരെയുള്ള പീഡനം തുടരുകയും പോലീസില്‍ ഏല്പിക്കുമെന്നു ഉടമ ഭീഷണി പ്പെടുത്തുകയും കാമ്പില്‍ നിന്നും പുറത്തു പോകണമെന്നും അവശ്യപ്പെട്ടു. ഈ വിവരം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ രേഖകള്‍ സഹിതം ധരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമ നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ മന്ത്രാലയ മേധാവി അന്ത്യ ശാസനം നല്‍കുകയുമായിരുന്നു.

ആറു പേരടങ്ങുന്ന പാർട്‌ണർഷിപ്പ് കമ്പനിയിലെ മുഴുവന്‍ ഇടപാടുകളും തടഞ്ഞു വെയ്ക്കുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നുമുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ഉടമ തൊഴില്‍ മന്ത്രാലയത്തില്‍ എത്തി രമ്യതയ്ക്കു തയ്യാറാകുകയും ആയിരുന്നു. ഇത് പ്രകാരം ഇരുവർക്കുമുള്ള ആനുകൂല്യങ്ങളും വിമാന ടിക്കറ്റും കമ്പനി ഉടമ നല്കാന്‍ തയ്യാറായി. സോഹാര്‍ തൊഴില്‍ മന്ത്രാലയത്തിലെ അഹ്മദ് അൽ മാമരിയുടെ നേതൃത്വത്തിലാണ് പ്രശനം പരിഹരിച്ചത്. ഏറെ നാളായി ദുരിത ജീവിതം നയിക്കുന്ന ഇരുവരും അടുത്ത വെള്ളിയാഴ്ച്ച സ്വദേശത്തേക്ക് യാത്രയാകും.

(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

Page 251 of 252« First...102030...248249250251252

« Previous Page« Previous « പ്രവാചക നിന്ദ : മസ്ക്കറ്റിൽ വീണ്ടും പ്രതിഷേധം
Next »Next Page » ശക്തി പുരസ്കാരം : കവിതാലാപന മൽസരം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha