കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ

October 30th, 2016

poster-release-maninadham-ePathram
അബുദാബി : നാടൻ പാട്ടു കളി ലൂടെയും അഭിനയ മികവി ലൂടെയും ആസ്വാദ കരുടെ ഹൃദയം കവർന്ന കലാ ഭവൻ മണി യുടെ സ്മരണാർത്ഥം അബു ദാബി യിൽ ഒരുക്കുന്ന സംഗീത നിശ യുടെ ബ്രോഷർ പ്രകാശനം, അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് നടന്നു.

സമാജം പ്രസിഡന്റ് ബി. യേശു ശീലനിൽ നിന്നും സഹാറ മെഡിക്കൽ ഗ്രൂപ്പ് എം. ഡി. ഡോക്ടർ അബ്ദുൽ കലാം ബ്രോഷർ ഏറ്റു വാങ്ങി.

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനോജ് കാന, ചലച്ചിത്ര താരം അനു മോൾ, അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമു ഖരും സംബന്ധിച്ചു.

shafeel-kannoor-nilakkatha-mani-nadham-ePathram

2016 നവംബർ 17 വ്യാഴാഴ്ച വൈകുന്നേരം 7:30 ന് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് ‘നിലയ്ക്കാത്ത മണി നാദം’ എന്ന പേരിൽ അരങ്ങേറുന്ന സംഗീത നിശ യിൽ ജൂനിയർ മണി എന്നറി യപ്പെ ടുന്ന രഞ്ചു ചാല ക്കുടി യോടൊപ്പം പ്രമുഖ ഗായക രായ കൊല്ലം ഷാഫി, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ, കാവ്യ നാരായണൻ, ബിജേഷ് ചേളാരി തുടങ്ങിയവരും യു. എ. ഇ. യിലെ ശ്രദ്ധേ യ രായ കലാ കാരന്മാരും പങ്കെടുക്കും. സംവിധാനം ഷഫീൽ കണ്ണൂർ.

വിശദ വിവരങ്ങൾക്ക് : 050 95 98 474, 056 97 29 100

- pma

വായിക്കുക: , ,

Comments Off on കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ

പിറന്നാള്‍ മരത്തണലില്‍ ലോഗോ പ്രകാശനം ചെയ്തു

October 29th, 2016

birth-tree-group-logo-release-manoj-kana-anumol-ePathram.jpg
അബുദാബി : സോഷ്യല്‍ മീഡിയ യില്‍ സജീവ മായ ‘പിറ ന്നാള്‍ മരം ഗ്രൂപ്പ്’ ആദ്യ കൂടിച്ചേല്‍ ‘പിറ ന്നാള്‍ മര ത്തണ ലില്‍’ പരി പാടി യുടെ ലോഗോ പ്രകാശനം അബു ദാബി മലയാളി സമാജ ത്തില്‍ വെച്ചു നടന്നു.

പ്രമുഖ സംവിധായകൻ മനോജ്‌ കാന, അഭിനേത്രി അനു മോള്‍, മലയാളി സമാജം പ്രസിഡണ്ട് ബി. യേശു ശീലന്‍, സെക്രട്ടറി സതീഷ്‌ കുമാര്‍, കെ. എസ്. സി. പ്രസിഡണ്ട് പി. പത്മ നാഭന്‍, അഡ്വ. ഐഷ സക്കീര്‍, പിറന്നാള്‍ മരം ഗ്രൂപ്പ് അഡ്മിന്‍ ഫൈസല്‍ ബാവ, അബ്ദുള്‍ കാദര്‍, അന്‍സാര്‍ തുടങ്ങി യവര്‍ സന്നിഹിത രായിരുന്നു.

logo-birth-tree-group-ePathram

‘പിറന്നാള്‍ മര ത്തണ ലില്‍’ ലോഗോ

പ്രശസ്ത ചിത്ര കാരന്‍ രമേശ്‌ പെരുമ്പിലാവ്‌ തയ്യാ റാക്കിയ താണ് ‘പിറന്നാള്‍ മര ത്തണ ലില്‍’ ലോഗോ.

ഡിസംബര്‍ 18 തൃശൂരില്‍ വെച്ച് നടക്കുന്ന ‘പിറന്നാള്‍ മര ത്തണ ലില്‍’ പരിപാടി യില്‍ ചെടി കളു ടെയും നാടന്‍ വിത്തു കളുടെ യും വിതരണം, ഫോട്ടോ പ്രദര്‍ശനം, അംഗ ങ്ങള്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍, ക്ലാസ്സു കള്‍ തുടങ്ങി യവ ഉണ്ടായി രിക്കും. കേരള ത്തിലെ പരി സ്ഥിതി പ്രവര്‍ത്ത കരും, സാമൂഹ്യ കലാ സാംസ്കാരിക രംഗ ത്തെ പ്രമുഖരും പരിപാടി യില്‍ പങ്കെ ടുക്കും എന്ന് സംഘാ ടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പിറന്നാള്‍ മരത്തണലില്‍ ലോഗോ പ്രകാശനം ചെയ്തു

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ നിക്ഷേപിക്കാൻ സന്നദ്ധം

October 25th, 2016

ma-yousufali-epathram
അബുദാബി : മികച്ച പദ്ധതി കൾ ആസൂത്രണം ചെയ്‌താൽ അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരള ത്തിൽ നിക്ഷേപം നടത്താൻ തയ്യാറാണ് എന്ന് ബോർഡ് അംഗം എം. എ. യൂസഫലി.

യു. എ. ഇ. സന്ദർശന ത്തി നായി എത്തിയ തൃശൂർ ചേംബർ പ്രതി നിധി കളുമായി അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടത്തിയ കൂടി ക്കാഴ്ച്ച യിലാണ്എം. എ. യൂസഫലി ഇക്കാര്യം അറിയിച്ചത്.

ആയുർ വേദം, ടെക്‌സ്റ്റൈൽ, ടൂറിസം, ഐ. ടി. തുടങ്ങി കേരള ത്തിലെ വിവിധ നിക്ഷേപ സാദ്ധ്യത കളെ ക്കുറിച്ച് പ്രതിനിധി സംഘം ചർച്ച ചെയ്തു.

തൃശൂരിലെ വിവിധ വ്യവസായ മേഖല കളിൽ നിന്നുള്ള ഇരുപത്തി അഞ്ചോളം ബിസിനസ്സ് പ്രമുഖർ യോഗ ത്തിൽ സംബന്ധിച്ചു.

കേരളത്തിന്റെ വ്യവസായ മേഖല യിൽ ആകർഷക മായ പദ്ധതി കൾ വരേണ്ടതുണ്ട്. സാമ്പത്തിക മായി ഏറെ മുൻപന്തി യിൽ നിൽക്കുന്ന അബു ദാബിയും മാനവ വിഭവ ശേഷി യിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ നാടും ചേർന്ന് പ്രവർത്തിച്ചാൽ ഇരു നാടു കൾക്കും ഗുണ കരമായ പദ്ധതി കൾ നടപ്പാക്കാൻ കഴിയും എന്നും തൃശൂരിലെ വ്യവസായി കൾ കേരള ത്തിലും വിദേശ ത്തും വലിയ നിക്ഷേപം നടത്തുന്ന വരാണ് എന്നും ചർച്ച കൾ ക്ക് നേതൃത്വം നൽകിയ എം. എ. യൂസഫലി പറഞ്ഞു.

കേരള ത്തിൽ നിക്ഷേപ ത്തിന് മികച്ച സന്ദർഭം ആണ് ഇപ്പോള്‍. കേരളാ ഗവണ്മെ ന്റി ന്റെ ഭാഗത്തു നിന്നും നിക്ഷേപ സൗഹാർദ്ദ പരമായ സമീപന മാണ് ഉണ്ടായി ട്ടുള്ളത്.

അതിനാൽ നമ്മുടെ നാടിന്റെ സംസ്‌കാര ത്തിനും പാരമ്പര്യ വ്യവസായ ത്തിനും അനുക്രമ മായ പദ്ധതി കൾ ആവിഷ്കരി ച്ചാൽ വിദേശ നിക്ഷേപം ലഭിക്കും എന്നും യു. എ. ഇ. യിലെ വ്യവസായ പ്രമുഖരു മായി തുറന്ന ചർച്ച കൾക്ക് അവസരം ലഭിച്ചത് പ്രതീക്ഷ കൾ നൽകുന്നു എന്നും തൃശൂർ ചേംബർ പ്രസിഡന്റ് ടി. എസ്. പട്ടാഭി രാമൻ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ നിക്ഷേപിക്കാൻ സന്നദ്ധം

ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- pma

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

അക്കാദമിക് സിറ്റി വിദ്യാഭ്യാസ പുരസ്‌കാരം മലയാളി വിദ്യാർത്ഥി കൾക്ക്

October 24th, 2016

fakhra-habeeb-rabeeha-abbas-educational-award-winners-ePathram
അബുദാബി : ദുബായ് ഇന്റർ നാഷണൽ അക്കാദമിക് സിറ്റി യുടെ വിദ്യാ ഭ്യാസ പുരസ്‌കാര ത്തിന് മലയാളി കളായ ഫഹറ ഹബീബും, റബീഹ അബ്ബാസും തെരഞ്ഞെടുക്ക പ്പെട്ടു.

മണിപ്പാൽ യൂണി വേഴ്‌സിറ്റി യുടെ ദുബായ് ക്യാമ്പസ്സിലെ BSc ബയോ ടെക്‌നോ ളജി പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി യാണ് ഇരുവരും ഒന്നാം സ്ഥനം നേടിയത്.

അബുദാബി യിൽ താമസിക്കുന്ന പയ്യന്നൂർ കാറമേൽ സ്വദേശി ഹബീബ് റഹ്മാന്റേയും, സൽമ ഹബീബിന്റേയും മകളാണ് ഫഹറ. മലപ്പുറം കോട്ടക്കൽ സ്വദേശി കളായ പി. എം. അബ്ബാസ്, റഷീദ ദമ്പതികളുടെ മകളാണ് റബീഹ.

– വാര്‍ത്ത അയച്ചത് : വി. ടി. വി.

- pma

വായിക്കുക: , , ,

Comments Off on അക്കാദമിക് സിറ്റി വിദ്യാഭ്യാസ പുരസ്‌കാരം മലയാളി വിദ്യാർത്ഥി കൾക്ക്

Page 304 of 317« First...102030...302303304305306...310...Last »

« Previous Page« Previous « സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു
Next »Next Page » അബുദാബി പൊലീസ് സൈക്കിളിൽ പട്രോളിംഗ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha