കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുരസ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുര സ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർ ശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

best-actress-srilakshmi-best-actor-prakash-thachangad-ePathram

മികച്ച നടി ശ്രീലക്ഷ്മി റംഷി, മികച്ച നടന്‍ പ്രകാശ് തച്ചങ്ങാട്

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ പ്രവർത്തനം ആരംഭിച്ചു

October 2nd, 2016

edappalam-inauguration-with-sand-art-udayan-ePathram
അബുദാബി : എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം അബുദാബി കേരള സോഷ്യല്‍ സെന്‍ററിൽ നടന്നു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദി ന്‍െറ ചിത്രം മണൽ ഉപയോ ഗിച്ച് ആലേഖനം ചെയ്താണ് സാൻഡ് ആർട്ടിസ്റ്റ് ഉദയൻ പരി പാടി യുടെ ഔപചാരിക ഉദ്ഘാ ടനം നിര്‍വ്വ ഹിച്ചത്.

പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് കല്ലം പുള്ളി വിഷയ അവതരണം നടത്തി. പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീ കരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.

felicitate-sand-artist-udaya-edappal-ePathram

ആദ്യകാല പ്രവാസി കളും എടപ്പാള്‍ സ്വദേശി കളുമായ ഹൈദ്രോസ് ഹാജി, താഹ മാസ്റ്റര്‍, പ്രമുഖ ഗായക നായ കാദര്‍ഷാ എടപ്പാള്‍, സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍ എന്നിവരെ ആദരിച്ചു.

ഇടപ്പാളയം സെക്രട്ടറി ഹബീബ് റഹ്മാന്‍ സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു. കേരളത്തിന്റെയും യു. എ. ഇ. യുടെയും ദൃശ്യങ്ങൾ മണലിൽ ചിത്രീകരിച്ച് ഉദയന്റെ മണൽ ചിത്ര രചനയും ഗാന മേളയും അരങ്ങേറി. ജന പങ്കാളിത്തം കൊണ്ട് ‘ഇടപ്പാളയം’ ഉദ്ഘാടന പരി പാടി ശ്രദ്ധേയ മായി.

- pma

വായിക്കുക: , ,

Comments Off on എടപ്പാള്‍ നിവാസികളുടെ ‘ഇടപ്പാളയം’ പ്രവർത്തനം ആരംഭിച്ചു

മലയാളി സമാജം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

October 2nd, 2016

uae-minister-sheikh-nahyan-inaugurate-samajam-ePathram
അബുദാബി : യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബു ദാബി മലയാളി സമാജ ത്തിന്‍െറ പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

രാജ്യത്തിന്റെ സമൃദ്ധി യിലും മികച്ച മുന്നേറ്റ ത്തിനും യു. എ. ഇ. യുടെ സമാധാന ത്തിനും പ്രവാസി മലയാളി സമൂഹ ത്തിന്റെ സംഭാവന കള്‍ വളരെ പ്രശംസ നീയ മാണ് എന്നും മലയാളി സമാജ ത്തിന്റെ ഉദ്‌ഘാടന പരി പാടി യിൽ യു. എ. ഇ. സർക്കാരിന്റെ പ്രാതിനിധ്യം കാണി ക്കുന്നത് ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള ഗാഢ മായ സൗഹൃദ ത്തിന്റെയും പര സ്‌പര ബഹു മാന ത്തിന്റെയും തെളി വാണ് എന്നും ഉല്‍ ഘാടന പ്രസംഗ ത്തില്‍ ശൈഖ് നഹ്യാൻ ബിന്‍ മുബാറക് സൂചി പ്പി ച്ചപ്പോള്‍ നിറഞ്ഞ കയ്യടി കളോടെ യാണ് ഈ വാക്കു കള്‍ സദസ്സ് ഏറ്റു വാങ്ങിയത്.

sheikh-nahyan-inaugurate-malayalee-samajam-new-building-ePathram
സമാജം പ്രസിഡന്‍റ് ബി. യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം മുഖ്യ രക്ഷാധി കാരി യും ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ മുഖ്യ അതിഥി ആയി രുന്നു.

പേട്രണ്‍ ഗവര്‍ണര്‍ മാരായ കെ. മുരളീ ധരന്‍ (എസ്. എഫ്. സി. ഗ്രൂപ്പ്), ഗണേഷ് ബാബു (ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍), ബാലന്‍ വിജയന്‍ (ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ്), ലൂയിസ് കുര്യാ ക്കോസ് (സണ്‍ റൈസ് മെറ്റല്‍ വര്‍ക്ക്) എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി കെ. സതീഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ ഫസലുദ്ധീന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസി ഡന്റ് പി. ടി. റഫീഖ്, ജോ.സെക്രട്ടറി മഹ്ബൂബ്, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, മീഡിയ കോഡി നേറ്റർ ജലീൽ ചോലയിൽ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നേതൃത്വം നൽകി.

മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ്(കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്. തൊഴി ലാളി കള്‍ തിങ്ങി പ്പാര്‍ക്കുന്ന ഐക്കാഡ് റസി ഡന്‍ ഷ്യൽ ഏരിയക്ക് സമീപ മാണ് സമാജം പ്രവര്‍ ത്തനം ആരംഭിച്ചി രിക്കുന്നത് എന്നതു കൊണ്ട് സാധാ രണ ക്കാ രായ പ്രവാസി കൾക്ക് ഇടയി ലേക്ക് സമാജ ത്തിന്റെ പ്രവർ ത്തന ങ്ങൾ കൂടുതൽ വ്യാപിപ്പിക്കു വാൻ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

September 28th, 2016

sand-artist-udayan-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസി കളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വൈകു ന്നേരം 6.30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

‘ഇടപ്പാളയ’ ത്തിന്‍െറ ഉദ്ഘാടന ത്തോട് അനു ബന്ധിച്ച് പ്രമുഖ ചിത്ര കാരൻ ഉദയൻ എടപ്പാളിന്റെ ‘സാന്‍ഡ് ആര്‍ട്ട് ഷോ’ അരങ്ങേറും.

സാംസ്കാരിക സമ്മേ ളന ത്തിൽ ഉദയന്‍ എടപ്പാളി നെയും യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എടപ്പാള്‍ നിവാസി കളായ പ്രവാസി കളെയും ആദരി ക്കും.  തുടർന്ന് യു. എ. ഇ. യിലെ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാന മേള യും അരങ്ങേറും.

പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ഇടപ്പാളയം കൂട്ടായ്മ യുടെ പ്രസിഡന്‍റ് രജീഷ് പാണക്കാട്ട്, സെക്രട്ടറി ഹബീബ് റഹ്മാന്‍ കോലക്കാട്ട്, സ്വാഗത സംഘം കണ്‍ വീനര്‍ നൗഷാദ് കല്ലം പുള്ളി, ഉപദേശക സമിതി അംഗ ങ്ങളായ പ്രകാശ് പല്ലി ക്കാട്ടില്‍, അഡ്വ. അബ്ദു റഹ്മാന്‍ കോലളമ്പ്, അബ്ദുല്‍ ഗഫുര്‍ വലിയ കത്ത്, പ്രായോജക പ്രതി നിധി കളായ നെല്ലറ ഷംസുദ്ദീന്‍, ത്വല്‍ഹത്ത്, വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

Page 311 of 318« First...102030...309310311312313...Last »

« Previous Page« Previous « ഗാന്ധി ജയന്തി : ദേശ ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു
Next »Next Page » സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha