പെരിയ സൗഹൃദ വേദി കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു

June 13th, 2023

logo-periya-sauhrudha-vedhi-ePathram
അബുദാബി : യു. എ. ഇ. യിലെ പെരിയ നിവാസി കളുടെ സൗഹൃദ കൂട്ടായ്മ ‘പെരിയ സൗഹൃദ വേദി’ യുടെ 2023 – 24 പ്രവര്‍ത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഹരീഷ് മേപ്പാട് (പ്രസിഡണ്ട്), അനുരാജ് കാമലോണ്‍ (സെക്രട്ടറി), പ്രവീൺ രാജ് കൂടാനം (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

കുട്ടികൃഷ്ണൻ പെരിയ (വൈസ് പ്രസിഡണ്ട്) ഹരീഷ് പെരിയ (ജോയിന്‍റ് സെക്രട്ടറി), ജയ ദേവൻ (ജോയിന്‍റ് ട്രഷറർ), അഖിലേഷ് മാരാംങ്കാവ് (ഓഡിറ്റർ), ശ്രീജിത്ത് പെരിയ (വെൽഫയർ കോഡിനേറ്റർ), രമേശ് പെരിയ സ്പോർട്സ് കൺവീനർ), രാകേഷ് ആനന്ദ് (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ ച്രാരിറ്റി കൺവീനർ), ലത രാജഗോപാലൻ (ലേഡീസ് കൺവീനർ), സ്നേഹ കുട്ടി കൃഷ്ണൻ (ലേഡീസ് ജോയിന്‍റ് കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ശ്രീധരൻ പെരിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കുട്ടികൃഷ്ണൻ പെരിയ പ്രവർത്തന റിപ്പോർട്ടും അനൂപ് കൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ച അംഗങ്ങളായെ രാജ ഗോപാലൻ, ഫെമിൻ ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് താങ്ങും തണലുമായ പെരിയ സുഹൃദ വേദിക്ക് പെരിയയിൽ ഒരു ആസ്ഥാന മന്ദിരം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം അനുവദിച്ച് നൽകണം എന്ന് പ്രമേയത്തിലൂടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. FB PAGE

- pma

വായിക്കുക: , ,

Comments Off on പെരിയ സൗഹൃദ വേദി കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു

ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

June 12th, 2023

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു മേഖലാ ജീവനക്കാരുടെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ അഥോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പ്രകാരം 1444 ദുൽ ഹജ്ജ് 9 മുതൽ 12 വരെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെരുന്നാള്‍ അവധി ലഭിക്കും.

ജൂണ്‍ 18 ഞായറാഴ്ചയോടെ ദുല്‍ ഹജ്ജ് മാസ പ്പിറവി സ്ഥിരീകരിച്ച ശേഷം ഗ്രിഗോറിയൻ കലണ്ടർ തീയ്യതികൾ പ്രഖ്യാപിക്കും.

2023 ജൂലായ് 1 മുതൽ ഫെഡറൽ ഗവൺമെന്‍റ് സ്ഥാപന ങ്ങളിലെ ജോലി സമയം മാറ്റം വരും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ അടിസ്ഥാന രഹിതം എന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും യു. എ. ഇ. യുടെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അത്തരം വാർത്ത കൾ സ്വീകരിക്കണം എന്നും അഥോറിറ്റി അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബലി പെരുന്നാള്‍ : ദുൽ ഹജ്ജ് 9 മുതൽ 12 വരെ ഗവൺമെന്‍റ് ജീവനക്കാര്‍ക്ക് അവധി

യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

June 11th, 2023

abudhabi-marthoma-yuvajana-sakhyam-valedictory-function-ePathram

അബുദാബി : മാര്‍ത്തോമ സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്‍റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. ജൂൺ 11 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.

യുവജനസഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിനു രാജൻ എന്നിവർ പ്രസംഗിക്കും.

yuvajana-sakhyam-golden-jubilee-valedictory-function-ePathram

ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകുന്നത് ലക്ഷ്യമിട്ടു മാർത്തോമ്മാ സഭയുടെ കാർഡ് എന്ന വികസന സമിതിയുമായി ചേർന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‍നങ്ങളിൽ തളരുന്നവർക്കു അത്താണി യായി പ്രവർത്തിക്കുന്നതിന് സഹായ കരമായ നടപടികൾക്കായി പുനലൂരിലെ മാർത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാന കേന്ദ്ര നിർമ്മിതിക്കും ജൂബിലി വർഷത്തിൽ തുടക്കമായി എന്നും അദ്ദേഹം അറിയിച്ചു.

മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും വലിയ യുവ ജന പ്രസ്ഥാനമായ അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം, 500ല്‍പരം അംഗങ്ങൾ ഉള്ള യുവജന സംഘടനയാണ്. കഴിഞ്ഞ 10 വർഷമായി മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും മികച്ച ശാഖയായി തെരഞ്ഞെടുക്കപ്പെട്ടത് യുവ ജന സഖ്യം നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്..

രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പ്, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാൻസർ കെയർ, മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ സഹായം തുടങ്ങിയ മേഖല കളിലും യുവ ജന സഖ്യം മികവാർന്ന പരി പാടികളാണ് തുടരുന്നത്. ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി നിരവധി കലാ – സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

റവ.അജിത് ഈപ്പൻ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജെറിൻ ജേക്കബ്ബ് കുര്യൻ, വൈസ് പ്രസിഡണ്ട് രെഞ്ചു വർഗ്ഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FB PAGE

- pma

വായിക്കുക: , , , , ,

Comments Off on യുവജനസഖ്യം സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം : സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

June 7th, 2023

abudhabi-police-warning-against-rubber-necking-ePathram

അബുദാബി : അഗ്നിബാധ, റോഡ് അപകടം നടന്ന സ്ഥലം എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്ന് രക്ഷാ പ്രവർത്തകർക്കു മാർഗ്ഗ തടസ്സം  സൃഷ്ടിക്കുന്ന വര്‍ക്ക് ആയിരം ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പൊലീസ്.

അപകട ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കുന്നവര്‍ക്ക് എതിരെയും കർശ്ശന നടപടി സ്വീകരിക്കും.

അപകട സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണുവാനും ദൃശ്യങ്ങള്‍ പകര്‍ത്തുവാനും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ അവിടേക്ക് ആംബുലന്‍സ് – പോലീസ് – സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസം സൃഷ്ടിക്കും.

അപകട സ്ഥലത്തേക്ക് യാതൊരു ശ്രദ്ധയും ഇല്ലാതെ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയും അപകട സ്ഥലത്തേക്ക് ആയിരിക്കും. അതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്തു കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേണ്ടി വേഗത കുറച്ച് എത്തി നോക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കും എന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം

June 7th, 2023

logo-mehfil-dubai-nonprofit-organization-ePathram
ഷാർജ : നൂറോളം ഹ്രസ്വ സിനിമകളിൽ നിന്നും ജൂറി തെരഞ്ഞെടുത്ത 12 ഹ്രസ്വ സിനിമകളുടെ പ്രദർശന ത്തോടെ രണ്ടാമത് മെഹ്ഫിൽ ചലച്ചിത്രോത്സവം അരങ്ങേറി.

മത്സരത്തിൽ സമ്മാനാർഹരായവർ :

മികച്ച ചിത്രം : റെസനൻസ്. മികച്ച സംവിധായകൻ : ബൈജു ചേകവർ. മികച്ച തിരക്കഥ : ഡൈന റെഹീൻ. രണ്ടാമത്തെ ചിത്രം : ഓളാട.

മികച്ച നടൻ : ഗിരീഷ് ബാബു കാക്കാവൂർ (ചിത്രം : പാര്). മികച്ച നടി : ഷിനി അമ്പലത്തൊടി (ചിത്രം : റെസനൻസ്). ബാല നടന്‍ : പി. വി. ആദിത്യൻ. ക്യാമറ : രാഗേഷ് നാരായണൻ. എഡിറ്റർ : ലിനീഷ്. സ്പെഷ്യൽ ജൂറി പരാമർശം : സജിൻ അലി പുളക്കൽ, അഞ്ജന.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹിം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു.

പോൾസൺ പാവറട്ടി, റാഫി മതിര, ശാന്തിനി മേനോൻ, അജയ് അന്നൂർ എന്നിവർ പ്രസംഗിച്ചു. ഷീന അജയ്, ഷനിൽ പള്ളിയിൽ എന്നിവർ അവതാരകരായി. പുരസ്‌കാര വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. Instagram

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം

Page 34 of 318« First...1020...3233343536...405060...Last »

« Previous Page« Previous « കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു
Next »Next Page » റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha