അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

പെരുന്നാൾ ആഘോഷം : ഫോക് ലോര്‍ അക്കാദമി യുടെ കലാ വിരുന്ന് ശ്രദ്ധേയമായി

September 27th, 2015

kerala-folklore-akademy-artist-ePathram
അബുദാബി : വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരളാ ഫോക് ലോര്‍ അക്കാദമി യുടെ കലാ കാരന്മാർ അവതരിപ്പിച്ച നാടൻ കലാ വിരുന്ന് ശ്രദ്ധേയ മായി. ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടി കൾക്ക് ഫോക്‌ ലോർ അക്കാദമി ചെയർമാൻ പ്രൊഫസർ. ബി. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ നേതൃത്വം നല്കി.

നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, ഓണ പ്പാട്ട്, നാടോടി നൃത്തം, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി തുടങ്ങിയ കലാ പരിപാടി കൾ കാണി കൾ ആവേശ ത്തോടെ യാണ് ഏറ്റെടുത്തത്.

കേരളാ ഫോക് ലോര്‍ അക്കാദമി യുടെ പരിപാടി കളെ പ്രവാസി മലയാളി സമൂഹ ത്തിനു പരിചയ പ്പെടുത്താൻ മുന്നിട്ടിറങ്ങിയ അബുദാബി മലയാളി സമാജ ത്തിന് ഈ ആഘോഷ വേള അഭിമാനം നല്കുന്നു എന്ന് സമാജം സെക്രട്ടറി സതീഷ്‌ കുമാർ പറഞ്ഞു.

സമാജം പ്രസിഡന്റ് ബി. യേശുശീലന്റെ നേതൃത്വ ത്തിൽ മലയാളി സമാജം – ഐ. എസ്. സി. കമ്മിറ്റി അംഗ ങ്ങൾ കലാ കാര ന്മാർക്കുള്ള ഉപഹാര ങ്ങൾ സമ്മാനിച്ചു.

- pma

വായിക്കുക: , , ,

Comments Off on പെരുന്നാൾ ആഘോഷം : ഫോക് ലോര്‍ അക്കാദമി യുടെ കലാ വിരുന്ന് ശ്രദ്ധേയമായി

കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

September 22nd, 2015

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസ്സഫ യിലെ നാഷണൽ പെട്രോളിയം കൺസ്‌ട്രക്‌ഷൻ കമ്പനി യിൽ (എൻ. പി. സി. സി.) തൊഴിലാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ ഫോറം വിപുല മായ പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

മദ്യത്തിനും പുകവലിക്കും എതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു എൻ. പി. സി. സി. തൊഴിലാളി കളും കുടുംബാംഗ ങ്ങളും ഉൾപ്പെടെ നാലായിര ത്തോളം പേർ മനുഷ്യ ച്ചങ്ങല യിൽ കണ്ണികളായി.

തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ട മേളം എന്നിവ അണിനിരന്ന സാംസ്‌കാരിക ഘോഷ യാത്ര യോടെ തുടക്കമായ ഓണാഘോഷം, ഇന്ത്യൻ സ്‌ഥാന പതി കാര്യാലയം കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്‌റ്റ് സെക്രട്ടറി ദിനേശ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. എൻ. പി. സി. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അഖീൽ മാദി, നടൻ മാമു ക്കോയ എന്നിവർ പ്രസംഗിച്ചു.

കൈരളി കൾച്ചറൽ ഫോറം രക്ഷാധികാരി വർക്കല ദേവകുമാർ, പ്രസിഡന്റ് മുസ്‌തഫ മാവിലായി, സെക്രട്ടറി അനിൽ കുമാർ, മീഡിയ കോർഡിനേറ്റർ ഇസ്‌മായിൽ കൊല്ലം, രാജൻ ചെറിയാൻ, രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട് എന്നിവർ നേതൃത്വം നൽകി. വിവിധ കലാ സാംസ്‌കാരിക പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on കൈരളി കൾച്ചറൽ ഫോറം ഓണാഘോഷം

Page 121 of 121« First...102030...117118119120121

« Previous Page « ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം
Next » സ്വീകരണം നല്‍കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha