ചിത്ര രചനാ മത്സരവും പ്രദര്‍ശനവും : കാനായി കുഞ്ഞിരാമന്‍ പങ്കെടുക്കും

October 16th, 2012

logo-shakthi-thaayat-award-2012-ePathram
അബുദാബി : ഇരുപത്തിയാറാമത് അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി കെ രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണ ത്തിന്റെ ഭാഗമായി നടന്നു വരുന്ന അനുബന്ധ പരിപാടി കളില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരളാ സോഷ്യല്‍ സെന്ററില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യു. എ. ഇ. തല ചിത്ര രചനാ മത്സരവും മുതിര്‍ന്ന വര്‍ക്കായി ഒരുക്കി യിരിക്കുന്ന ചിത്ര പ്രദര്‍ശനവും വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ നയിക്കും.

9 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ക്രയോണ്‍ ഉപയോഗിച്ചുള്ള കളറിങ്ങും 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് പെന്‍സില്‍ 12 മുതല്‍ 15 വരെ യുള്ളവര്‍ക്ക് കളര്‍ പെന്‍സില്‍ 15 മുതല്‍ 18 വരെ യുള്ളവര്‍ക്ക് വാട്ടര്‍ പെയിന്റ് എന്നിവ യാണ് മത്സര ത്തിനു ഉപയോഗിക്കേണ്ടത്.

മുതിര്‍ന്ന വര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശന ത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പി ക്കുവാനും കാനായി യുടെ സാന്നിദ്ധ്യ ത്തില്‍ ചിത്ര ങ്ങള്‍ വരയ്ക്കുവാനും ആഗ്രഹി ക്കുന്നവര്‍ മുന്‍ കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 692 10 18 – 055 422 05 14 – 050 264 75 76

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ചിത്ര രചനാ മത്സരവും പ്രദര്‍ശനവും : കാനായി കുഞ്ഞിരാമന്‍ പങ്കെടുക്കും

Page 131 of 131« First...102030...127128129130131

« Previous Page « സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ എന്നിവര്‍ വിവാഹിതരായി
Next » ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ഒക്ടോബര്‍ 27ന് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha