വടകര എന്‍. ആര്‍. ഐ. ഫോറം ഈദ്‌ ആഘോഷങ്ങള്‍ ബുധനാഴ്ച

October 13th, 2013

vatakara-nri-forum-eid-2013-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി ചാപ്ടറിന്റെ ഈദ്‌ ആഘോഷങ്ങള്‍ ഒക്ടോബര്‍ 16 ബുധനാഴ്ച രാത്രി 7.30 മുതല്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

“ഇശല്‍ മഴവില്ല്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഗാനമേള യില്‍ പ്രമുഖ മാപ്പിള പ്പാട്ടുകാരായ സിന്ധു പ്രേംകുമാര്‍, സജിലി സലിം, ബാദുഷ, നസീബ് നിലമ്പൂര്‍, ആദില്‍ അത്തു, ഇസ്മായില്‍ തളങ്കര, മാസ്റ്റര്‍ അന്‍ഷാദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് : 050 616 45 93

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on വടകര എന്‍. ആര്‍. ഐ. ഫോറം ഈദ്‌ ആഘോഷങ്ങള്‍ ബുധനാഴ്ച

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. ഓണ സദ്യ

October 12th, 2013

അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ്‌ എ. ഡി. എം. എസ്., കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഓണ സദ്യക്ക് സമൂഹ ത്തിലെ വിവിധ തുറ കളില്‍ ഉള്ളവരും സാംസ്കാരിക രംഗ ത്തെ പ്രമുഖരും വിദേശികളും അടക്കം ആയിരത്തി ഇരുനൂറോളം പേര്‍സംബന്ധിച്ചു.

വിവിധ കലാ പരിപാടികളും അരങ്ങേറി. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍, സെക്രട്ടറി പി. കെ. ജയരാജ്‌, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. ഓണ സദ്യ

വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

October 12th, 2013

all-kerala-wemans-collage-alumne-onam-2013-ePathram
അബുദാബി : ആള്‍ കേരളാ വിമന്‍സ്‌ കോളേജ്‌ അലൂംനി യുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.

വൈ. സുധീര്‍ കുമാര്‍ ഷെട്ടി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. അലൂംനി പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ ബി. മേനോന്‍ സ്വാഗതവും ഷര്‍മ്മിള സന്തോഷ്‌ നന്ദിയും പറഞ്ഞു.

akwca-abudhabi-chapter-onam-2013-ePathram

ആഘോഷ ങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികളും ഓണ സദ്യ യും ഉണ്ടായിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

ക്നാനായ ചര്‍ച്ച് വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു

October 12th, 2013

mor-gregorios-arch-bishop-kuriakose-mor-severios-ePathram
അബുദാബി : മോര്‍ ഗ്രിഗോറിയോസ്‌ ക്നാനായ ഇടവകയുടെ പത്താമത് വാര്‍ഷിക ആഘോഷ പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ്‌ കുറിയാക്കോസ്‌ മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ഉല്‍ഘാടനം ചെയ്തു.

ക്നാനായ ചര്‍ച്ചിന്റെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ ധന ​ശേഖരണാര്‍ത്ഥം നടക്കുന്ന നറുക്കെടുപ്പ്‌ പദ്ധതിയുടെ റാഫിള്‍ കൂപ്പണ്‍ വിതരണ ഉല്‍ഘാടനവും വലിയ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.

ഇടവക വികാരി ഫാദര്‍ സി. സി. ഏലിയാസ്‌ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസഫ്‌ സ്കറിയ മധുരംകോട്ട് ആശംസ അര്‍പ്പിച്ചു. ട്രസ്റ്റി കെ. സി. ജേക്കബ്‌ കാവുങ്കല്‍ നന്ദി പ്രകാശിപ്പിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ക്നാനായ ചര്‍ച്ച് വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു

ചിത്താരി നിവാസികളുടെ ഈദ് സംഗമം ഷാർജ യിൽ

October 12th, 2013

ഷാര്‍ജ: ചിത്താരി ജമാഅത്ത് ‘ഒരുമ ഈദ് സംഗമം’ സംഘടിപ്പിക്കുന്നു. ബലിപെരുന്നാള്‍ ദിന ത്തില്‍ വൈകുന്നേരം അഞ്ചിന് ഷാര്‍ജ സൗദി മസ്ജിദിന് അടുത്തുള്ള പാര്‍ക്കിലാണ് സംഗമം.

ഒരുമ ഈദ് സംഗമ ത്തില്‍ തലമുറ സംഗമം, ഫാമിലി മീറ്റ്‌, വിഷൻ ഫോര്‍ യൂത്ത്, സ്മാർട്ട്‌ ചിൽഡ്രന്സ് തുടങ്ങിയ സെഷനുകള്‍ സംഘടിപ്പിക്കും.

മുഴുവന്‍ ചിത്താരി നിവാസി കളും സംഗമ ത്തില്‍ പങ്കെടുക്കണം എന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 26 56 397, 056 10 95 689, 052 91 20 786

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ചിത്താരി നിവാസികളുടെ ഈദ് സംഗമം ഷാർജ യിൽ

Page 137 of 141« First...102030...135136137138139...Last »

« Previous Page« Previous « ആര്‍. എസ്. സി. സാഹിത്യോത്സവ് 2013 : സ്വാഗത സംഘം രൂപീകരിച്ചു
Next »Next Page » ബക്രീദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha