ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി

October 3rd, 2013

gandhi-jayanti-celebrations-in-model-school-ePathram
അബുദാബി : ഭാരത ത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി യുടെ ജന്മ ദിനം അബുദാബി മുസ്സഫ യിലെ മോഡല്‍ സ്കൂളില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

ദിശാ ബോധം നഷ്ടപ്പെട്ട ആധുനിക ജനതയ്ക്ക് ഗാന്ധിജി യുടെ ജീവിതവും ആദര്‍ശ ങ്ങളും മാതൃക ആവേണ്ടതാണ് എന്ന് പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കുട്ടി കളില്‍ ദേശീയ ബോധവും രാഷ്ട്ര സ്നേഹവും വളര്‍ ത്തു വാനും ഭാരത ത്തിന്റെ മാത്രം പ്രത്യേകത യായ നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം വളര്‍ന്നു വരുന്ന തലമുറ യിലേക്ക് പകര്‍ന്നു നല്‍കു വാനും ഉതകുന്ന രീതി യിലാണ് സ്കൂള്‍ അധികൃതര്‍ ഗാന്ധി ജയന്തി ദിനാഘോഷം ഒരുക്കിയത്.

ഗാന്ധി സ്മൃതി, ഗാന്ധി യുടെ ജീവിതം ഒറ്റ നോട്ടത്തില്‍ എന്നീ ശീര്‍ഷക ങ്ങളിലായി ചിത്രീകരണങ്ങള്‍, ദേശ ഭക്തി ഗാനങ്ങള്‍, സംഘ നൃത്തം, ഗാന്ധിജി യുടെ ജീവിത വുമായി ബന്ധപ്പെട്ട ക്വിസ്‌ മല്‍സര ങ്ങള്‍ തുടങ്ങിയവയും കുട്ടി കളുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു.

വൈസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ശരീഫ്‌, ഹെഡ്‌ മാസ്റ്റര്‍ ഐ. ജെ. നസാരി, അസിസ്റ്റന്റ്‌ ഹെഡ്‌ മാസ്റ്റര്‍ കെ. വി. റഷീദ്‌ എന്നിവര്‍ സംസാരിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ശ്രദ്ധേയമായി

രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും

September 30th, 2013

indian-media-celebration-of-non-violence-day-in-abudhabi-ePathram
അബുദാബി : മഹാത്മാ ഗാന്ധിയുടെ ജന്മദിനം രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തില്‍ സംഘടി പ്പിക്കുന്ന പരിപാടികള്‍ യു. എ. ഇ. യുവജന സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യവേദി എന്നിവ യുമായി സഹകരിച്ചു ഇന്ത്യന്‍ മീഡിയ അബുദാബി ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് രാജ്യാന്തര അഹിംസാ ദിനം ആചരിക്കു ന്നത് .

ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ രാവിലെ 10. 30 ന് രാജ്യാന്തര അഹിംസാ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ യുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

വിദ്യാര്‍ഥി കള്‍ക്കായി ചിത്ര രചനാ – പെയിന്റിംഗ്, ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സരങ്ങളും, മഹാത്മാ ഗാന്ധിയുടെ പേരില്‍ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പു കളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യ സമര വുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും നടക്കും.

വൈകുന്നേരം 7മണിക്ക് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉല്‍ഘാടനം ചെയ്തു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.

പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്‌, ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള, മറ്റു ഭാരവാഹികള്‍, ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഡോ. ഷെബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , ,

Comments Off on രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും

സേവനം ഓണാഘോഷം വെള്ളിയാഴ്ച ഐ. എസ്. സി. യില്‍

September 30th, 2013

sevanam-abu-dhabi-onam-2013-press-meet-ePathram
അബുദാബി : സേവനം അബുദാബി യൂനിയന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന രംഗ പൂജയോടെ ആരംഭിക്കും.

ആഘോഷ ത്തിന്‍െറ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. എം. എ. യൂസുഫലി മുഖ്യാതിഥി ആയിരിക്കും.

എസ്. എന്‍. ഡി. പി. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഋതംബരാനന്ദ, ഫാദര്‍. ജോസ് ചെമ്മനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, താലപ്പൊലി, പുലിക്കളി, തിരുവാതിര ക്കളി, വിവിധ നൃത്തങ്ങള്‍, ഗാനമേള, മിമിക്രി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും.

നാട്ടില്‍ നിന്ന് വരുന്ന പ്രമുഖ പാചക വിദഗ്ദന്‍ കൃഷ്ണന്‍ ഒരുക്കുന്ന ഓണ സദ്യയും ഉണ്ടാകും. 3000ഓളം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്ന തെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സേവനം ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്‍റ് കെ. കെ. രമണന്‍, സെക്രട്ടറി ജി. കെ. മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ യേശു ശീലന്‍, പ്രായോജ കരായ വി. എസ്. തമ്പി, ബിനീഷ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on സേവനം ഓണാഘോഷം വെള്ളിയാഴ്ച ഐ. എസ്. സി. യില്‍

കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

September 28th, 2013

ksc-onam-celebration-2013-ePathram
അബുദാബി :പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മുഖ്യാതിഥി കളോടൊപ്പം എത്തിയ മാവേലിയെ താലപ്പൊലി യോടെയാണ് വനിതകളും കുട്ടികളും സ്വീകരിച്ച് ആനയിച്ചത്.

ചെണ്ടമേളം, പുലിക്കളി, കാവടിയാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച വിപുലമായ ഘോഷ യാത്രയോടെ ആയിരിരുന്നു ഓണാഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പത്തനാപുരം മുന്‍ എം. എൽ. എ. പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു, വി. എസ്. തമ്പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

ksc-onam-cultural-program-2013-ePathram

മോഹിനിയാട്ടം, തിരുവാതിര ക്കളി, തായമ്പക, സംഘ ഗാനം, നാടകം, കവിതാവിഷ്കാരം, സംഘ നൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.

ഓണാഘോഷത്തിന്റെ തുടർച്ചയായി വനിതകൾക്കും കുട്ടികൾക്കുമായി സെപ്തംബര്‍ 28 ശനിയാഴ്ച പൂക്കള മത്സരംവും ഒക്ടോബർ 4,വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടായിരിക്കും എന്ന്‍ ഭാരവാഹികൾ അറിയിച്ചു.

കെ. എസ്. സി. പ്രസിഡണ്ട്‌ എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാർ, കലാ വിഭാഗം സെക്രട്ടറി രമേശ്‌ രവി തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

Page 142 of 142« First...102030...138139140141142

« Previous Page « മുട്ടത്തോടി അശ്‌റഫ് തങ്ങള്‍ക്ക് ദുബായില്‍ സ്വീകരണം നല്കി
Next » കോലായ സ്മരണിക ബ്രോഷർ പുറത്തിറക്കി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha