രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം വീണ്ടും

September 3rd, 2013

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ആറാം തമ്പുരാനു ശേഷം രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം ഒന്നിക്കുന്നു. ഷാജികൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനു വേണ്ടി രണ്‍ജിത്ത് ഒരുക്കിയ അന്വശ്വര കഥാപാത്രങ്ങളായ ജഗന്നാഥനായി മോഹന്‍ ലാലും ഉണ്ണിമായയായി മഞ്ജുവും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.

മോഹന്‍ലാലിനേയും മഞ്ജുവാര്യരേയും ഭാര്യാഭര്‍ത്താക്കന്മാരാകുന്ന രീതിയില്‍ ഒരു കുടുമ്പ ചിത്രമാണ് രണ്‍ജിത്ത് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ തുക പ്രതിഫലം പറ്റിക്കൊണ്ട് ചിത്രത്തിനായി മഞ്ജു കരാറില്‍ ഒപ്പുവച്ചു. പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന മഞ്ജുവിന്റെ ആദ്യ ചിത്രവു ഇതായിരിക്കും എന്നാണ് സൂചന.നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മഞ്ജുവാര്യര്‍ അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ നൃത്തത്തിലൂടെ പൊതു വേദിയിലേക്ക് തിരിച്ചു വരവ് നടത്തിയ മഞ്ജു തുടര്‍ന്ന് അമിതാഭ് ഭച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലും അഭിനയിച്ചു. ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവയിലൂടെ ഓണ്‍ലൈനിലും മഞ്ജുവാര്യര്‍ സജീവമാണ്. കഴിഞ്ഞ ദിവസം സിനിമയിലേക്കുള്ള മടങ്ങിവരവ് അറിച്ച് മഞ്ജു ഇറക്കിയ ഫേസ്ബുക്ക് കുറിപ്പ് വലിയ ഹിറ്റായിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിരിച്ചെത്തുന്നു എന്ന് അതില്‍ കുറിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ രണ്‍ജിത്ത്-മമ്മൂട്ടി ടീമിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം സാറ്റ്‌ലൈറ്റ് റേറ്റില്‍ റെക്കോര്‍ഡിട്ടെങ്കിലും തീയേറ്ററില്‍ പ്രേക്ഷകര്‍ നിരസിച്ചു. മോശം പ്രകടനമാണ് നടനെന്ന നിലയില്‍ മമ്മൂട്ടിയും തിരക്കഥാകൃത്ത് -സംവിധായകന്‍ എന്ന നിലയില്‍ രണ്‍ജിത്തും ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on രണ്‍ജിത്ത്-മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ടീം വീണ്ടും

Page 13 of 13« First...910111213

« Previous Page « നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു
Next » പ്രണയവും തീവ്രവാദവും പ്രമേയമാക്കി ദിലീപ് കാശ്മീരിലേക്ക് »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha