കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് മൃത ദേഹം കൊണ്ടു പോയി. പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലി വിഷന്‍ പരമ്പര കളിലും അഭിന യിച്ചു. 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

Comments Off on കൊല്ലം അജിത് അന്തരിച്ചു

കൊല്ലം അജിത് അന്തരിച്ചു

April 5th, 2018

south-indian-actor-kollam-ajith-ePathram
കൊച്ചി : ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ യില്‍ ആയി രുന്നു.

ഇന്നു പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. സ്വദേശ മായ കൊല്ലത്തേക്ക് കൊണ്ടു പോയി. വീട്ടിലെ പൊതു ദർശന ത്തിന് ശേഷം വൈകുന്നേരം ആറു മണിയോടെ കൊല്ലം  കടപ്പാക്കട ശ്മശാന ത്തിൽ സംസ്കരിക്കും

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ കളി ലായി വില്ലന്‍ വേഷ ങ്ങളില്‍ അഞ്ഞൂ റോളം സിനിമ കളിലും നിര വധി ടെലിവിഷന്‍ പരമ്പര കളിലും അഭിന യിച്ച അദ്ദേഹം 1989 ല്‍ റിലീസ് ചെയ്ത ‘അഗ്നി പ്രവേശം’ എന്ന സിനിമ യില്‍ നായകന്‍ ആയിരുന്നു.

actor-kollam-ajith-passes-away-ePathram

1983 ല്‍ റിലീസ് ചെയ്ത പി. പത്മരാജന്റെ ‘പറന്നു പറന്നു പറന്ന്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തിയ അജിത് അപരൻ, നാടോടി ക്കാറ്റ്, മനു അങ്കിൾ, പൂവിന് പുതിയ പൂന്തെന്നൽ, നമ്പർ 20 മദ്രാസ് മെയിൽ, ലാല്‍ സലാം, നിര്‍ണ്ണയം, ആറാം തമ്പു രാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, ഒളിമ്പ്യന്‍ അന്തോണി ആദം, പ്രജാപതി തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയമായ വേഷ ങ്ങള്‍ ചെയ്തു.

കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ രണ്ടു സിനിമകള്‍ കഥ തിരക്കഥ സംഭാഷണവും എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.

കൊല്ലം റയിൽവേ സ്റ്റേഷൻ മാസ്റ്റര്‍ ആയിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതി യുടെയും മകനായ അജിത് ജനിച്ചത് കൊല്ലത്ത് ആയതു കൊണ്ട് അദ്ദേഹം പേരിനോടൊപ്പം കൊല്ലം എന്നു ചേര്‍ക്കുകയും ചെയ്തു. ഭാര്യ:പ്രമീള. മക്കള്‍ ഗായത്രി, ശ്രീഹരി എന്നിവര്‍.

- pma

വായിക്കുക: , , ,

Comments Off on കൊല്ലം അജിത് അന്തരിച്ചു

ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

March 29th, 2018

film-maker-sreekumaran-thampi-ePathram

തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.

കവി, ഗാന രചയിതാവ്, സംഗീത സംവി ധായകന്‍, തിര ക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നില കളില്‍ വ്യക്തി മുദ്ര പതി പ്പിച്ച ശ്രീകുമാരന്‍ തമ്പി 30 സിനിമ കള്‍ സംവി ധാനം ചെയ്യുകയും 22 സിനിമ കള്‍ നിര്‍മ്മി ക്കുകയും ചെയ്തു.

പ്രേംനസീർ നായകനായി അഭിനയിച്ച ‘ചന്ദ്ര കാന്തം’ ആയിരുന്നു ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ആദ്യ ചിത്രം.

ചന്ദ്രകാന്തം (1974), ഭൂഗോളം തിരിയുന്നു (1974), തിരു വോണം (1975), മോഹിനിയാട്ടം (1976), ഏതോ ഒരു സ്വപ്നം (1978), വേനലിൽ ഒരു മഴ (1979), പുതിയ വെളിച്ചം (1979), മാളിക പണി യുന്നവർ (1979), ജീവിതം ഒരു ഗാനം (1979), സ്വന്തം എന്ന പദം (1980), അമ്പലവിളക്ക് (1980), ‌ഇടി മുഴക്കം (1980), ആധിപത്യം, ഇരട്ടി മധുരം (1981), അരിക്കാരി അമ്മു (1981) അമ്മക്കൊരുമ്മ (1981), ആക്രമണം (1981), മുന്നേറ്റം (1981), ഗാനം (1982), ഒരേ രക്തം (1985), വിളിച്ചു വിളി കേട്ടു (1985), യുവ ജനോത്സവം (1986), അമ്മേ ഭഗവതി (1987), ബന്ധുക്കൾ ശത്രു ക്കൾ (1993), അമ്മ ക്കൊരു താരാട്ട് (2014) എന്നിവ യാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്ര ങ്ങൾ

മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1971 ലും 2011 ലും അദ്ദേഹത്തെ തേടി എത്തി യിരുന്നു. ശ്രീകുമാരന്‍ തമ്പി സംവി ധാനം ചെയ്ത ‘ഗാനം’ എന്ന സിനിമക്ക് 1981 ല്‍ ജന പ്രീതിയും കലാമൂ ല്യവുമുള്ള ചിത്ര ത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. അദ്ദേഹ ത്തിന്റെ ‘സിനിമ : കണക്കും കവിത യും’ എന്ന പുസ്ത കം മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള ദേശീയ അവാര്‍ഡ് നേടി യിട്ടുണ്ട്. നാടക ഗാന രചന, ലളിത സംഗീതം എന്നീ മേഖല കളിലെ സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി യുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ. സി. ഡാനിയേല്‍ പുര സ്‌കാരം. നടന്‍ മധു ചെയര്‍മാനും സംവി ധായകന്‍ സത്യന്‍ അന്തി ക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ചല ച്ചിത്ര അക്കാ ദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെ ടുത്തത്. കൊല്ലത്ത് സംഘടി പ്പി ക്കുന്ന സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍ പ്പിക്കും.

tag : ശ്രീകുമാരന്‍ തമ്പി

- pma

വായിക്കുക: , ,

Comments Off on ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു

March 8th, 2018

kerala-state-film-award-2017-indrans-parvathi-ePathram
തിരുവനന്തപുരം : 2017 ലെ സംസ്ഥാന ചലച്ചിത്ര പുര സ്കാര ങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ് – ചിത്രം : ആളൊരുക്കം. മികച്ച നടി പാര്‍ വ്വതി ചിത്രം ടേക്ക് ഓഫ്. മികച്ച സംവി ധായ കൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം : ഇൗ. മ. യൗ.  മികച്ച സിനിമ യായി രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ തെരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അവാര്‍ഡു വിവരങ്ങള്‍ പ്രഖ്യാ പിച്ചു.

മറ്റു പുരസ്കാരങ്ങള്‍ : മികച്ച സ്വഭാവ നടൻ അലൻ സിയർ (തൊണ്ടി മുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസൻ (ഈ. മ. യൗ, ഒറ്റ മുറി), മികച്ച നവാ ഗത സംവിധായകൻ : മഹേഷ് നാരായണൻ (ടേക് ഒാഫ്).

ഗാന രചയിതാവ്: പ്രഭാ വർമ്മ (ചിത്രം : ക്ലിന്റ് ‘ഒാള ത്തിൽ മേളത്താൽ…’), സംഗീത സംവിധായകൻ : എം. കെ. അർജ്ജുനൻ (ചിത്രം : ഭയാനകം). പശ്ചാ ത്തല സംഗീതം : ഗോപി സുന്ദർ (ടേക് ഒാഫ്).

പിന്നണി ഗായകൻ ഷഹബാസ് അമൻ (മായാനദി യിലെ ‘മിഴിയിൽ നിന്നും…’), ഗായിക സിത്താര കൃഷ്ണ കുമാർ (വിമാനം എന്ന സിനിമ യിലെ ‘വാനം അക ലുന്നുവോ’).

മികച്ച കുട്ടി കളുടെ ചിത്രം : സ്വനം (സംവിധാനം: ദിപേഷ് ടി.) ബാല താരങ്ങള്‍ : മാസ്റ്റർ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്).

മികച്ച കഥാ കൃത്ത് എം. എ. നിഷാദ് (കിണർ), തിരക്കഥ : എസ്. ഹരീഷ് – സഞ്ജു സുരേന്ദ്രൻ (ഏദൻ), സജീവ് പാളൂർ (തൊണ്ടി മുതലും ദൃക്സാക്ഷി യും). ക്യാമറ മാൻ മനേഷ് മാധവൻ (ഏദൻ), ചിത്ര സംയോ ജകൻ : അപ്പു ഭട്ടതിരി (ഒറ്റ മുറി വെളിച്ചം, വീരം), കലാ സംവി ധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്).

മല്‍സര ത്തിന്നു വന്നിട്ടുള്ള 110 ചിത്ര ങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മൊത്തം പ്രഖ്യാ പിച്ച 37 അവാര്‍ഡു കളില്‍ 28 പേരും യുവ നിര യിലുള്ള വരാണ് എന്നതാണ് ഈ വർഷ ത്തെ സംസ്ഥാന പുര സ്‌കാര ങ്ങളുടെ സവിശേഷത.

  • Image Credit : Mathrubhumi

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാന ചലച്ചിത്ര അവാർഡു കൾ പ്രഖ്യാപിച്ചു

Page 9 of 13« First...7891011...Last »

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ
Next »Next Page » ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha