മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു

July 30th, 2012

alcoholism-kerala-epathram

തൃശ്ശൂർ ‍: വിദേശ മദ്യത്തിന്റെ വില ആറു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ തീരുവകളും നികുതിയുമടക്കം ഫലത്തില്‍ ഇത് 13% ത്തോളം വരും. പുതുക്കിയ വില വിവര പട്ടിക ചൊവ്വാഴ്ച പുറത്തിറക്കും. വില വര്‍ദ്ധനവ് വ്യാഴാഴ്ച നിലവില്‍ വരും. സ്പിരിറ്റിന്റെ ഉള്‍പ്പെടെ മദ്യത്തിന്റെ ഉല്പാദന ചിലവ് വര്‍ദ്ധിച്ചതായും അതിനാല്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും ഡിസ്റ്റിലറി ഉടമകള്‍ കുറച്ചു കാലമായി ആവശ്യപ്പെട്ടു വരികയാണ്.

മലയാളികളുടെ നിത്യോപയോഗ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മദ്യത്തിനും വില വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ള സര്‍ക്കാര്‍ നീക്കം മദ്യപാനികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ മദ്യപാനികള്‍ അസംഘടിതരായതിനാല്‍ വില വര്‍ദ്ധനവിനെതിരെ ഹര്‍ത്താലോ ബന്ദോ ഉണ്ടാകാന്‍ ഇടയില്ല. മദ്യത്തിനു വില വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലിയിലും വര്‍ദ്ധനവ് വരുവാ‍ന്‍ ഇടയുണ്ട്. നിര്‍മ്മാണ മേഖലയെ ആയിരിക്കും ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. സ്ഥിരം മദ്യപാനികളുടെ കുടുംബ ബജറ്റിനേയും വിലവര്‍ദ്ധനവ് കാര്യമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു

എയ്ഡഡ് പദവി വന്‍ ബാധ്യത ഉണ്ടാക്കും

July 29th, 2012

kerala-secretariat-epathram

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സര്‍ക്കാരിനു വന്‍ സാമ്പത്തിക ബധ്യത വരുത്തി വെയ്ക്കുമെന്ന് ധന വകുപ്പ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ധന വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രതിമാസം ഒരു കോടിയുടെ അധിക ചെലവ് വരുമെന്നത് ഉള്‍പ്പെടെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മലബാറിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിയമ സഭയില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഭയ്ക്കകത്തും പുറത്തും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്. എൻ‍. ഡി. പി. യും, എൻ‍. എസ്. എസും ഈ നീക്കത്തിനെതിരെ മുന്നോട്ടു വന്നിരുന്നു. മുസ്ലിം ലീഗിന്റെ താല്പര്യമാണ് ഇതിനു പുറകില്‍ എന്നാണ് ആരോപണം ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ധന വകുപ്പിന്റെ പരിഗണനയ്ക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ധന വകുപ്പ് നേരത്തെയും ലീഗിന്റെ താല്പര്യത്തിനു അനുകൂലമല്ലാത്ത റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on എയ്ഡഡ് പദവി വന്‍ ബാധ്യത ഉണ്ടാക്കും

ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

Page 44 of 44« First...102030...4041424344

« Previous Page « ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് സഹായ ധനം നല്‍കി
Next » ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha