പാചക വാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ല : മുഖ്യമന്ത്രി

January 1st, 2014

oommen-chandy-epathram

കൊച്ചി : പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി മാരായ വീരപ്പ മൊയ്‌ലിയെയും എ. കെ. ആന്റണി യെയും വിളിച്ച് തിരക്കി എന്നും വില വര്‍ദ്ധിപ്പിച്ചു എന്ന വാര്‍ത്ത പെട്രോളിയം മന്ത്രാലയം നിഷേധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ല എന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. ഇനി വില വര്‍ദ്ധന ഉണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചക വാതക ത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധ മാക്കുന്നതിനുള്ള സമയ പരിധി നീട്ടി ത്തരാമെന്ന ഉറപ്പും മന്ത്രി തന്നിട്ടുണ്ട്. നേരിട്ട് പണം പദ്ധതി യുടെ രണ്ടാം ഘട്ട ത്തില്‍ ഉള്‍പ്പെട്ട ജില്ല കളില്‍ ആധാര്‍ ബാധക മാക്കുന്നതിനുള്ള സമയ പരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. ഇത് നീട്ടും. കൂടാതെ മൂന്നാം ഘട്ട ത്തിലുള്ള ജില്ല കള്‍ക്ക് ഫെബ്രുവരി വരെ നല്‍കിയ സമയ പരിധിയും നീട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on പാചക വാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ല : മുഖ്യമന്ത്രി

പാചക വാതക ത്തിന് വില കൂട്ടി

January 1st, 2014

തിരുവനന്തപുരം : നവ വത്സര ദിന ത്തിൽ പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗ ങ്ങള്‍ക്കുള്ള വില 230 രൂപ കൂട്ടി. 1293 രൂപ 50 പൈസ യാണ് പുതിയ വില. ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിച്ചിട്ടുള്ള വര്‍ക്ക് 714 രൂപ സബ്സിഡി ലഭിക്കും.

വാണിജ്യ സിലിണ്ടറിന് 385 രൂപ കൂട്ടി. 2,184 രൂപയാണ് വാണിജ്യ ഉപയോഗ ത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on പാചക വാതക ത്തിന് വില കൂട്ടി

ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു

November 6th, 2013

അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും സംയുക്തമായി ‘ഫ്ലാഷ് റെമിറ്റ്’ എന്ന പദ്ധതി നടപ്പിലാക്കുന്നു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ കാനറ ബാങ്ക് ഉപഭോക്താ ക്കള്‍ക്ക് ഇനി മുതല്‍ നാട്ടിലേക്ക് പണമയച്ച ഉടനെ തന്നെ ബാങ്കില്‍ പണം ലഭിക്കുന്നു.

സാധാരണ ബാങ്ക് അക്കൗണ്ട്‌ വഴി പണം അയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്ന തോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.

ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും. പണമിടപാട് സംബന്ധിച്ചു ഇരു വശ ങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.

ഉപഭോക്താ ക്കള്‍ക്കായി പുതിയ സാങ്കേതിക സൌകര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുള്ളതായി യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. യും എം. ഡി. യുമായ ഡോ. ബി. ആര്‍. ഷെട്ടി അറിയിച്ചു. ഫ്ലാഷ് റെമിറ്റ് എന്ന പദ്ധതി യിലൂടെ ഉപഭോക്താ ക്കള്‍ക്ക് കൃത്യമായ സമയത്ത് പണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശ്, ഇന്ത്യ, ഇന്‍ഡോനേഷ്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിട ങ്ങളില്‍ ഫ്ലാഷ് റെമിറ്റിന് വളരെ പ്രചാര മുണ്ട്.

അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ 33 വര്‍ഷ ങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖ കളു മായി കറന്‍സി എക്‌സ്‌ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖ കള്‍ ഉണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്‌സ്‌ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു

കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

Page 49 of 55« First...102030...4748495051...Last »

« Previous Page« Previous « പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും അംഗത്വം : വയലാര്‍ രവി
Next »Next Page » ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു​ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha