എ. ടി. എം. ഇടപാടു കള്‍ സൗജന്യം : സൈബര്‍ തട്ടിപ്പു കാര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദ്ദേശം

April 16th, 2020

logo-state-bank-of-india-sbi-ePathram
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. ഇട പാടു കള്‍ 2020 ജൂണ്‍ 30 വരെ സൗജന്യം ആയിരിക്കും ബാങ്ക് അധികൃതര്‍. സേവിംഗ്സ് ബാങ്ക് എക്കൗണ്ടു കാര്‍ക്ക് സൗജന്യ മായി എട്ട് എ. ടി. എം. ഇടപാടു കളാണ് അനുവദിച്ചിരുന്നത്.

അതിനു മുകളി ലുള്ള ഓരോ എ. ടി. എം. ഇടപാടിനും 20 രൂപ യും ജി. എസ്. ടി. യും ഈടാക്കിയിരുന്നു.

എ. ടി. എം. നിരക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്ത ലാക്കണം എന്നുള്ള ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദ്ദേശത്തെ തുടര്‍ ന്നാണ് എസ്. ബി. ഐ. യുടെ ഈ നടപടി. എക്കൗണ്ടിലെ മിനിമം ബാലന്‍സ് നിബന്ധന യും എസ്. എസ്ം. എസ്. ചാര്‍ജ്ജും കഴിഞ്ഞ മാസം മുതല്‍ ബാങ്ക് ഒഴിവാക്കിയിരുന്നു.

എസ്. ബി. ഐ. നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി എക്കൗണ്ട് ഉടമ കളുടെ വിവര ങ്ങള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നും ബാങ്ക് അയക്കുന്നതു പോലെ തന്നെ എക്കൗണ്ട് ഉടമകളൂടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന എസ്. എം. എസ്. ലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് എന്നും ജാഗ്രത പാലിക്കണം എന്നു മാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

പാസ്സ് വേഡും എക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണം എന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക.

ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ സജീവ മായ തോടെ യാണ് സൈബര്‍ തട്ടിപ്പു കാര്‍ രംഗത്ത് എത്തിയത് എന്ന് കരുതുന്നു. ഇത്തരം തട്ടിപ്പു കള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ epg.cms @ sbi. co. in, phishing @ sbi. co. in എന്നീ ഇ – മെയിൽ വിലാസ ങ്ങളിൽ വിവരം അറി യിക്കണം എന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on എ. ടി. എം. ഇടപാടു കള്‍ സൗജന്യം : സൈബര്‍ തട്ടിപ്പു കാര്‍ക്ക് എതിരെ ജാഗ്രതാ നിര്‍ദ്ദേശം

ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

November 6th, 2019

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : ബിനാമി ഇടപാട് നിരോധന നിയമ പ്രകാരം എ.ഐ. എ. ഡി. എം. കെ. യുടെ മുന്‍ നേതാവ് വി. കെ. ശശികല യുടെ 1600 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തൂര്‍, പുതുച്ചേരി എന്നി വിടങ്ങ ളിലെ വസ്തു വക കളാണ് കണ്ടു കെട്ടിയത്.

തമിഴ് നാട് മുഖ്യമന്ത്രി യായിരുന്ന ജയലളിത യുടെ വലംകൈ ആയി രുന്ന വി. കെ. ശശികല, സ്വത്തു ക്കള്‍ സ്വന്തമാക്കിയത് അധികവും വ്യാജപ്പേരുകളില്‍ ആയിരുന്നു.

അനധികൃത സ്വത്തു സമ്പാദന ക്കേസിൽ ശശി കലയെ അറസ്റ്റു ചെയ്തതും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചതും ജയലളിത യുടെ മരണ ത്തിനു ശേഷം ആയിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ശശികല യുടെ സ്വത്തു ക്കൾ കണ്ടു കെട്ടി 

വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്

September 29th, 2019

fake-sms-messages-in-uae-which-can-drain-bank-account-ePathram
അബുദാബി : ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നും വ്യക്തി ഗത വിവര ങ്ങള്‍ ഇല്ലാത്ത തിനാല്‍ എ. ടി. എം. കാർഡ് റദ്ദാക്കി എന്നും ഉള്ള വ്യാജ സന്ദേശ ങ്ങള്‍ക്കും ഫോണ്‍ വിളി കള്‍ക്കും എതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.

beware-of-atm-scam-sms-messages-police-warning-ePathram

ഫോണിൽ വിളിച്ചും അറബി യിലും ഇംഗ്ലീഷിലും ഉള്ള എസ്. എം. എസ്., വാട്സ് ആപ്പ് സന്ദേശം അയച്ചും ആളു കളെ കബളിപ്പിച്ചു കൊണ്ട് തട്ടിപ്പുകള്‍ നടക്കു ന്നതായി ശ്രദ്ധയില്‍ പ്പെട്ടതായി അബുദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ അറിയിച്ചു.

സെൻട്രൽ ബാങ്കി ന്റെ വെബ് സൈറ്റ് അഡ്രസ്സ്, പോലീസ് ലോഗോ എന്നിവ ഉപയോഗിച്ച് അയക്കുന്ന സന്ദേശ ത്തില്‍ പ്രശ്ന പരിഹാരത്തി നായി വ്യക്തിഗത വിവര ങ്ങളും എമി റേറ്റ്സ് ഐ. ഡി. നമ്പര്‍ എന്നിവ ആവശ്യ പ്പെടുന്നുണ്ട്.

ഒരു കാരണ വശാലും ആര്‍ക്കും വ്യക്തി ഗത വിവര ങ്ങള്‍ നല്‍കരുത് എന്നും തട്ടിപ്പു കളിൽ വഞ്ചിക്ക പ്പെട രുത് എന്നും ഇത്തരം കാര്യ ങ്ങളില്‍ സ്വയം ജാഗ്രത പുലര്‍ത്തണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on വ്യാജ സന്ദേശ ങ്ങള്‍ : കരുതലോടെ പോലീസ്

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

September 26th, 2019

fraud-epathram
കൊച്ചി : ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്ത കേസില്‍ കാസർ കോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ധ്യാന കേന്ദ്ര ങ്ങളില്‍ പ്രാർത്ഥനക്ക് എത്തുന്ന വരില്‍ നിന്നും പ്രാര്‍ത്ഥനാ ഗ്രൂപ്പു കളിലെ അംഗ ങ്ങളില്‍ നിന്നു മായി രണ്ടേ കാല്‍ കോടി രൂപ യാണ് ഇംഗ്ലണ്ടിൽ  ജോലി വാഗ്ദാനം നല്‍കി തട്ടിയെടു ത്തത്.

ജോലി ലഭിക്കും എന്ന വിശ്വാസ ത്തില്‍ ഒന്നര ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകി യിട്ടുണ്ട്. പ്രാർത്ഥനാ ഗ്രൂപ്പിനു നേതൃത്വം നൽ കുന്ന ജിമ്മി, ബിജു എന്നിവരും തട്ടി പ്പിനു കൂട്ടു നിന്നു. മാർഗരറ്റ് മേരി എന്ന പേര്‍ മറച്ചു വെച്ച് മഞ്ജു എന്ന പേരാണ് ഇവര്‍ എല്ലാവര്‍ക്കും നല്‍കി യിരുന്നത്.

- pma

വായിക്കുക: , ,

Comments Off on നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

August 19th, 2019

logo-state-bank-of-india-sbi-ePathram
കണ്ണൂർ : രാത്രി യിൽ എ. ടി. എം. കാർഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യ രുത് എന്ന് എസ്. ബി. ഐ. യുടെ മുന്നറിയിപ്പ്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടാണ് എസ്. ബി. ഐ. മുന്നറി യിപ്പു നല്‍കി യിരി ക്കുന്നത്.

തട്ടിയെടുക്കുന്ന എ. ടി. എം. കാർഡ് ഉപയോ ഗിച്ച് രാത്രി സമയ ങ്ങളില്‍ പണം കൈ മാറ്റം ചെയ്യുന്ന തായി ശ്രദ്ധ യിൽ പ്പെട്ട തോടെ യാണ് അധികൃതര്‍ ഈ മുന്നറി യിപ്പു നല്‍കിയത്.

- pma

വായിക്കുക: , , , ,

Comments Off on എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

Page 6 of 10« First...45678...Last »

« Previous Page« Previous « പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ
Next »Next Page » കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha