ലോകം വീണ്ടും പക്ഷിപ്പനി ഭീഷണിയിൽ

April 7th, 2013
bird flu-epathram
ഷാങ്ങ്ഹായ്: ലോകം വീണ്ടും പക്ഷിപ്പനിയുടെ ഭീഷണിയിൽ. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായിയില്‍ പക്ഷിപ്പനി വ്യാപിക്കുന്നത് ഞെട്ടലോടെയാണ് ലോകം വീക്ഷിക്കുന്നത് ഇവിടെ ഇതിനകം തന്നെ ആറുപേർ മരിച്ചു കഴിഞ്ഞു. ഇരുപതോളം പേര്ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ പക്ഷി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ചൈനയിൽ പടരുന്ന പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് ആരോഗ്യ നിരീക്ഷകർ പറയുന്നു. അയല്‍ രാജ്യങ്ങളായ വിയറ്റ്നാം, ജപ്പാൻ, എന്നിവിടങ്ങളില്‍ ഇപ്പോൾ തന്നെ മുന്‍കരുതൽ എന്ന നിലയിൽ  . ചൈനയില്‍ നിന്നുള്ള പക്ഷി ഉത്പന്നങ്ങളുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ചു. ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരെ പരിശോധിക്കാന്‍ ജപ്പാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ചൈനയിൽ ഇതിനകം മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നഗരത്തില്‍ 20,000 പക്ഷികളെ കൊന്നൊടുക്കി. ഹുവായ് മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിരുന്ന പ്രാവുകളിൽ വൈറസ് ബാധ കണ്ടതിനാലാണ് ഇത്. എല്ലാവരും മുന്കരുതലോടെ ഇരിക്കണമെന്നും രോഗലക്ഷങ്ങൾ കണ്ടയുടനെ ആശുപത്രിയില്‍ എത്തണം എന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നല്കി.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ലോകം വീണ്ടും പക്ഷിപ്പനി ഭീഷണിയിൽ

ബിക്രം യോഗാചാര്യന് എതിരെ ലൈംഗിക ആരോപണം

March 23rd, 2013

bikram-yoga-epathram

ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.

105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.

അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.

പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ബിക്രം യോഗാചാര്യന് എതിരെ ലൈംഗിക ആരോപണം

ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍

March 23rd, 2013

അബുദാബി : മരുന്ന് കമ്പനി കളുടെ ചൂഷണ ത്തിന് ഇരയാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് സി എച് സെന്റര്‍ അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന ‘മരുന്നില്‍ നിന്ന് മോചനം’ എന്ന ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍ മാര്‍ച്ച്‌ 24 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റരില്‍ നടക്കും.

ഡോക്ടര്‍ പി. എ. കരീം വിഷയത്തെ ആസ്പദമാക്കി ക്ലാസെടുക്കും. കൂടുത്തല്‍ വിവരങ്ങള്‍ക്ക് : 050-58 050 80

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍

ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍

March 19th, 2013

ഷാര്‍ജ : വിവിധ എമിറേറ്റുകളിലെ പൊതു ഉദ്യാന ങ്ങളില്‍ നിത്യേന സൌജന്യ യോഗ ക്ലാസ്സുകള്‍ നടത്തുന്ന സന്നദ്ധ സംഘടന യായ ഫ്രണ്ട്സ് ഓഫ് യോഗ യുടെ അബുഷഗാര ശാഖ, മാര്‍ച്ച് 22 വെള്ളി യാഴ്ച രാവിലെ 6 മണി മുതല്‍ അബുഷഗാര പാര്‍ക്കില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050- 54 08 946 / 050 -58 46 083

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഫ്രണ്ട്സ് ഓഫ് യോഗ ഒന്നാം വാര്‍ഷികം അബുഷഗാര പാര്‍ക്കില്‍

ബര്‍ജീല്‍ ആശുപത്രി പത്തു പേരുടെ ഹൃദയ ശസ്ത്ര ക്രിയ നടത്തി

March 8th, 2013

burjeel-hospital-tribute-to-sheikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണക്കായി ബര്‍ജീല്‍ ആശുപത്രി പ്രഖ്യാപിച്ച ‘100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയ’ പദ്ധതി പ്രകാരം ഇത് വരെ പത്തു പേരുടെ ഹൃദയ ശസ്ത്രക്രിയ വിജയ കരമായി നിര്‍വഹിച്ചതായി അധികൃതര്‍ അറിയിച്ചു.

അപേക്ഷ കളില്‍ നിന്ന് ഏറ്റവും അര്‍ഹരായ നിര്‍ധന രായ രോഗികളെ തിരഞ്ഞെടുത്ത്100 ശസ്ത്ര ക്രിയകളും പൂര്‍ത്തി യാക്കുമെന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയരായവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവം പങ്കു വെച്ചു.

യു. എ. ഇ., ഇന്ത്യ, യെമന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യ ങ്ങളിലെ നിര്‍ധനരായ രോഗി കള്‍ക്കാണ് ശസ്ത്ര ക്രിയ നടത്തിയത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബര്‍ജീല്‍ ആശുപത്രി പത്തു പേരുടെ ഹൃദയ ശസ്ത്ര ക്രിയ നടത്തി

Page 39 of 44« First...102030...3738394041...Last »

« Previous Page« Previous « സൗദിയില്‍ അറുപതു വയസ്സു കഴിഞ്ഞ വിദേശികളെ പിരിച്ചു വിടും
Next »Next Page » ഐ. എസ്. സി. കമ്മിറ്റി അധികാരമേറ്റു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha