217 ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി

October 20th, 2012

raid-in-hotels epathram

തിരുവനന്തപുരം : വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 217 ഭക്ഷണ ശാലകൾക്ക് അധികൃതർ നോട്ടീസ് നൽകി. ഇന്നലെ 394 ഭക്ഷണ ശാലകളിലാണ് അധികൃതർ പരിശോധന നടത്തിയത്. നോട്ടീസ് നൽകിയ ഭക്ഷണ ശാലകളിൽ ചിലതിന് ലൈസൻസും ഇല്ലായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ 34 സ്ക്വാഡുകളെയാണ് സംസ്ഥാനം ഒട്ടാകെ പരിശോധന നടത്താനായി നിയോഗിച്ചത്. ചെമ്മീൻ കറിയിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന തിരുവനന്തപുരം വഴുതക്കാട്ടുള്ള സിന്ദൂർ റെസ്റ്റോറന്റ് വീണ്ടും തുറന്നു പ്രവർത്തിക്കാനും കമ്മീഷണർ അനുവാദം നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമാണ് ഈ പ്രവർത്തനാനുമതി നൽകിയത് എന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ 5 ദിവസത്തിനകം സംസ്ഥാനം ഉടനീളം 1085 ഭക്ഷണ ശാലകൾക്കാണ് നോട്ടീസ് നൽകിയത്.

- ജെ.എസ്.

വായിക്കുക: ,

Comments Off on 217 ഭക്ഷണ ശാലകൾക്ക് നോട്ടീസ് നൽകി

വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍

October 9th, 2012

ivf-center-in-burjeel-hospital-ePathram
അബുദാബി : കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസ വുമായി ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബി യിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ എത്തുന്നു.

ബെല്‍ജിയ ത്തിലെ ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ ജി.സി.സി. യിലെ തന്നെ ഏറ്റവും മികവുറ്റ സേവനം ലഭ്യമാക്കാന്‍ ഉതകും വിധം സൌകര്യങ്ങള്‍ ഒരുങ്ങിയതായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.

center-for-reproductive-medicine-in-abudhabi-ePathram

ഇസ്ലാമിക ശരീഅത്ത്‌ അനുവദിക്കുന്നതും യു. എ. ഇ. യിലെ നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ആയിരിക്കും ബര്‍ജീലിലെ അണ്ഡ – ബീജ സങ്കലന കേന്ദ്രമായ I V F സെന്റര്‍ പ്രവര്‍ത്തിക്കുക. വന്ധ്യതാ നിവാരണ ത്തിനും പ്രസവ ശുശ്രൂഷകള്‍ക്കുമായി ബ്രസല്‍സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ‘ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ‘ (ഐ. വി. എഫ്.) സംവിധാന ങ്ങളോടെ ബര്‍ജീല്‍ ആശുപത്രി യുടെ ആറാം നിലയില്‍ പ്രത്യേകം ഒരുക്കിയ ആധുനിക തിയ്യേറ്ററുകളും ലാബുകളും പ്രവര്‍ത്തന സജ്ജമായി.

ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഡോക്ടര്‍ ഹുമാന്‍ എം. ഫാതേമി യുടെ നേതൃത്വ ത്തില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അണ്ഡ – ബീജ സങ്കലന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

October 1st, 2012

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

ഹിന്ദുത്വം ആരോപിച്ച് യോഗയ്ക്ക് വിലക്ക്

September 27th, 2012

yoga-instructor-epathram

ലണ്ടൻ : യോഗ ഒരു ഹിന്ദു മത അനുഷ്ഠാനമാണ് എന്ന കാരണം പറഞ്ഞ് ലണ്ടനിലെ ഒരു പള്ളിയുടെ ഹാളിൽ നിന്നും യോഗാ ക്ലാസ് എടുക്കുന്നത് പള്ളിയിലെ വികാരിയച്ഛൻ വിലക്കി. പള്ളിയുടെ ഹാൾ കത്തോലിക്കാ വിശ്വാസത്തെ വളർത്താൻ ഉദ്ദേശിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഒരു ഹിന്ദു മത അനുഷ്ഠാനത്തിന്റെ പരിശീലനം പ്രോൽസാഹിപ്പിക്കാൻ ആവില്ല എന്നാണ് അച്ഛൻ പറയുന്നത്. യോഗാ ക്ലാസ് നടത്താനായി 180 പൌണ്ട് നൽകിയ പരിശീലക കോറി വിത്തെല്ലിനെ സഭാ നേതൃത്വം സംഭവം ധരിപ്പിച്ചതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ക്ലാസുകൾ അവർ റദ്ദാക്കി. യോഗ ഒരു മതാനുഷ്ഠാനമല്ല എന്ന് ആണയിടുന്ന കോറി തന്റെ ക്ലാസിൽ വെറും കായിക പരിശീലനം മാത്രമാണ് നടക്കുന്നത് എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഹിന്ദുത്വം ആരോപിച്ച് യോഗയ്ക്ക് വിലക്ക്

ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു

September 20th, 2012

cattle-transportation-epathram

കുമളി: അധികൃതരുടെ ഒത്താശയോടെ ചത്തതും, രോഗം ബാധിച്ചതുമായ മാടുകള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് എത്തുന്നു. ചത്ത മാടുകളെ കേരളത്തിലേക്ക് ലോറിയില്‍ കടത്തിക്കൊണ്ടു വരുന്നത് ശ്രദ്ധയില്‍ പെട്ട പീരുമേട് കോടതിയിലെ അഭിഭാഷകന്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തി ചത്ത മാടുകളുമായി വന്ന വാഹനത്തില്‍ ഉണ്ടായിരുന്ന കാവാലം സ്വദേശി പുത്തന്‍ വീട്ടില്‍ പ്രേം നവാസ് (44), തമിഴ്‌നാട് സ്വദേശി ലോറി ഉടമ പഴനി രാജ് (49), ഡ്രൈവര്‍ ശിവപെരുമാള്‍ (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ലോറിയില്‍ ഉണ്ടായിരുന്ന മാടുകള്‍ക്ക് പരിശോധന നടത്തിയ ശേഷം ചെയ്യുന്ന ചാപ്പ കുത്തിയിരുന്നില്ല.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാരും രാഷ്ടീയ പ്രവര്‍ത്തകരും കുമളിയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കാലികളെ  കര്‍ശനമായ പരിശോധന നടത്തേണ്ട മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ പണം നല്‍കിക്കൊണ്ടാണ് ഇത്തരത്തില്‍ കാലിക്കടത്ത് നടത്തുന്നതെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ശരി വെയ്ക്കുന്നതാണ് കുമളിയിലെ സംഭവം. ആന്ത്രാക്സ് ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ഉള്ള കാലികൾ പണം കൈപ്പറ്റിക്കൊണ്ട് വേണ്ടത്ര പരിശോധന നടത്താതെ ഇപ്രകാരം കടത്തിക്കൊണ്ടു വരുന്നവയില്‍ ഉള്‍പ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ചത്ത മാടുകള്‍ കേരളത്തിൽ എത്തുന്നു

Page 43 of 44« First...102030...4041424344

« Previous Page« Previous « മുണ്ടൂരില്‍ അച്ചടക്ക നടപടി ഉണ്ടാവില്ല
Next »Next Page » പിണറായിയിലെ പെണ്‍‌വാണിഭം: രണ്ടു പേര്‍ അറസ്റ്റില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha