ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ

February 18th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : രാജ്യത്ത് നിലവിലുള്ള ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘി ക്കുന്നവർക്ക് 10,000 ദിർഹം പിഴ നല്‍കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ.

ലോക വ്യാപകമായി കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് യു. എ. ഇ. യില്‍ എത്തുന്ന യാത്രക്കാര്‍ക്കും കൊവിഡ് രോഗി കളു മായി സമ്പര്‍ക്കം ഉണ്ടായ വര്‍ക്കും ക്വാറന്റൈന്‍ ഒരുക്കി യതും സ്മാര്‍ട്ട് വാച്ച് ധരിപ്പിക്കുന്നതും.

അൽ ഹൊസൻ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സ്മാർട്ട് വാച്ച് ഒരു നിരീക്ഷണ ഉപകരണമാണ്.

രാജ്യത്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ നിയമം കർശ്ശന മായി പാലിക്കണം. നിരീക്ഷണം ഉറപ്പു വരുത്തുന്ന സ്മാർട്ട് വാച്ച് നശിപ്പിക്കുകയോ ഇതിന്റെ പ്രവർത്തനം തടസ്സപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കും പിഴ ശിക്ഷ നല്‍കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈന്‍ : നിയമങ്ങള്‍ ലംഘി ക്കുന്ന വർക്ക് 10,000 ദിർഹം പിഴ

കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍

February 9th, 2021

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് രോഗത്തിന്റെ രൂക്ഷത കുറ ക്കുവാന്‍ ഓക്സ്ഫോഡ് കൊവിഡ് വാക്‌സിന്ന് കഴിയും എന്ന് ലോകാരോഗ്യ സംഘടന. ഓക്സ് ഫോഡ് – അസ്ട്ര സെനെക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവര ങ്ങളുടെ അടിസ്ഥാനത്തി ലാണ് ലോക ആരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.

കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നല്‍കുവാന്‍ വാക്സിന്‍ ഗുണ പ്രദം എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അണുബാധ തടയുന്നതും വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതിനും ഉള്ള അവസര ങ്ങള്‍ കുറക്കുന്നതും പകര്‍ച്ച വ്യാധിക്ക് എതിരായ പോരാട്ടം വിജയിക്കു വാന്‍ നിര്‍ണ്ണായ കമായ ഘടകങ്ങള്‍ ആണെന്നും W H O ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍

സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി

February 9th, 2021

abudhabi-indian-embassy-logo-ePathram
അബുദാബി : സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യ ങ്ങളിലേക്കുള്ള യാത്രാ വിലക്കിനെ തുടർന്ന് യു. എ. ഇ. യിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചു പോകണം എന്ന് യു. എ. ഇ. ഇന്ത്യൻ എംബസി അറിയിച്ചു.

നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശ്ശനമായി പാലിക്കണം എന്നതിനാല്‍  യു. എ. ഇ. വഴി യുള്ള സൗദി, കുവൈറ്റ് യാത്രകള്‍ തൽക്കാലം സാദ്ധ്യമല്ല എന്നും എംബസി വ്യക്തമാക്കി.

അതതു രാജ്യങ്ങളിലെ പുതിയ യാത്രാ നിയന്ത്രണങ്ങളും കൊവിഡ് വ്യവസ്ഥ കളും അനുസരിച്ച് മാത്രമേ യാത്ര ക്കാര്‍ക്ക് ഇനിയുള്ള തീരുമാനങ്ങൾ എടുക്കുവാന്‍ കഴിയൂ. വിദേശ രാജ്യങ്ങളിലേക്ക് വരുന്നവർ ആവശ്യ ത്തിനുള്ള പണം കൈയിൽ കരുതണം.

ഇപ്പോൾ യു. എ. ഇ. യില്‍ കുടുങ്ങി യവർ തിരികെ പോയതിനു ശേഷം, സ്ഥിതി ഗതികൾ സാധാരണ നില യിലേക്ക് എത്തിയാല്‍ യാത്ര തുടരണം എന്നും എംബസ്സി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി

കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

February 5th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ ത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ഡ്രഗ്സ് റഗുലേറ്ററു മായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാൻ ഫൈസർ കമ്പനി തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം (2020) ഡിസംബറിൽ വാക്‌സിന്റെ ഉപയോഗത്തി നായി ഫൈസര്‍ അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു  ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസർ ആയിരുന്നു.

ഇതിനു ശേഷം ഇന്ത്യയില്‍ അനുമതി തേടിയ കൊ വാക്‌സിന്‍, കൊവി ഷീല്‍ഡ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. മരുന്നിന്റ സുരക്ഷയെ ക്കുറിച്ച് അറിയുവാന്‍ പ്രാദേശിക തലത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണം എന്നുള്ള  ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കോണ്‍ ട്രോള്‍ ഓര്‍ഗൈനേഷന്‍ നിരസിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

Page 45 of 123« First...102030...4344454647...506070...Last »

« Previous Page« Previous « പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
Next »Next Page » കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha