മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

December 21st, 2013

feeding-baby-ePathram
അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.

മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു

December 12th, 2013

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : കോറോണ വൈറസ് ബാധിച്ച ജോര്‍ദാനി യുവതി അബുദാബി യില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന വൈറസ് ആണ്. ഈ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 ശതമാനവും മരിച്ചതായാണ് കണക്ക്. സൗദി അറേബ്യ യില്‍ 2012 ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു

യൂണിവേഴ്സല്‍ ആശുപത്രി ദേശീയ ദിന ത്തില്‍ തുറന്നു കൊടുക്കും

November 28th, 2013

logo-universal-hospital-abudhabi-ePathram
അബുദാബി : ആതുര ശുശ്രൂഷ രംഗത്ത്‌ ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ യൂണി വേഴ്സല്‍ പ്രവര്‍ത്തന സജ്ജമായി.

യു. എ. ഇ. ദേശീയ ദിന മായ ഡിസംബര്‍ രണ്ടിന് സാംസ്കാരിക – യുവജന – സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.

സമൂഹ ത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ആശ്രയി ക്കാവുന്ന വിധമാണ് ആശുപത്രി രൂപ കല്‍പന ചെയ്തിരിക്കുന്നത്. 200 പേരെ കിടത്തി ചികില്‍സി ക്കാനുള്ള സൗകര്യ മാണ് ഇരുപത് നില യില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉള്ളത്. അമേരിക്ക യിലെയും ലണ്ടനിലെയും പ്രമുഖ ആശുപത്രി കളുമായി സഹകരിച്ച് വിദഗ്ധ ചികില്‍സാ സൗകര്യ ങ്ങളും ഒരുക്കു ന്നുണ്ട്.

നിയോനറ്റോളജി, ഓട്ടോണമിക് ന്യൂറോളജി, ഗൈനക്കോളജി, കാര്‍ഡി യോളജി, ഡയാലിസിസ്, ആക്സസ് ക്ളിനിക്ക് തുടങ്ങി പത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്ര ങ്ങള്‍ ആശുപത്രി യിലുണ്ട്.

ഡയാലിസിസ് സെന്‍ററില്‍ ഒരേ സമയം എട്ട് പേര്‍ക്ക് ഡയാലിസിസ് നടത്താനാകും. ഉന്നത നിലവാരമുള്ള ഐ. സി. യു,, സി. സി. യു. സൗകര്യ ങ്ങളും ഒരുക്കി യിട്ടുണ്ട്.

ഇവിടത്തെ റോബോട്ടിക് ഫാര്‍മസി മിഡിലീസ്റ്റില്‍ തന്നെ ആദ്യത്തേ താണ്. അണു ബാധ മൂലം രോഗി കള്‍ക്കുണ്ടാകുന്ന ബുദ്ധി മുട്ടുകള്‍ തടയുന്നതിനായി നൂറ് ശതമാനവും ശുദ്ധവായു ലഭിക്കുന്ന ഓപറേഷന്‍ തിയറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗ ത്തില്‍ വേദനാ രഹിത പ്രസവ ത്തിനുള്ള ചികില്‍സയും ലഭ്യമാണ് എന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on യൂണിവേഴ്സല്‍ ആശുപത്രി ദേശീയ ദിന ത്തില്‍ തുറന്നു കൊടുക്കും

പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍

November 24th, 2013

world-diabetes-day-qatar-ePathram
ദോഹ : ലോകത്ത് പ്രമേഹ രോഗി കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുക യാണെന്നും വ്യാപകമായ തെറ്റി ദ്ധാരണകള്‍ നില നില്‍ക്കുന്നതിനാല്‍ ചികിത്സയും ബോധ വല്‍ക്കരണ നടപടി കളും കാര്യക്ഷമം ആകുന്നില്ല എന്ന്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു. മീഡിയാ പ്ലസ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാ ചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രമേഹ ത്തിന് ചികിത്സ പോലെ തന്നെ ഭക്ഷണ ക്രമീകരണവും വ്യായാമവും അത്യാവശ്യ മാണ്. പ്രമേഹത്തെ കുറിച്ച് ഗൗരവ മായി മനസ്സി ലാക്കുകയും തെറ്റിദ്ധാരണ കള്‍ തിരുത്തു കയും ചെയ്യാനുള്ള ശ്രമ ങ്ങളാണ് പ്രമേഹ ദിനാ ചരണം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക മനുഷ്യന്‍ അഭി മുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മിക്ക വയും തെറ്റായ ജീവിത ശൈലി യിലൂടെ സംഭവിക്കുന്നതാണ്.

ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖല കളിലൊക്കെ വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്ത യുടേയും ബുദ്ധി യുടേയും സര്‍വോപരി നില നില്‍പിന്റെ തന്നെ അടിസ്ഥാന മായ ആരോഗ്യ സംരക്ഷണ രംഗത്ത് അക്ഷന്തവ്യ മായ അനാസ്ഥ കാണിക്കുന്നു എന്നതാണ് ദു;ഖകരം. ദീര്‍ഘനേരം ഓഫീസു കളിലും പണി സ്ഥല ങ്ങളിലും വിനോദ കേന്ദ്രങ്ങളിലു മൊക്കെ ചെലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരി ചരിക്കുവാനും ചെലവാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജീവിത ശൈലീ രോഗ ങ്ങളില്‍ ഏറ്റവും അപകടകാരി യാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണ ത്തിന്റെ അഭാവ ത്തില്‍ ഗുരു തരമായ ഒട്ടേറെ പ്രതിസന്ധി കള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദ മായ കൊലയാളി യെപ്പോലെ ശരീര ത്തിന്റെ ഓരോ അവയവ ങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹ ത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറി ഞ്ഞിട്ടില്ല എന്നത് ബോധ വല്‍ക്കരണ പരിപാടി കള്‍ വിപുലീകരി ക്കേണ്ടതിന്റെ ആവശ്യകത യിലേക്കാണ് വിരല്‍ചൂണ്ടു ന്നത്.

പ്രമേഹം വളരെ വേഗം കണ്ണുകളെ ബാധിക്കു മെന്നും എല്ലാവരും വര്‍ഷ ത്തിലൊരിക്കല്‍ എങ്കിലും കണ്ണ് പരിശോധിക്കുന്നത് അഭികാമ്യ മാണെന്നും കണ്ണു രോഗ വിദഗ്ദനായ ലക്ഷ്മി മൂര്‍ത്തി പറഞ്ഞു.

മീഡിയാ പ്ലസ് സി. ഇ. ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആരിഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ നസീം അല്‍ റബീഹ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയ ത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹു റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

– കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍

നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു

November 14th, 2013

കോഴിക്കോട്: പ്രശസ്ത്ര നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഗസ്റ്റിന്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ചില്‍ മറവു ചെയ്യും.

കുന്നുമ്പുറത്ത് മാത്യുവിന്റേയും റോസി ദമ്പതികളുടെ മകനായി കോടഞ്ചേരിയിലാണ് ജനനം. ഹാന്‍സിയാണ് ഭാര്യ. ചലച്ചിത്ര താരമായ ആന്‍ അഗസ്റ്റിന്‍ മകളാണ്. നാടക രംഗത്തു നിന്നുമാണ് അഗസ്റ്റിന്‍ സിനിമയില്‍ എത്തുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ദേവാസുരം, ആറാം തമ്പുരാന്‍, കമ്മീഷ്ണര്‍, ഉസ്താദ്, രാവണപ്രഭു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം, ചന്ദ്രോത്സവം, മിഴിരണ്ടിലും, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മിഴി രണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ അടുത്ത കാലത്ത് സിനിമയില്‍ ഒരു തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹാസ്യനടനായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞതോടെ മികച്ച ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു

Page 47 of 51« First...102030...4546474849...Last »

« Previous Page« Previous « എ. കെ. ജി. സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്
Next »Next Page » ആറാം തമ്പുരാന്‍ വിളിച്ചാല്‍ തങ്ങളങ്ങാടീന്ന് ഇനി ബാപ്പു വരില്ല »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha