പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

October 25th, 2012

lady-of-justice-epathram

മുംബൈ : വിവാഹ ബന്ധം വേർപെടുത്തിയ തനിക്ക് തന്റെ കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, വീഡിയോ കോൺഫറൻസിങ്ങ്, ടെലിഫോൺ എന്നിങ്ങനെയുള്ള ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ ഉപയോഗിച്ച് ബന്ധപ്പെടാൻ അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരം മാർഗ്ഗങ്ങളിലൂടെ തനിക്ക് തന്റെ കുഞ്ഞുമായി ബന്ധം നിലനിർത്തണം എന്നായിരുന്നു പിതാവിന്റെ ആവശ്യം. ഈ ആവശ്യം നേരത്തേ പൂനെ കുടുംബ കോടതി നിരാകരിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ പോയ ഗാരി സാവെല്ലിനാണ് ബോംബെ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്.

സൌദിയിൽ ജോലി ചെയ്യുന്ന തനിക്ക് ബോംബെയിൽ ഉള്ള തന്റെ മുൻ ഭാര്യയോടൊപ്പം കഴിയുന്ന കുഞ്ഞിന്റെ പഠന കാര്യങ്ങളും മറ്റ് പുരോഗതിയും അറിയുവാൻ ആഗ്രഹമുണ്ട് എന്ന സാവെല്ലിന്റെ വാദം കോടതി അംഗീകരിച്ചു. സ്ക്കൂൾ റിപ്പോർട്ടുകളുടെയും മാർക്ക് ലിസ്റ്റുകളുടേയും കോപ്പികൾ ഒരാഴ്ച്ചയ്ക്കകം പിതാവിന് നൽകാൻ കോടതി കുഞ്ഞിന്റെ അമ്മയോട് നിർദ്ദേശിച്ചു. ഇത്തരം എല്ലാ റിപ്പോർട്ടുകളുടേയും കോപ്പികൽ ഇനി മുതൽ കുഞ്ഞിന്റെ അച്ഛനും ഒരു കോപ്പി കോടതി മുൻപാകെയും സമർപ്പിക്കണം. കൂടാതെ റിപ്പോർട്ടുകളുടെ ഒറിജിനൽ പിതാവിന് പരിശോധിക്കാൻ നൽകണം എന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞിന് പിതാവുമായി വീഡിയോ കോൺഫറൻസിങ്ങ് വഴി സംസാരിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ സൌകര്യം ഒരുക്കും. കോടതി ഇതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ചാറ്റിങ്ങ് വഴി പിതാവുമായുള്ള ആത്മബന്ധം വളർന്നു കഴിഞ്ഞതിന് ശേഷം സ്വതന്ത്രമായി പിതാവിന് കുഞ്ഞുമായി ഈമെയിൽ, ചാറ്റ്, ടെലിഫോൺ, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് ബന്ധപ്പെടാം എന്ന് കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on പിതാവിന് കുഞ്ഞിനെ ഈമെയിൽ, ചാറ്റ്, ഫോൺ എന്നിവ വഴി ബന്ധപ്പെടാം എന്ന് ഹൈക്കോടതി

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

Comments Off on മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

Page 37 of 37« First...102030...3334353637

« Previous Page « നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
Next » മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha