വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

February 2nd, 2023

madras-high-court-in-chennai-ePathram
ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.

വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula

- pma

വായിക്കുക: , , , , , , ,

Comments Off on വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ

January 30th, 2023

incovacc-nasal-covid-vaccine-by-bharat-biotech-ePathram
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന കൊവിഡ് മരുന്ന് ഭാരത് ബയോടെക്കിന്‍റെ iNCOVACC (ഇന്‍കോവാക് – ബി. ബി. വി. 154) പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ യുടെ ആദ്യത്തെ നേസല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രിജിതേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

രണ്ട് ഡോസുകള്‍ ആയി വാക്‌സിന്‍ എടുക്കുവാനും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ആദ്യമായി മൂക്കിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. മാത്രമല്ല മറ്റ് ഏത് കൊവിഡ് വാക്സിന്‍ എടുത്തിട്ടുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആയി iNCOVACC സ്വീകരിക്കാം എന്നും ഭാരത് ബയോടെക് വൃത്തങ്ങള്‍ അറിയിച്ചു.

കുത്തിവെപ്പ് ഇല്ലാതെ മൂക്കിലൂടെ സ്വീകരിക്കാം എന്നതാണ് iNCOVACC നേസല്‍ വാക്സിന്‍റെ സവിശേഷത. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസി നുമായി സഹകരിച്ചു കൊണ്ടാണ് ഭാരത് ബയോടെക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്.  M I B Twitter

- pma

വായിക്കുക: , , , , , , , , ,

Comments Off on മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ

സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

December 15th, 2022

american-president-joe-biden-signs-bill-to-protect-same-sex-and-interracial-marriage-ePathram
സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകുന്ന നിയമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പു വെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിനുള്ള ചരിത്രപരമായ നിയമ ത്തിലാണ് നൂറു കണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ജോ ബൈഡന്‍ ഒപ്പു വെച്ചത്.

സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല. എല്ലാവർക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി അമേരിക്ക സുപ്രധാന ചുവടു വെപ്പ് നടത്തുന്നു എന്നാണ് ബില്ലില്‍ ഒപ്പു വെച്ചതിനു ശേഷം ബൈഡന്‍ പറഞ്ഞത്.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതു ഫെഡറല്‍ നിയമത്തിന്‍റെ കീഴില്‍ വരുന്നതാണ് എന്നും ബൈഡന്‍ പ്രസ്താവിച്ചു. Twitter &  Face Book

- pma

വായിക്കുക: , , , , ,

Comments Off on സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം

2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

December 14th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.

indian-rupee-note-2000-removed-from-sbi-atm-ePathram
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Sushil Modi Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

Page 7 of 80« First...56789...203040...Last »

« Previous Page« Previous « ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
Next »Next Page » യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha