അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

March 27th, 2019

tri-color-national-flag-of-india-ePathram

ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കിയ ലോകമാപ്പുകൾ നശിപ്പിച്ച് ചൈന.30000 ത്തിൽപ്പരം ലോകമാപ്പുകളാണ് നശിപ്പിച്ചത്.

അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി മാപ്പിൽ രേഖപ്പെടുത്തിയിരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്.അതിനു പുറമേ തായ് വാനും മാപ്പിൽ ചൈനയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. . ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ അരുണാചൽ പ്രദേശ് സന്ദ‍ശിക്കുന്നതിൽ എന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട് ചൈന. എന്നാൽ മറ്റേത് സംസ്ഥാനത്തെയും പോലെയാണ് ഇന്ത്യ അരുണാചലിനെ കാണുന്നത്.

അടുത്ത സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അരുണാചൽ പ്രദേശ് സന്ദർശനത്തെയും ചൈന എതിർത്തിരുന്നു.എന്നാൽ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും,ചൈനയുടെ എതിർപ്പ് വിലപ്പോകില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

- അവ്നി

വായിക്കുക: , , ,

Comments Off on അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമാക്കി ; ലോകമാപ്പുകൾ നശിപ്പിച്ച് ചൈന

പ്രതിപക്ഷമഹാസഖ്യത്തിന്‍റെ പിന്തുണ വേണ്ട; കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും

March 24th, 2019

kanayyakumar_epathram

പട്ന: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും വിദ്യാര്‍ത്ഥിസമര നായകനുമായ കനയയ്കുമാര്‍ ബീഹാറിലെ സിപിഐ സ്ഥാനാര്‍ത്ഥിയാകും. ബെഗുസരായി മണ്ഡലത്തില്‍ നിന്നാണ് തീപ്പൊരി നേതാവ് ജനവിധി തേടുക. പ്രതിപക്ഷമഹാസഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് കനയ്യകുമാറിനെ ബെഗുസരായിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്.

ബീഹാറിലെ പ്രതിപക്ഷമഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി കനയ്യകുമാര്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന പ്രതിപക്ഷമഹാസഖ്യം സിപിഐ,സിപിഎം പാര്‍ട്ടികളെ സീറ്റ് വിഭജനത്തില്‍ കയ്യൊഴിഞ്ഞു. ഇടുമുന്നണിയിലെ സിപിഐഎംഎല്‍ന് മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. തുടര്‍ന്നാണ് തനിച്ച് മത്സരിക്കാന്‍ സിപിഐയും സിപിഎമ്മും തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on പ്രതിപക്ഷമഹാസഖ്യത്തിന്‍റെ പിന്തുണ വേണ്ട; കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും

ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി

March 21st, 2019

mayawati-epathram

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ‘ഏത് സീറ്റിൽ നിന്നാലും ജയിക്കും. എന്നാലും ഇന്നത്തെ പ്രത്യേക രാഷട്രീയ സാഹചര്യത്തിൽ മത്സരിക്കാനില്ല.’ മായാവതി വ്യക്തമാക്കി.

2014ൽ 503 ലോക്സഭാ മണ്ഡലങ്ങളിൽ ബിഎസ്പി മത്സരിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ച് ഒരുമിച്ചാണ് മത്സരിക്കുന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on ലോക്സഭയിലേക്ക് മത്സരിക്കാനില്ല; മായാവതി

മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

March 19th, 2019

sumalatha_epathram

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.

“മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെയീ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.” സുമലത പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on മണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

ടോം വടക്കൻ ബി. ജെ. പി. യിൽ

March 14th, 2019

congress-leader-tom-vadakkan-joins-bharatiya-janata-party-ePathram
ന്യൂ ഡല്‍ഹി : കോണ്‍ഗ്രസ്സ് നേതാവ് ടോം വട ക്കന്‍ ബി. ജെ. പി. യില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിൽ നിന്ന് ടോം വടക്കൻ ബി. ജെ. പി. അംഗത്വം സ്വീകരിച്ചു. പുൽവാമ ഭീകരാക്രമണം സംബ ന്ധിച്ച കോൺ ഗ്രസ്സി ന്‍റെ പ്രതി കരണ ത്തിൽ പ്രതി ഷേധിച്ചു കൊണ്ടാണ് പാർട്ടി യിൽ നിന്നും രാജി വെച്ചു പോകു ന്നത് എന്നും ടോം വടക്കന്‍ പറഞ്ഞു.

എ. ഐ. സി. സി. മുന്‍ സെക്രട്ടറിയും മുന്‍ മാധ്യമ വക്താ വും കൂടി യാണ് ടോം വടക്കന്‍. കോൺ ഗ്രസ്സി നെ പ്രതി നിധീ കരിച്ച് ദേശീയ വിഷയ ങ്ങളില്‍ ചാനല്‍ ചര്‍ച്ചക ളില്‍ പങ്കെടു ത്തി രുന്നത് ടോം വടക്കന്‍ ആയി രുന്നു. തൃശൂര്‍ സ്വദേശി യായ ഇദ്ദേഹം, ലോക് സഭ യിലേക്ക് മത്സരിക്കു വാന്‍ ശ്രമം നടത്തി എങ്കി ലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചി രുന്നില്ല.

- pma

വായിക്കുക: , ,

Comments Off on ടോം വടക്കൻ ബി. ജെ. പി. യിൽ

Page 26 of 53« First...1020...2425262728...4050...Last »

« Previous Page« Previous « കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ വന്നാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ക്ക് പ്രത്യേക മന്ത്രാലയം : രാഹുല്‍ ഗാന്ധി
Next »Next Page » സമാജം അത് ലറ്റിക് മീറ്റ് മാർച്ച് 15 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha