രാഹുലിന് ഇറ്റലിയിലും മത്സരിക്കാം എന്ന് നരേന്ദ്ര മോഡി

September 18th, 2012

Modi-epathram

പാറ്റ്ന: താന്‍ പ്രാദേശിക നേതാവാണെന്നും അതില്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യാന്തര നേതാവാണെന്നും അദ്ദേഹത്തിന് ഇറ്റലിയിലും മത്സരിക്കാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ് കോട്ടില്‍ വിവേകാനന്ദ യുവജന കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. രാഹുല്‍ ദേശീയ നേതാവും മോഡി പ്രാദേശിക നേതാവുമാണെന്ന കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍‌വി നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് മോഡി ഇപ്രകാരം പറഞ്ഞത്.  പിന്നീട് റഷീദ് അല്‍‌വിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങും ആവര്‍ത്തിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രാഹുലിന് ഇറ്റലിയിലും മത്സരിക്കാം എന്ന് നരേന്ദ്ര മോഡി

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി

September 17th, 2012
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍(ഐസ)നും   എസ്.എഫ്.ഐ വിമതര്‍ക്കും വന്‍ വിജയം.മൂന്ന് പ്രധാന സീറ്റുകളും ഐസ കരസ്ഥമാക്കി.  ഇവിടെ എസ്.എഫ്.ഐയുടെ ഔദ്യോഗിക പക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. തങ്ങളുടെ 11 കൌണ്‍സിലര്‍മാരെയും ഒപ്പം മൂന്നു സ്വതന്ത്രരുടേയും പിന്തുണ ഐസക്ക് ഉണ്ട്.  എ.ബി.വി.പി ഏഴു കൌണ്‍സിലര്‍മാരെ ലഭിച്ചപ്പോള്‍ എന്‍.എസ്.യുവിന് രണ്ടു കൌണ്‍സിലര്‍ മാരെ മാത്രമാണ് ലഭിച്ചത്.
എസ്.എഫ്.ഐ വിമതരായ ജെ.എന്‍.യു എസ്.എഫ്.ഐ യുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായിരുന്ന വി.ലെനിന്‍  കുമാര്‍ വിജയിച്ചു. കൂടാതെ അഞ്ച് കൌണ്‍സിലര്‍ സ്ഥാനവും വിമത എസ്.എഫ്.ഐക്കാര്‍ കരസ്ഥമാക്കി. 11 പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതില്‍ എട്ടാം സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്‍‌തള്ളപ്പെട്ടു. പോള്‍ ചെയ്ത 4309-ല്‍ 107 വോട്ടു മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജെ.എന്‍.യുവിലെ പ്രധാന കക്ഷിയായ ഐസയ്ക്കു തൊട്ടുപിന്നില്‍ എത്തിയത് ജെ.എന്‍.യു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യമാണ്. മുന്‍പ് എസ്.എഫ്.ഐ-ഏ.ഐ.എസ്.എഫ് സഖ്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ എസ്.എഫ്.ഐ പിളര്‍ന്നതോടെ എ.ഐ.എസ്.എഫ്. വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് കുമാര്‍ മുഖര്‍ജിയെ പിന്തുണച്ച സി.പി.എം നിലപാടിനെ ചോദ്യം ചെയ്തതാണ് എസ്.എഫ്.ഐയുടെ പിളര്‍പ്പിലേക്ക് വഴിവെച്ചത്. ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ നേതൃത്വം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരസ്യമായി വിമര്‍ശിച്ചു.  ഇതേ തുടര്‍ന്ന് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടുകയായിരുന്നു.  ഒഞ്ചിയത്തെ സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ജെ.എന്‍.യു വില്‍ തെരഞ്ഞെറ്റുപ്പിനു വിഷയമായി. ചന്ദ്രശേഖരന്‍ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സി.പി.എമ്മിന്റെ അതേ നിലപാട് തന്നെയായിരുന്നു ഔദ്യോഗിക എസ്.എഫ്.ഐയുടേയും നിലപാട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മലയാളിയായ എ.അനീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഔദ്യോഗിക എസ്.എഫ്.ഐക്ക് ഏക കൌസിലര്‍ സ്ഥാനം അവകാശപ്പെടാനായി.ജെ.എന്‍.യുവിലെ  വിദ്യാര്‍ഥി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന എസ്.എഫ്.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് പുതു തലമുറ വിമുഖതകാണിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി

കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

September 17th, 2012
ന്യൂഡെല്‍ഹി: ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍‌ഡേയുടെ പ്രസ്ഥാവന വിവാദമായി. പ്രസ്ഥാവനയ്ക്കെതിരെ ശാക്തമായ പ്രതിഷേധവുമായി ബി.ജെ.പി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ‘മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ അത് മറന്നു. ഇപ്പോള്‍ കല്‍ക്കരി, അതും ജനങ്ങള്‍ മറക്കും.’ ഷിന്‍ഡേയുടെ വാക്കുകള്‍ ബോഫോഴ്സ് കേസിനു ശേഷം രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിനു തുല്യമാണെന്ന് ബി.ജെ.പി പറഞ്ഞു. കല്‍ക്കരി പാടങ്ങള്‍ അനുവ്ദിച്ചതുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടമായെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി പാര്‍ളമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ആദ്യമായാണ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇത്രയും ശക്തമായി രംഗത്തെത്തിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കുവാനെന്നവണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നീക്കവും ഡീസല്‍ വില വര്‍ദ്ധനവും നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും യു.പി.എ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സഖ്യകക്ഷികള്‍ പോലും ഡോ.മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി

വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

September 11th, 2012

aseem-trivedi-epathram

മുംബൈ : പ്രമുഖ കാര്‍ട്ടൂണിസ്റ്റും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അസിം ത്രിവേദിയെ ദേശ വിരുദ്ധ കാര്‍ട്ടൂണുകള്‍ വരച്ചു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം. ഞായറാഴ്ച അറസ്റ്റു ചെയ്ത ത്രിവേദിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഐ. പി. സി. 124 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഒപ്പം ദേശീയ ചിഹ്നങ്ങളോട് അനാദരവു കാട്ടിയെന്നതിന്റെ പേരില്‍ നാഷ്ണല്‍ എംബ്ലം ആക്ടും ചുമത്തിയിട്ടുണ്ട്.

ശക്തമായ രാഷ്ടീയ കാര്‍ട്ടൂണുകളിലൂടെ അസിം ത്രിവേദി കേന്ദ്ര സര്‍ക്കാറിനെ തുറന്നെതിർത്തിരുന്നു. പാര്‍ലമെന്റില്‍ പോലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അഴിമതിയെ തുറന്നു കാട്ടുന്ന നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ എഗെയ്‌ന്‍സ്റ്റ് കറപ്ഷന്‍ ഡൊട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വെബ്സൈറ്റിനെതിരെയും പോലീസ് നടപടിയുണ്ടായി. ഈ ബ്ലോഗ്ഗില്‍ ത്രിവേദിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിവേദിക്കെതിരായ നടപടിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്ന് അവര്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനം ഒന്നും നടത്തിയിട്ടില്ലെന്ന് പ്രസ് കൌണ്‍സില്‍ ചെയ‌ര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡ്യ കഠ്ജു വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

Page 34 of 35« First...1020...3132333435

« Previous Page« Previous « എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന്
Next »Next Page » സ്ക്കൂളില്‍ എത്തിയാല്‍ ഭാഗ്യം!! »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha