ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

Comments Off on ഇ. അഹമ്മദ് എം. പി. അന്തരിച്ചു

തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

January 23rd, 2017

cpm-taliparamba

തളിപ്പറമ്പ് : തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. സി. പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.കെ.എം പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോബേറില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലേല്‍ക്കുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ തകരുകയും ചെയ്തതായി ഓഫീസ് ഭാരവാഹികള്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനു കാരണം ആര്‍.എസ്.എസ് ആണെന്നാരോപിച്ച് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.

- അവ്നി

വായിക്കുക: ,

Comments Off on തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

January 19th, 2017

hartal-idukki-epathram
കണ്ണൂര്‍ : തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂരില്‍ ബി. ജെ. പി. പ്രവര്‍ ത്തകനായ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമി ക്കുക യായി രുന്നു. സന്തോഷിന് വെട്ടേറ്റ വിവരം അറിഞ്ഞ് എത്തിയ പോലീസും നാട്ടു കാരും ചേര്‍ന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ കരണ ആശുപത്രി യില്‍ എത്തിച്ചു.

ആര്‍. എസ്. എസ്. അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷക് ആയി രുന്ന സന്തോഷ് ഇപ്പോള്‍ ബി. ജെ. പി. യുടെ ബൂത്ത് പ്രസിഡണ്ട് ആണ്‍. ഇക്കഴിഞ്ഞ ഗ്രാമ പഞ്ചാ യത്ത് തെരഞ്ഞെ ടുപ്പില്‍ ധര്‍മ്മടം ആറാം വാര്‍ഡിലെ ബി. ജെ. പി. സ്ഥാനാര്‍ത്ഥി ആയിരുന്നു.

കൊല പാതക ത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് പി. സത്യ പ്രകാശ് അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

January 4th, 2017

cabinet

തിരുവനന്തപുരം : ജയില്‍ പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മന്ത്രിസഭായോഗം മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെ ഏല്‍പ്പിച്ചു. കേരളത്തിലെ 3 ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസ്സറായി ഋഷികേശ്. എസ്. നായരെ നിയമിക്കാനായി ഇന്നു നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ ഉണ്ടാക്കിയതും മന്ത്രിസഭായോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്

- അവ്നി

വായിക്കുക: ,

Comments Off on ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസമെന്ന് രമേഷ് ചെന്നിത്തല

December 12th, 2016

ramesh_epathram

കൊച്ചി : ഭോപ്പാലിൽ മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടിയെ ഫാസിസമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ നീക്കം കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നേരത്തെ ഉമ്മൻ ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു.

ആർ.എസ്.എസ്. പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞതെന്ന് വാർത്തകളുണ്ട്. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. സ്വീകരണ പരിപാടി മുടങ്ങിയതിനെ തുടർന്ന് നാട്ടിലെത്തിയ മുഖ്യമന്ത്രി ബി.ജെ.പി യെയും ആർ. എസ്.എസ്സിനെയും വിമർശിച്ചിരുന്നു.

- അവ്നി

വായിക്കുക:

Comments Off on ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസമെന്ന് രമേഷ് ചെന്നിത്തല

Page 38 of 41« First...102030...3637383940...Last »

« Previous Page« Previous « വഖഫ് അഡീഷണല്‍ ഡയറ ക്ട റായി അദീബ് അഹ്മദിനെ തെരഞ്ഞെടുത്തു
Next »Next Page » പ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധരില്‍ വിശുദ്ധന്‍ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha