അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

January 21st, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.

ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മ‌അദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മ‌ദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മ‌അദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

വി.എസിന്റെ വിശ്വസ്ഥര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല

January 19th, 2013

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കുവാനും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാനും സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനം തല്‍ക്കാലംനടപ്പിലാക്കില്ല. ഇക്കാര്യം അടുത്ത കേന്ദ്ര കമ്മറ്റിയില്‍ പരിഗണിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഉള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വി.എസ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വി.എസ്. കേന്ദ്രകമ്മറ്റിയിലും ആവര്‍ത്തിച്ചതായാണ് സൂചന. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണത്തെ തുടര്‍ന്ന് വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന്‍ കമ്മറ്റി അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ അവര്‍ക്കെതിരെ നടപടി എടുത്താല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നുമാണ് വി.എസിന്റെ വാദം. മാത്രമല്ല ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതും വി.എസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇവരെ പുറത്താക്കുവാനുള്ള പാര്‍ട്ടി സംസ്ഥാന്‍ കമ്മറ്റിയുടെ തീരുമാനം വെളിപ്പെടുത്തിയതിലൂടെ വി.എസ് അച്ചടക്ക ലംഘനം നടത്തിയതായാണ് ഔദ്യോഗിക പക്ഷം വാദിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മറ്റിക്ക് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വി.എസിന്റെ വിശ്വസ്ഥര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല

പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.

January 17th, 2013

കൊൽക്കത്ത: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി സൂചന. വി. എസിന്റെ വിശ്വസ്ഥരായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പാ‍ര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ പാര്‍ട്ടി സി. പി. എം. സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി. പി. എം. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എന്നാല്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാര്‍ അല്ലെന്നാണ് വി. എസിന്റെ നിലപാട്. വി. എസ്. ഇക്കാര്യം കേന്ദ്ര കമ്മറ്റിയില്‍ ഉന്നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് തന്നോടൊപ്പം കൊൽക്കത്തയിലേക്ക് വരാഞ്ഞത് പാര്‍ട്ടി വിലക്ക് മൂലം അല്ലെന്നും വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലമാണെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. സി. പി. എം. കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാനാണ് വി. എസ്. കൊല്‍ക്കത്തയില്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.

അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത

April 3rd, 2012
chennithala-epathram
തിരുവനന്തപുരം: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിയെ നല്‍കുന്നതു സംബന്ധിച്ച് കെ. പി. സി. സി യിലും ഭിന്നത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഐ വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍ അഞ്ചാം മന്ത്രിയെ അനുവദിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് മന്ത്രി സഭയില്‍  സാമുദായികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ ഇതേ കുറിച്ച് പരസ്യമായി തന്നെ പ്രതികരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 55 of 55« First...102030...5152535455

« Previous Page « നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു
Next » എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha