തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

October 22nd, 2020

election-ink-mark-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം സംസ്ഥാനത്ത് തുടരുന്ന സാഹചര്യ ത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി കളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട തായ മുൻ കരുതലു കൾ സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടു വിച്ച് ഉത്തരവ് ഇറക്കി എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാന ങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗ്ഗ നിർദ്ദേശ ങ്ങൾ തയ്യാറാക്കിയത്.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തു കൾ, 86 മുനിസിപ്പാലിറ്റികൾ, ആറു മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നി വിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരി ശീലനം, ഇ. വി. എം. ഫസ്റ്റ് ലെവൽ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീ കരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെ ടുപ്പിന് മുമ്പ് വോട്ടർ പട്ടിക യിൽ പേര് ചേർക്കു ന്നതി നും മറ്റും ഒരു അവസരം കൂടി നൽകും.

(പി. എൻ. എക്സ്.  3642/2020)

- pma

വായിക്കുക: , , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

September 27th, 2020

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക് കേരള ത്തില്‍ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി യെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി യില്‍ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്നുണ്ട്.

കേരളത്തിലെ മുതിർന്ന ബി. ജെ. പി. നേതാക്കൾക്ക് ആർക്കും ഇടം കിട്ടാത്ത, പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും ഉള്‍പ്പെട്ട പുതിയ ദേശീയ ഭാരവാഹി പട്ടിക യിലാണ് എ. പി. അബ്ദുള്ള ക്കുട്ടി ഇടം നേടിയത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ഭാര വാഹി പട്ടിക ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം

September 22nd, 2020

logo-ugc-university-grants-commission-ePathram
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സു കള്‍ 2020 നവംബര്‍ ഒന്നു മുതല്‍ ആരംഭി ക്കുവാന്‍ സര്‍വ്വ കലാ ശാല കള്‍ക്ക് യു. ജി. സി. യുടെ നിര്‍ദ്ദേശം. എന്നാല്‍ നവംബര്‍ 30 ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുത് എന്നും യു. ജി. സി. മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദ ക്ലാസ്സുകള്‍ തുടങ്ങണം എന്ന് യു. ജി. സി. യുടെ ആദ്യത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കിലും പിന്നീട് നവംബര്‍ ഒന്നിലേക്ക് മാറ്റുക യായി രുന്നു.

കൊവിഡ് വ്യാപന സാഹചര്യ ത്തില്‍ കോളേജ് മാറി പോയവരും കോളേജ് അഡ്മിഷന്‍ വേണ്ട എന്ന് തീരുമാനി ക്കുകയും ചെയ്ത എല്ലാവരുടേയും ഫീസ് തിരിച്ചു നല്‍കണം എന്നും യു. ജി. സി. യുടെ കര്‍ശ്ശന നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌.

- pma

വായിക്കുക: , ,

Comments Off on ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം

കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

September 15th, 2020

K T Jaleel_epathram

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല. വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കി.

അതേസമയം, രണ്ട് തവണയാണ് കെ.ടി ജലീലിനെ എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലെയുമായാണ് മന്ത്രിയെ ചോദ്യം ചെയ്ത്. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം.

യുഎഇയില്‍ നിന്നു മതഗ്രന്ഥങ്ങള്‍ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ജലീലില്‍ നിന്നു ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദീകരണ കുറിപ്പ് മന്ത്രി എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.

- അവ്നി

വായിക്കുക: , , ,

Comments Off on കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല

September 9th, 2020

election-ink-mark-ePathram
ന്യൂഡല്‍ഹി : മതിയായ കാരണങ്ങള്‍ ഇല്ലാതെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമ സഭക്ക് ആറു മാസത്തെ കാലാ വധിയേ ഇനിയുളളൂ എന്നതിനാല്‍ വിജയിച്ചു വരുന്ന എം. എല്‍. എ.മാര്‍ക്ക് പരമാവധി അഞ്ചു മാസം മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുക യുളളൂ. മാത്രമല്ല ഇപ്പോഴത്തെ സാഹ ചര്യത്തില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു വേണം തെര ഞ്ഞെടുപ്പ് നടത്തേണ്ടത്.

ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ചവറ, കുട്ടനാട് ഉപ തെരഞ്ഞെ ടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിനുളള പൊതു പെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസ ത്തിന് തൊട്ടു മുമ്പു വരെ മാത്രമേ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തന കാലാവധി ഉണ്ടാവു കയുളളൂ. നിലവില്‍ ഈ കാര്യങ്ങള്‍ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റി വെക്കുവാന്‍ മതിയായ കാരണ ങ്ങള്‍ അല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

നിയമ പ്രകാരം സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തന ത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ യാണ് ചട്ടം. അതേ സമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടു വെച്ചാല്‍ അത് പരിശോധി ക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയില്ല.

എന്നാൽ കൊവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ പരിഗണി ക്കുവാന്‍ കഴിയും എന്നും കമ്മീഷൻ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല

Page 8 of 41« First...678910...203040...Last »

« Previous Page« Previous « ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’; പരീക്ഷണം നിർത്തിവെച്ചു
Next »Next Page » ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha