ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

January 17th, 2015

social-worker-daya-bai-ePathram
അബുദാബി : അശരണര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കുന്നു.

‘ദയാബായ് പറയുന്നു’ എന്ന പേരില്‍ ജനുവരി 17 ശനിയാഴ്ച രാത്രി 8.30നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹ യായ ദയാ ബായിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

പി. ശ്രീരാമകൃഷ്ണന് സ്വീകരണം

January 15th, 2015

അബുദാബി : പി. ശ്രീരാമകൃഷ്ണന്‍ എം. എല്‍. എ. യ്ക്ക് ജനുവരി 15 വ്യാഴാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കും. കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്‌സും ചേര്‍ന്നാണ് സ്വീകരണം നല്‍കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പി. ശ്രീരാമകൃഷ്ണന് സ്വീകരണം

ഹംസഗീതം മികച്ച നാടകം : സുവീരന്‍ സംവിധായകന്‍

January 9th, 2015

ksc-drama-fest-2014-winner-theater-dubai-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടക മല്‍സര ത്തില്‍ തിയേറ്റര്‍ ദുബായ് അവതരിപ്പിച്ച ഹംസഗീതം മികച്ച നാടക മായും സുവീരന്‍ മികച്ച സംവിധായ കനായും ഈ നാടക ത്തിലെ പ്രധാന വേഷം ചെയ്ത ഒ. ടി. ഷാജഹാന്‍ മികച്ച നടന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ഞായറാഴ്ച യിലെ പ്രകടന ത്തിന് മെറിന്‍ ഫിലിപ്പ് മികച്ച നടി യായി. രണ്ടാമത്തെ അവതരണം : യുവ കലാ സാഹിതി അബുദാബി യുടെ കുറ്റവും ശിക്ഷയും തെരഞ്ഞെടുത്തു.

രണ്ടാമത്തെ മികച്ച നടന്‍ :പ്രകാശന്‍ തച്ചങ്ങാട് (സ്വപ്ന മാര്‍ഗ്ഗം), രണ്ടാമത്തെ മികച്ച നടി : ദേവി അനില്‍ (കുറ്റവും ശിക്ഷയും) മികച്ച ബാല താരം : അമൃത മനോജ് (ഒറ്റ മുറി), രണ്ടാമത്തെ ബാലതാരം : ആസാദ് (ബായേന്‍), പ്രകാശ വിതാനം : ജോസ് കോശി (ഞായറാഴ്ച, ബായേന്‍), പശ്ചാത്തല സംഗീതം : മുഹമ്മദിലി കൊടുമുണ്ട (സ്വപ്ന മാര്‍ഗ്ഗം), ചമയം : ക്ലിന്റ് പവിത്രന്‍ (സ്വപ്ന മാര്‍ഗ്ഗം, കുറ്റവും ശിക്ഷയും, ഒറ്റ്, പെണ്ണ്, അനന്തരം അയനം), രംഗ സജ്ജീ കരണം : മധു കണ്ണാടി പ്പറമ്പ്, മുഹമ്മദലി (തുഗ്ലക്ക്), യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവിധായകന്‍ : ബിജു കൊട്ടില (തിയോറ റാസല്‍ ഖൈമയുടെ ‘ഒറ്റ മുറി’).

കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിധി കര്‍ത്താക്കളായ പ്രൊഫ. അലിയാര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ നാടക ങ്ങളെ വില യിരുത്തി സംസാരിച്ചു. കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു., ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഹംസഗീതം മികച്ച നാടകം : സുവീരന്‍ സംവിധായകന്‍

നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ

January 8th, 2015

suveeran's-hamsageetham-shajahan-smitha-babu-ePathram
അബുദാബി : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സുവീരന്റെ ഹംസ ഗീതം അരങ്ങിൽ എത്തിയ തോടെ അബുദാബി നാടകോത്സവ ത്തിന് സമാപനമായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ പതിനഞ്ചു നാടക ങ്ങളാണ് അവതരിപ്പിച്ചത്.

വിത്യസ്തമായ പ്രമേയ ങ്ങള്‍ കൊണ്ടും മികച്ച അവതരണ രീതി കൊണ്ടും അരങ്ങ് അറിഞ്ഞാടിയ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും പ്രമുഖ സംവിധായ കരുടെ സാന്നിദ്ധ്യം എന്നിവ യെല്ലാം കൊണ്ട് തന്നെ ഈ വര്‍ഷത്തെ നാടകോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.  ഒരേ നാടകം രണ്ടു സമിതി ക്കാര്‍ അവതരിപ്പിച്ച തിലൂടെ ബായേന്‍ പ്രേക്ഷ കര്‍ക്കിട യില്‍ ചര്‍ച്ചാ വിഷയ മായി. അബുദാബി നാട്യ ഗൃഹം , ഷാര്‍ജ കലാ സംഘം എന്നിവരാണ് വിത്യസ്ത രീതിയില്‍ ബായേന്‍ അരങ്ങില്‍ എത്തിച്ചത്.

അലൈന്‍ മലയാളി സമാജം അവതരിപ്പിച്ച സുധീര്‍ ബാബൂട്ടന്‍ സംവിധാനം ചെയ്ത ‘അനന്തം അയനം’ എന്ന നാടകവും പ്രശസ്ത കഥാകാരന്‍ ടി. വി. കൊച്ചു ബാവ യുടെ ചെറു കഥയെ അടിസ്ഥാന മാക്കി രാജീവ് മുളക്കുഴ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി ക്ലാപ്പ് ക്രിയേഷന്‍സ് ഒരുക്കിയ സൂചി ക്കുഴ യില്‍ ഒരു യാക്കോബ്, ഗിരീഷ് ഗ്രാമിക യുടെ രചന യില്‍ ബിജു കൊട്ടില സംവിധാനം ചെയ്ത തിയോറ റാസല്‍ഖൈമ യുടെ ‘ഒറ്റ മുറി’ എന്നിവ പ്രേക്ഷക ശ്രദ്ധ നേടി.

ഈ നാല് നാടകങ്ങളും സംവിധാനം ചെയ്തത് പ്രവാസ ലോക ത്തെ കലാകാരന്മാര്‍ ആണെന്നതും. പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രദ്ധേയ മായ പ്രകടന ത്തിലൂടെ ശക്ത മായ മത്സരം തന്നെ കാഴ്ച വെച്ചു എന്നതും നാടക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കി. വ്യാഴാച രാത്രി എട്ടു മണിക്ക് വിധി പ്രസ്താവിക്കും.

പ്രമുഖ സിനിമാ നാടക പ്രവര്‍ത്ത കരായ പ്രമോദ് പയ്യന്നൂര്‍, പ്രൊഫസര്‍ അലിയാര്‍ എന്നിവരാണ് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിയിട്ടുള്ളത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ

ജാതി വ്യവസ്ഥയുടെ ദുരിതവും പേറി ‘ബായേന്‍’

January 1st, 2015

appu-azad-in-bayen-drama-of-natya-gruham-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തില്‍ ‘ബായേന്‍’ എന്ന നാടക ത്തില്‍ തൊഴിലു കളെ അടിസ്ഥാന പ്പെടുത്തി യുള്ള ജാതി വ്യവസ്ഥ യില്‍ അധകൃതരായി മുദ്ര യടിക്ക പ്പെട്ട സ്മാശാന സൂക്ഷിപ്പു കാരുടെ ദുരിത ജീവിതം അരങ്ങില്‍ എത്തി.

പ്രമുഖ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ മഹേശ്വതാ ദേവിയുടെ ബായേന്‍ എന്ന കൃതി കെ. വി. ഗണേഷിന്റെ സംവിധാന ത്തില്‍ നാട്യഗൃഹം അബുദാബി യാണ് അവതരിപ്പിച്ചത്.

പാര്‍ശ്വ വത്ക്കരിക്ക പ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹ ത്തില്‍ വിവേചന ങ്ങളുടെ ഇരകള്‍ എക്കാലവും സ്ത്രീകളും കുട്ടികളും ആണെന്ന നഗ്ന സത്യം നാടകത്തിലൂടെ വ്യക്തമാക്കുന്നു.

ബായേന്‍ എന്ന് മുദ്ര കുത്തപ്പെട്ട ചാന്ദി ദാസിന്റെ ജീവിത ത്തിലൂടെ യാണ് നാടകം മുന്നേറുന്നത്. സമൂഹ ത്തില്‍ നിന്നും ഒറ്റപ്പെടു മ്പോഴും തന്നെ അപായ പ്പെടുത്തുന്ന വരെ പോലും രക്ഷ പ്പെടുത്താന്‍ സ്വന്തം ജീവിതം ത്യജി ക്കാന്‍ തയ്യാറാകുന്ന ചാന്ദി ദാസ് എന്ന കഥാ പാത്രം, നന്ദി കെട്ട ലോകത്ത് ഇപ്പോഴും അവശേഷി ച്ചിരിക്കുന്ന നന്‍മയുടെ വെള്ളി വെളിച്ച മാകുന്നു.

ഈ കഥാ പാത്രത്തിനു ജീവന്‍ പകര്‍ന്ന അനന്ത ലക്ഷ്മി ഒട്ടേറെ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ബഗേരഥ് ആയി വേഷമിട്ട ആസാദിന്റെ പ്രകടനവും ശ്രദ്ധേയ മായിരുന്നു.

വിവേക്, റഷീദ് പി. കെ., വിഷ്ണു ദാസ്, ശങ്കര്‍ മോഹന്‍ ദാസ്, ബിജേഷ് രാഘവന്‍, അജയ് പാര്‍ത്ഥ സാരഥി, സെന്തില്‍ കുമാര്‍, ഹാസ്, സജിത്, പ്രണവ്, അക്ഷത് കാര്‍ത്തിക് അനജ, അനുഗ്രഹ, മാനസ എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി.

സത്യജിത്, ശബരി നാഥ് (സംഗീതം), ജോസ് കോശി (പ്രകാശ വിതാനം), റസാഖ് (ചമയം), ഷാജി ശശി, ശങ്കര്‍ മോഹന്‍ ദാസ് (രംഗ സജ്ജീകരണം) എന്നിവര്‍ അണിയറ യിലും പ്രവര്‍ത്തിച്ചു.

ജനുവരി ഒന്ന്‍ വ്യാഴാഴ്ച രാത്രി 8. 30ന് ഭരത് മുരളി നാടകോത്സവ ത്തില്‍ സുധീര്‍ ബാബൂട്ടന്‍ രചയും സംവിധാവും നിര്‍വ്വഹിച്ച ‘അന്തരം അയം’ അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കും

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ജാതി വ്യവസ്ഥയുടെ ദുരിതവും പേറി ‘ബായേന്‍’

Page 40 of 57« First...102030...3839404142...50...Last »

« Previous Page« Previous « നബിദിനം : യു. എ. ഇ. യില്‍ ശനിയാഴ്ച പൊതു അവധി
Next »Next Page » മീലാദ് സംഗമം അലൈനില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha