പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

October 23rd, 2015

അബുദാബി : പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും അവതരി പ്പിക്കുന്ന ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തിന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ തുടക്കമായി.

ശുക്രാചാര്യ രില്‍ നിന്ന് മൃത സഞ്ജീവനി കൈവശ പ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനി യുടെ ആത്മാര്‍ത്ഥ മായ പ്രണയ ത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനി ചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്.

കലാമണ്ഡലം ഗോപി ആശാന്‍ കചന്‍െറ വേഷം ഗംഭീരമാക്കി. മാര്‍ഗി വിജയകുമാര്‍, കലാ മണ്ഡലം ഷണ്‍ മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണ ദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലെത്തി. വെള്ളിയാഴ്ച രാത്രി ‘രുക്മാംഗദ ചരിതം’, എന്ന കഥയും ശനിയാഴ്ച രാത്രി ‘ബഗവധം’ എന്ന കഥ യും അരങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on പ്രണയ പര്‍വ്വം കഥകളി മഹോത്സവ ത്തിന് തുടക്കമായി

കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു

October 23rd, 2015

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 30, ഡിസംബര്‍ 1, 2 തിയ്യതി കളി ലായി നടത്തുന്ന ‘കേരളോത്സവ’ ത്തിന്‍െറ പ്രവേശ കൂപ്പണ്‍ പ്രകാശനവും വിതരണോ ദ്ഘാടനവും കെ. എസ്. സി. യില്‍ വെച്ച് നടന്നു.

കെ. കെ. മൊയ്തീന്‍ കോയ, കൂപ്പണ്‍ പ്രകാശനം ചെയ്തു. മൂന്ന് ദിവസ ങ്ങളിലായി നടക്കുന്ന ‘കേരളോത്സവ’ ത്തിലേ ക്കുള്ള പ്രവേശന കൂപ്പണ്‍ ഉപയോഗിച്ചു നടക്കുന്ന നറുക്കെടു പ്പില്‍ ഒന്നാം സമ്മാന മായി കിയ കാറും 50 വിലപ്പെട്ട സമ്മാനങ്ങളും നല്‍കും.

തട്ടുകടകള്‍, കുടുംബശ്രീ ഭക്ഷണ ശാല, വിവിധ വിപണന ശാല കള്‍ തുടങ്ങിയവ കേരളോത്സവ ത്തില്‍ ഉണ്ടാകും. കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , ,

Comments Off on കേരളോത്സവം കൂപ്പണ്‍ പ്രകാശനം ചെയ്തു

കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

October 12th, 2015

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോത്സവം, 2015 ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സമിതി കള്‍ ഒക്ടോബര്‍ 20 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 02 – 631 44 55, 02 – 631 44 56.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. നാടകോത്സവം ഡിസംബറില്‍

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍2015’ തുടക്കമായി

July 30th, 2015

ksc-summer-camp-2014-closing-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍2015’ ന് വര്‍ണ്ണാഭമായ പരിപാടി കളോടെ തുടക്കമായി. മൂന്നാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ ഘോഷ യാത്രയോടെ കെ. എസ്. സി. അങ്കണ ത്തില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

കുട്ടികളിലെ കലാപരമായ കഴിവുകള്‍ പരിപോഷി പ്പിക്കാനും അതിലൂടെ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍‌തൂക്കം നല്കാനുമായിട്ടാണ് വേനല്‍ ത്തുമ്പികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ചിത്രകല, കരകൗശല വസ്തു ക്കളുടെ നിര്‍മാണം, നാടന്‍ പാട്ടുകള്‍, ശാസ്ത്ര പ്രവര്‍ത്തന ങ്ങള്‍ എന്നിവയെല്ലാം ക്യാമ്പില്‍ കുട്ടികളുടെ അഭിരുചി കള്‍ക്കനുസരിച്ച് പരിശീലിപ്പിക്കും. നാടക പ്രവര്‍ത്തകന്‍ അഴീക്കോടന്‍ ചന്ദ്രന്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

- pma

വായിക്കുക: ,

Comments Off on കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍2015’ തുടക്കമായി

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

Page 41 of 54« First...102030...3940414243...50...Last »

« Previous Page« Previous « പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി
Next »Next Page » യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകൾ ഓട്ടോമേറ്റ് ചെയ്യുന്നു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha