വേനല്‍തുമ്പികള്‍ ക്യാമ്പ് സമാപനം വെള്ളിയാഴ്ച

August 29th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന വേനലവധി ക്യാമ്പ് ‘വേനല്‍തുമ്പികള്‍’ ആഗസ്റ്റ്‌ 29 വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.

വിനോദ ത്തിനും വിജ്ഞാന ത്തിനും പുറമേ നിത്യ ജീവിത ത്തിനു ആവശ്യ മായ പല അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി. കുട്ടി കളുടെ തിയേറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കുമാര്‍ ആണ് ക്യാമ്പ് നയിച്ചത്.

യു. എ. ഇ. യിലെ വിവിധ സ്ഥല ങ്ങളില്‍ നിന്നും എത്തിയ പല പ്രമുഖരും ക്ളാസസ് എടുത്തു. ക്യാമ്പിന്റെ ഭാഗ മായി അബുദാബി ഷഹാമ യിലുള്ള എമിറേറ്റ്‌സ് പാര്‍ക്ക് സൂവിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു.

അബുദാബി കമ്യൂണിറ്റി പോലീസിന്റെയും ജല വൈദ്യുത വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സുകളുമുണ്ടായി. ക്യാമ്പിൽ നിന്നും പഠിച്ച വിവിധ കലാ പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളന ത്തിൽ കുട്ടികൾ അവതരിപ്പിക്കും.

- pma

വായിക്കുക: , ,

Comments Off on വേനല്‍തുമ്പികള്‍ ക്യാമ്പ് സമാപനം വെള്ളിയാഴ്ച

നാടൻ പാട്ടിൽ നന്മയുടെ മനസ്സും സാമൂഹ്യ പ്രതിബദ്ധതയും : ഡോ. ആര്‍. സി. കരിപ്പത്ത്

August 24th, 2014

payyannur-sauhrudha-vedhi-reception-to-dr-rc-karippath-ePathram
അബുദാബി : നാടൻ പാട്ടുകളെ ക്കുറിച്ച് അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയ മായി. ‘മലയാളി സമൂഹ ത്തിന്റെ നന്മ കളില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം’ എന്ന വിഷയ ത്തില്‍ നാടന്‍ കലാ ഗവേഷകൻ ഡോ. ആര്‍. സി. കരിപ്പത്ത് പ്രഭാഷണം നടത്തി.

ഒരു കാലത്ത് കേരള സമൂഹ ത്തിന്റെ സാഹിത്യ മായിരുന്നു നാടന്‍ പാട്ടുകള്‍. മറ്റെല്ലാ സാഹിത്യവും പോലെ നാടന്‍ പാട്ടു കള്‍ക്കും ഒരു സാമൂഹിക വശമുണ്ട്. പലപ്പോഴും ക്ലാസി ക്കുകള്‍ക്ക് അപ്പുറം സാമൂഹിക ചരിത്രം പറയാന്‍ അവയ്ക്ക് കഴിയും. പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ അത് നീട്ടിപ്പാടി. എന്നാൽ വയലു കളും കൃഷിയും മരിച്ചു പോകുന്നതിനു മുന്നേ നാടന്‍ പാട്ടുകളും മരിച്ചു പോയി.

താഴ്ന്നവനും ഉയര്‍ന്നവനും വ്യത്യസ്ഥ രീതിയിലാണ് നാടന്‍ പാട്ടുകള്‍ പാടിയിരുന്നത്. ഉന്നതന്റെ പാട്ടുകളില്‍ വൈരവും വിദ്വേഷവും നിറഞ്ഞു നിന്നിരുന്നെങ്കില്‍ അധഃസ്ഥിത രുടെ പാട്ടില്‍ നന്മയും സത്യവും നിറഞ്ഞു നിന്നിരുന്നു – അദ്ദേഹം സമര്‍ത്ഥിച്ചു. ഇന്ന് നാടന്‍ പാട്ടു കള്‍ കാസറ്റു കളില്‍ മാത്രം അവശേഷി ച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇന്ന് ഒരുപാട് മുന്നേറി യെങ്കിലും സാംസ്കാരിക മായി പിന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുക യാണ്. മതവും ജാതിയും സമൂഹ ത്തില്‍ മതില്‍ ക്കെട്ടു കളായി ഉയര്‍ന്നു വരുന്നു. നവോത്ഥാന കാലത്തെ രാഷ്ട്രീയം എങ്ങോ പോയ്മറഞ്ഞു. ദൈവം പോലും ആവശ്യ പ്പെടാത്ത നിര്‍വചനം പലരും മത ത്തിനു നല്‍കിത്തുടങ്ങി.

കേരളാ സോഷ്യൽ സെന്റർ സമ്മർ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾ ക്കുമായി നടത്തിയ സെമിനാറിൽ പ്രഭാഷണം നടത്തുക യായിരുന്നു ഡോ. ആര്‍. സി. കരിപ്പത്ത്.

അത് പോലെ തന്നെ രാമായണ ത്തിന് ഓരോ ദേശത്തും വ്യത്യസ്ത ഭാഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും വടക്കൻ മലബാറിൽ ഉപയോഗി ച്ചിരുന്ന മാപ്പിള രാമായണ ത്തിലെ വരികള്‍ ചൊല്ലി ഡോ. ആര്‍. സി. കരിപ്പത്ത് സദസ്സിനെ രസിപ്പിച്ചു.

മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, നിര്‍മല്‍ കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഒമര്‍ ഷെരീഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on നാടൻ പാട്ടിൽ നന്മയുടെ മനസ്സും സാമൂഹ്യ പ്രതിബദ്ധതയും : ഡോ. ആര്‍. സി. കരിപ്പത്ത്

നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

August 21st, 2014

payyannur-sauhrudha-vedhi-reception-to-dr-rc-karippath-ePathram
അബുദാബി : സാഹിത്യ ത്തിലും ശാസ്ത്ര ത്തിലും ഉൾപ്പെടെ ലോക ത്തിലെ ഏറ്റവും ഉന്നത മായ പൈതൃക ത്തിന് ഉടമ യാണ് ഭാരതം എന്നും അത് തിരിച്ചറി യാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധി കൾക്കും കാരണം എന്നും പ്രമുഖ സാഹിത്യ കാരനും വാഗ്മിയും ഫോക് ലോർ ഗവേഷകനു മായ ഡോക്ടർ. ആർ. സി. കരിപ്പത്ത് അഭിപ്രായ പ്പെട്ടു.

ആ പൈതൃകത്തെ തിരിച്ചറി യുകയും അത് വരും തലമുറ കളിലേക്ക് പകർന്നു നല്കുകയും ചെയ്യേണ്ടത് യഥാർത്ഥ പൗരന്റെ കടമ യാണ്. ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കല യായ തെയ്യം ഉൾപ്പെടെ യുള്ള നാടൻ കലാ രൂപങ്ങൾ തനിമ കൈവിടാതെ പരി രക്ഷിക്കാൻ സാംസ്കാരിക ലോകം കൂടുതൽ ജാഗ്രത കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ സൗഹൃദ വേദി അബുദാബി യിൽ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുക യായിരുന്നു ഡോ. ആർ. സി. കരിപ്പത്ത്.

reception-to-dr-rc-karippath-ePathram

കേരള സോഷ്യൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അധ്യക്ഷം വഹിച്ചു. കെ. ശേഖരൻ പൊന്നാടയണിയിച്ചു.

സുരേഷ് പയ്യന്നൂർ, വി. കെ. ഷാഫി, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, വർക്കല ജയകുമാർ എന്നിവർ സംസാരിച്ചു. കെ. കെ. അനിൽ കുമാർ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു. സൗഹൃദ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരൻ സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

August 20th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ആഗസ്റ്റ്‌ 20 ബുധനാഴ്ച രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന ‘നാടന്‍ പാട്ടും നാട്ടു നന്മയും’ എന്ന പരിപാടി യിൽ സെമിനാറും നാടന്‍ പാട്ടു കളും അവതരിപ്പിക്കും.

നാടന്‍ പാട്ട് ഗവേഷകന്‍ ഡോ. ആര്‍. സി. കരിപ്പത്ത് ‘മലയാളി സമൂഹ ത്തില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം’ എന്ന വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് വേനല്‍തുമ്പികള്‍ അവതരിപ്പി ക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’

വേനല്‍ തുമ്പികള്‍ ശ്രദ്ധേയമാവുന്നു

August 20th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികൾ ക്കായി ഒരുക്കിയ സമ്മർ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ പരിപാടി കളുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മാവുന്നു.

ഔപചാരിക വിദ്യാഭ്യാസത്തെ സഹായിക്കുവാനുതകും വിധം വിവിധ ങ്ങളായ മേഖലകൾ ഉൾപ്പെടുത്തിയ സമ്മർ ക്യാമ്പില്‍ നൂറോളം കുട്ടികൾ പാട്ടു പാടിയും കളിച്ചും ചിരിച്ചും കഥ പറഞ്ഞും അബുദാബി സോഷ്യൽ സെന്ററിൽ വേനല്‍ ത്തുമ്പി കളായി പാറിപ്പറന്നു നടക്കുന്നു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ മൂന്നു ഗ്രൂപ്പു കളായി തരം തിരിച്ചാണ് ക്യാമ്പ് ഒരുക്കി യിരിക്കുന്നത്. കേരള ത്തില്‍ നിന്നും എത്തിയ നിര്‍മല്‍ കുമാറാണ് ക്യാമ്പ് നയിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അധ്യാപകരും ക്യാമ്പില്‍ ക്ളാസ്സുകൾ എടുക്കുന്നുണ്ട്.വെള്ളി ഒഴിച്ചുള്ള എല്ലാ ദിവസ ങ്ങളിലും വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി ഒമ്പതിനാണ് അവസാനിക്കുന്നത്. ആഗസ്റ്റ്‌ 29നു സമ്മർ ക്യാമ്പിനു സമാപനമാവും.

- pma

വായിക്കുക: , , , ,

Comments Off on വേനല്‍ തുമ്പികള്‍ ശ്രദ്ധേയമാവുന്നു

Page 50 of 54« First...102030...4849505152...Last »

« Previous Page« Previous « ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ
Next »Next Page » സെമിനാർ : ‘നാടന്‍ പാട്ടും നാട്ടു നന്മയും’ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha