നാടകോല്‍സവം : ‘നാഗമണ്ഡല’ മികച്ച നാടകം. സുവീരന്‍ സംവിധായകന്‍

January 6th, 2014

nagamandala-winners-ksc-drama-fest-2013-ePathram-
അബുദാബി : യു. എ. ഇ. യിലെ നാടകാ സ്വാദകരെ ആവേശ ഭരിതരാക്കി ക്കൊണ്ട് കേരള സോഷ്യല്‍ സെന്‍ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന അഞ്ചാമത് ഭരത് മുരളി നാടകോത്സവ ത്തിനു തിരശ്ശീല വീണു.

shabu-jeena-rajeev-in-nagamandala-suveeran-drama-at-ksc-2013-ePathram

നാഗമണ്ഡല : മികച്ച നാടകം

അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച് സുവീരന്‍ സംവിധാനം ചെയ്ത ‘നാഗമണ്ഡല’ മികച്ച നാടകം, മികച്ച സംവിധായകന്‍ അടക്കം നാലു അവാര്‍ഡുകള്‍ വാരിക്കൂട്ടി. കര്‍ണാടിന്റെ നാഗമണ്ഡല എന്ന നാടകമാണ് സുവീരന്‍ അരങ്ങിലെത്തിച്ച് വിസ്മയം തീര്‍ത്തത്.

പി. കുഞ്ഞി രാമന്‍ നായരുടെ ജീവിതം തന്‍മയത്വ ത്തോടെ അവതരിപ്പിച്ച അബുദാബി ശക്തി തിയ്യേറ്റേഴ്സിന്റെ ‘കവിയച്ഛന്‍’ രണ്ടാമത്തെ നാടക മായി ഡോ. സാം കുട്ടി പട്ടങ്കരി യാണ് സംവിധായകന്‍.

ksc-drama-fest-2013-thirakarani-ePathram

ഉണ്ണായി വാര്യരായി ഓ. ടി. ഷാജഹാന്‍ : തിരസ്കരണി

തിയ്യറ്റര്‍ ദുബായ് അവതരിപ്പിച്ച ‘തിരസ്കരണി’ എന്ന നാടക ത്തിലെ ഉണ്ണായി വാരിയ രുടെ കഥാപാത്രത്തെ അനശ്വരമാക്കിയ ഒ. ടി. ഷാജഹാന്‍ മികച്ച നടനായും, യുവ കലാ സാഹിതി അവതരിപ്പിച്ച ‘മധ്യധരണ്യാഴി’ എന്ന നാടക ത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ദേവി അനില്‍ മികച്ച നടിയായും തെരെഞ്ഞെടുത്തു.

samajam-kala-thilakam-2012-gopika-dinesh-ePathram

മികച്ച ബാല നടി : ഗോപിക ദിനേശ്

മികച്ച രണ്ടാമത്തെ നടന്‍ പ്രകാശന്‍ തച്ചങ്ങാട്ട് (കവിയച്ഛന്‍), മികച്ച രണ്ടാമത്തെ നടി മെറിന്‍ മേരി ഫിലിപ്പ് (നാഗമണ്ഡല), മികച്ച ബാലതാരം ഗോപിക ദിനേശ് (മത്തി), രംഗ സജ്ജീകരണംമധു കണ്ണാടിപ്പറമ്പ് (മത്തി), ചമയം പവിത്രന്‍ (മഴപ്പാട്ട്), പശ്ചാതല സംഗീതം. വിനു ജോസഫ് (തിരസ്കരണി), പ്രകാശ വിതാനം സജ്ജാദ് (നാഗമണ്ഡല),
യു എ ഇ യില്‍ നിന്നുള്ള നല്ല സംവിധായകന്‍ സാജിദ് കൊടിഞ്ഞി (മാസ്റ്റര്‍പ്പീസ്) എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍. കൈരളി എന്‍ പി സി സി അവതരിപ്പിച്ച ‘കിഴവനും കടലും’ പ്രത്യേക ജൂറി പുരസ്കാര ത്തിനര്‍ഹമായി.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on നാടകോല്‍സവം : ‘നാഗമണ്ഡല’ മികച്ച നാടകം. സുവീരന്‍ സംവിധായകന്‍

അരങ്ങില്‍ വിസ്മയമായി സുവീരന്റെ നാഗമണ്ഡല

January 5th, 2014

shabu-jeena-rajeev-in-nagamandala-suveeran-drama-at-ksc-2013-ePathram
അബുദാബി : ഭരത് മുരളി നാടകോല്‍സവ ത്തില്‍ നാടക സൌഹൃദം അരങ്ങില്‍ എത്തിച്ച സുവീരന്റെ നാഗമണ്ഡല എന്ന നാടകം പ്രേക്ഷകരെ വിസ്മയ തീരത്ത് എത്തിച്ചു.

നാടകാ ചാര്യന്‍ ഗിരീഷ് കര്‍ണാടിന്റെ രചനയായ നാഗ മണ്ഡല സാങ്കേതിക മായും കലാ പരമായും മികച്ച നില വാരം പുലര്‍ത്തി.

കര്‍ക്കശ ക്കാരനായ ഭര്‍ത്താവ് അപ്പണ അടച്ചു പൂട്ടിയിടുന്ന റാണി എന്ന തന്റെ ഭാര്യ യെ നാഗം പ്രണയിച്ച് ഗര്‍ഭിണി യാകുന്ന തോടെ നാടക ത്തിലെ ഉദ്വോഗ നിമിഷങ്ങള്‍ പിറക്കുക യായി. മുടി യില്‍ ഒളിപ്പിക്കുന്ന പ്രണയ നാഗ ത്താന്‍ നാടക ത്തിലുട നീളം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

കുരുടമ്മ യായി ജീന രാജീവും കുരുടമ്മ യുടെ മകനായി ടി. കെ. ഷാബുവും അപ്പണ യായി ആരിഫും റാണി യായി മെറിന്‍ ഫിലിപ്പും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.

മുന്‍ വര്‍ഷ ങ്ങളിലെ നാടകോല്‍സവത്തില്‍ മികച്ച നടിമാരായി തെരഞ്ഞെടുക്ക പ്പെട്ട വരാണ് ജീനയും മെറിനും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on അരങ്ങില്‍ വിസ്മയമായി സുവീരന്റെ നാഗമണ്ഡല

ഉണ്ണായി വാര്യരുടെ ജീവിത കഥ പറഞ്ഞു “തിരസ്കരണി” അരങ്ങില്‍ എത്തി

December 31st, 2013

ksc-drama-fest-2013-thirakarani-ePathram
അബുദാബി : ഭരത് മുരളി സ്മാരക നാടകോത്സവം ആറാം ദിവസം അരങ്ങേറിയ തിയ്യറ്റർ ദുബായ് യുടെ തിരസ്കരണി അവതരണം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും നവ്യാനുഭവ മായി.

ഉണ്ണായി വാര്യരുടെ നള ചരിത ത്തിലൂടെ ഒരു നാടക യാത്ര യായിരുന്നു തിരസ്കരണി.

നളചരിതം രചിക്കുന്ന ഉണ്ണായി വാര്യരുടെ കഥാപാത്രത്തെ അരങ്ങത്ത് എത്തിച്ച ഒ. ടി. ഷാജഹാൻ മികച്ച അഭിനയ മുഹൂർത്തമാണ് സമ്മാനി ച്ചത്. കഥകളി സംഗീത ത്തിന്റെ അകമ്പടി യിൽ സംഗീത സാന്ദ്ര മായ ഈ നാടക ത്തിന്റെ രചനയും സംവിധാനവും തൃശ്ശൂർ ഗോപാല്‍ജി നിര്‍വ്വഹിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഉണ്ണായി വാര്യരുടെ ജീവിത കഥ പറഞ്ഞു “തിരസ്കരണി” അരങ്ങില്‍ എത്തി

കവിയച്ഛന്‍ : പി. യുടെ ജീവിതം അരങ്ങില്‍

December 28th, 2013

അബുദാബി : ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച കവിയച്ഛൻ പ്രേക്ഷകരെ ഒന്നടങ്കം കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിത ത്തിലേക്ക് എത്തിച്ചു.

രചയിതാവ് സുരേഷ് ബാബു ശ്രീസ്തയും സംവിധായകന്‍ സാംകുട്ടി പട്ടങ്കരിയും കവിയുടെ കാവ്യ ജീവിത ത്തിനു പുറമെ യഥാര്‍ത്ഥ ജീവിതത്തെ പരിചയ പ്പെടു ത്തുവാനും ശ്രമിച്ചതില്‍ വിജയം കണ്ടെത്തി.

പി കുഞ്ഞിരാമന്‍ നായരായി അഭിനയിച്ച പ്രകാശന്‍ തച്ചങ്ങാട്ട്, പി. യുടെ അച്ഛന്റെ വേഷമായ കുഞ്ഞമ്പു നായരായി അഭിനയിച്ച കൃഷ്ണന്‍ വെട്ടാമ്പള്ളിയു ടേയും അസാമാന്യ അഭിനയ പാടവം നാടക ത്തെ ഏറെ ശ്രദ്ധേയ മാക്കി.

അവതരണത്തിലും പ്രമേയത്തിലും ഏറെ വ്യത്യസ്ഥത പുലര്‍ത്തിയ ഈ നാടകം കാണാന്‍ കെ എസ് സി അങ്കണം നിറഞ്ഞു കവിഞ്ഞിരുന്നു.

ഭരത് മുരളി നാടകോല്‍സവ ത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച തൃശ്ശൂര്‍ ഗോപാല്‍ജി സംവിധാനം ചെയ്ത തീയറ്റര്‍ ദുബൈയുടെ തിരസ്കരണി അരങ്ങില്‍ എത്തും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കവിയച്ഛന്‍ : പി. യുടെ ജീവിതം അരങ്ങില്‍

നാടകോല്‍സവം : ‘പന്തയം’ ശ്രദ്ധേയമായി

December 25th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തില്‍ രാജീവ് മുളക്കുഴ സംവിധാനം ചെയ്ത പന്തയം എന്ന നാടകം, വിഷയ ത്തിലെ പ്രത്യേകത കൊണ്ടും അവതരണ ത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയ മായി. ആന്റണ്‍ ചെക്കോവിന്റെ ദി ബെറ്റ് എന്ന കഥ യുടെ നാടകാ വിഷ്കാര മായിരുന്നു പന്തയം.

അധികാര ത്തിനു വേണ്ടി പണവും പണ ത്തിനു വേണ്ടി അധികാരവും ദുർവ്യയം ചെയ്യ പ്പെടുന്ന കച്ചവട സംസ്കാര ത്തിൽ, ദാരിദ്ര്യം കൊടും പാപമായി ചുമത്തി മനുഷ്യനെ പാർശ്വ വൽക്കരി ക്കുന്ന ജീർണ്ണ വ്യവസ്ഥിതിക്ക് എതിരെ തിരിച്ചറിവിന്റെ തീപ്പന്തവു മായി ഒരൊറ്റ യാനായി ജീവിതം തന്നെ പണയം വെക്കുന്ന ഇവാൻ. പണമാണ് ലോകത്തില്‍ എല്ലാം എന്നു കരുതി പന്തയ ത്തില്‍ മുഴുകുന്ന അലക്സാണ്ടര്‍ ബലനോവ്, ഭാര്യ ആഡ്രിയ എന്നിവരുടെ ജീവിത മായിരുന്നു പന്തയം. അലക്സാണ്ടര്‍ ബലനോവ് ആയി ഷംഹാസും ഇവാനായി അന്‍വര്‍ ബാബുവും ആഡ്രിയ യായി ശീതളും അരങ്ങിലെത്തി.

പ്രമുഖ രായ സംവിധായ കരുടെ നാടക ങ്ങള്‍ മത്സരിക്കുന്ന നാടകോത്സവ ത്തില്‍ ഈ രംഗത്തെ പുതുമുഖ മായ രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്ത നാടകം ഏറെ ശ്രദ്ധിക്ക പ്പെട്ടു.

നാടകോല്‍സവ ത്തിന്റെ അഞ്ചാം ദിവസ മായ വ്യാഴാഴ്ച രാത്രി 8.30 ന് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം, സംവിധായകന്‍ സാംകുട്ടി പട്ടങ്കരി ചിത്രീകരിച്ച് ‘കവിയച്ഛന്‍’ അരങ്ങിലെത്തും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on നാടകോല്‍സവം : ‘പന്തയം’ ശ്രദ്ധേയമായി

Page 51 of 57« First...102030...4950515253...Last »

« Previous Page« Previous « മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു
Next »Next Page » കടലില്‍ മുങ്ങി മരിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha