അബുദാബി നാടകോത്സവം : വ്യാഴാഴ്ച തിരശ്ശീല ഉയരും

December 18th, 2013

ksc-drama-fest-logo-epathram
അബുദാബി : അന്തരിച്ച നടന്‍ മുരളിയുടെ സ്മരണാര്‍ത്ഥം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. തലത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഭരത് മുരളി നാടകോത്സവ ത്തിന് ഡിസംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് തിരശ്ശീല ഉയരും.

ജനുവരി മൂന്നു വരെ നീളുന്ന നാടകോത്സവ ത്തില്‍ കേരള ത്തിലെ പ്രമുഖ സംവിധായകര്‍ അടക്കം ഒന്‍പത് പേരുടെ സൃഷ്ടികള്‍ മാറ്റുരക്കും.

press-meet-drama-fest-2013-ePathram

ഏറ്റവും നല്ല നാടകം, മികച്ച രണ്ടാമത്തെ നാടകം, ഏറ്റവും മികച്ച സംവിധായകന്‍, മികച്ച നടന്‍, നടി, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, ബാല താരം, ദീപവിതാനം, രംഗ വിതാനം, ചമയം, പശ്ചാത്തല സംഗീതം തുടങ്ങീ വിവിധ മേഖല കളിലായി പന്ത്രണ്ടു പുരസ്കാര ങ്ങളും യു. എ. ഇ. യില്‍ നിന്നുള്ള മികച്ച രചനക്കും സംവിധായ കനുമുള്ള പ്രത്യേക പ്രോത്സാഹന സമ്മാനവും നല്‍കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ആദ്യ ദിവസ മായ ഡിസംബര്‍ 19ന് കല അബുദാബി അവതരി പ്പിക്കുന്ന ‘മത്തി’ (സംവിധാനം ജിനോ ജോസഫ്), രണ്ടാം ദിവസ മായ ഡിസംബര്‍ 20 വെള്ളിയാഴ്ച അല്‍ ഐന്‍ മലയാളി സമാജം അവതരി പ്പിക്കുന്ന ‘മഴപ്പാട്ട്’ (സംവിധാനം മഞ്ജുളന്‍), ഡിസംബര്‍ 23 ന് യുവ കലാ സാഹിതി യുടെ ‘മധ്യ ധരണ്യാഴി’ (സംവിധാനം എ. രത്‌നാ കരന്‍), ഡിസംബര്‍ 24 ന് അബുദാബി ക്ലാപ്‌സ് ക്രിയേഷന്‍സിന്റെ ‘പന്തയം'(സംവിധാനം രാജീവ് മുഴക്കുള), ഡിസംബര്‍ 26ന് അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ‘കവിയച്ഛന്‍'( സംവിധാനം സാംകുട്ടി പട്ടങ്കരി), ഡിസംബര്‍ 26 ന് തിയറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ‘തിരസ്‌കരണി‘ (സംവിധാനം തൃശ്ശൂര്‍ ഗോപാല്‍ജി), ഡിസംബര്‍ 30ന് നാടക സൗഹൃദം അബുദാബി യുടെ ‘നാഗ മണ്ഡലം’ (സംവിധാനം സുവീരന്‍), ജനുവരി രണ്ട് വ്യാഴാഴ്ച മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം അവതരി പ്പിക്കുന്ന ‘കിഴവനും കടലും’ (സംവിധാനം ശശിധരന്‍ നടുവില), ജനുവരി 3 വെള്ളിയാഴ്ച തനിമ കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന ‘മാസ്റ്റര്‍പീസ്'(സംവിധാനം സാജിദ് കൊടിഞ്ഞി). എന്നിവ അരങ്ങിലെത്തും.

നാടകോത്സവ ത്തിന് വിധി കര്‍ത്താക്കളായി കെ. കെ. നമ്പ്യാരും സന്ധ്യാ രാജേന്ദ്രനും സംബന്ധിക്കും.

നാടകോത്സവ ത്തോട് അനുബന്ധിച്ച്, അര മണിക്കൂറില്‍ അവതരി പ്പിക്കാവുന്ന ഏകാങ്ക നാടക ങ്ങളുടെ രചനാ മത്സരവും സംഘടിപ്പി ക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, സെക്രട്ടറി ബി. ജയകുമാര്‍, മുഖ്യ പ്രായോജകരായ അഹല്യ ഗ്രൂപ്പിന്റെ പ്രതിനിധി സനീഷ്, കലാ വിഭാഗം സെക്രട്ടറി രമേഷ് രവി തുടങ്ങിയവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബുദാബി നാടകോത്സവം : വ്യാഴാഴ്ച തിരശ്ശീല ഉയരും

ഏകാങ്ക നാടകരചനാ മത്സരം

December 15th, 2013

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റ റിന്റെ ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. യിലെ മലയാളി കള്‍ക്കായി ഏകാങ്ക നാടക രചനാ മത്സരം സംഘടി പ്പിക്കുന്നു. അര മണിക്കൂറില്‍ അവതരി പ്പിക്കാവുന്ന ഏകാങ്കങ്ങള്‍ ആണ് പരിഗണി ക്കുക. രചന മൗലിക മായിരിക്കണം. മറ്റ് കഥ കളുടെ നാടക ആവിഷ്‌കാരം ആണെ ങ്കില്‍ അത് കൃത്യമായി സൂചിപ്പിക്കു കയും ആവിഷ്‌കരി ക്കാന്‍ ഉദ്ദേശി ക്കുന്ന സൃഷ്ടി യുടെ മലയാളം വിവര്‍ത്തനം രചന യ്‌ക്കൊപ്പം വെക്കുകയും വേണം.

യു. എ. ഇ. യുടെ നിയമാനുസൃത മായ കൃത്യത പാലിക്കണം. സ്‌ക്രിപ്റ്റ് പേപ്പറിന്റെ ഒരുവശം മാത്രമേ എഴുതാന്‍ പാടുള്ളൂ. രചയി താവിന്റെ പേര്, മറ്റ് സൂചക ങ്ങള്‍, പ്രൊഫൈല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി വിസ സഹിതം മറ്റൊരു പേജില്‍ പ്രത്യേകം പിന്‍ചെയ്യണം. ഇ-മെയില്‍ ആയാണ് അയയ്ക്കുന്ന തെങ്കില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ പി. ഡി. എഫ്. ആക്കി അയക്കണം.

ഡിസംബര്‍ 30 -നു മുമ്പ് കേരള സോഷ്യല്‍ സെന്‍ററില്‍ നേരിട്ടോ സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്‍റര്‍ പോസ്റ്റ് ബോക്‌സ് : 3584, അബുദാബി, യു. എ. ഇ. എന്ന വിലാസ ത്തില്‍ തപാലിലോ (കവറിനു പുറത്ത് ഏകാങ്ക നാടക രചനാ മത്സരം എന്ന് എഴുതണം) kscpravasi at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ അയക്കണം.

വിവരങ്ങള്‍ക്ക്: 02 631 44 56, 050 72 02 348.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഏകാങ്ക നാടകരചനാ മത്സരം

യു. എ. ഇ. ദേശീയ ദിനം ആഘോഷിച്ചു.

December 7th, 2013

elamaram-kareem-at-ksc-uae-national-day-celebrations-2013-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ യു എ ഇ യുടെ നാല്പത്തി രണ്ടാമ ത് ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.

യു എ ഇ യുടെ വളർച്ച യിൽ മലയാളി കളുടെ പങ്ക് വളരെ വലുതാണ് എന്ന് രാജ്യ ത്തിൻറെ ഭരണാധി കാരികൾ തന്നെ പറഞ്ഞിട്ടു ള്ളത് മലയാളി കള്‍ക്ക് അഭിമാന കര മാണെന്നും അതു കൊണ്ട് തന്നെ കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ദേശീയ ദിനാഘോഷം കൂടുതൽ പ്രസക്തി യുള്ളതാണ് എന്നും ഈ ആഘോഷ ത്തില്‍ പങ്കാളി യാകാൻ കഴിഞ്ഞത് ഒരു ഭാഗ്യ മാണെന്നും ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന മുന്‍ മന്ത്രി എളമരം കരീം പറഞ്ഞു.

uae-national-day-celebrations-of-ksc-2013

കെ. എസ് സി പ്രസിഡണ്ട്‌ എം യു വാസു അധ്യക്ഷത വഹിച്ചു. യു എ ഇ കമ്മ്യൂണിറ്റി പോലിസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കെ. എസ്. സി. കലാ വിഭാഗവും ബാല വേദിയും അവതരിപ്പിച്ച ആകര്‍ഷക ങ്ങളായ കലാ പരിപാടികള്‍ അരങ്ങേറി.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on യു. എ. ഇ. ദേശീയ ദിനം ആഘോഷിച്ചു.

നെൽസണ്‍ മണ്ടേലക്ക് ആദരാഞ്ജലികൾ

December 6th, 2013

nelson-mandela-epathram

അബുദാബി : ആഫ്രിക്കൻ മണ്ണിലെ വർണ്ണ വിവേചനത്തിനെതിരെ കറുത്തവർക്കായി ജീവിതം തന്നെ സമരായുധമാക്കിയ ധീരനും ആഫ്രിക്കൻ മണ്ണിനെ വെള്ളക്കാരുടെ കരാള ഹസ്തത്തിൽ നിന്നും മനുഷ്യത്വത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന, നീണ്ട കാലത്തെ ജയിൽ ജീവിതം അനുഭവിച്ച ആഫിക്കയുടെ കറുത്ത മുത്ത്, ലോകത്തിന്റെ നേതാവ്, ഇതാ പോരാട്ട ജീവിതം അവസാനിപ്പിച്ച് പോകുന്നു. മണ്ണും മനുഷ്യനും ഉള്ള കാലത്തോളം ഈ വലിയ വിപ്ലവകാരിയെ എന്നും ഓർമ്മിക്കും. ആ മഹാനായ നേതാവിന്റെ വിയോഗത്തിൽ ലോകം മുഴുവൻ ദു:ഖിക്കുന്നു. ഈ മഹാനായ വിപ്ലവകാരിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്റെ ആദരാഞ്ജലികൾ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on നെൽസണ്‍ മണ്ടേലക്ക് ആദരാഞ്ജലികൾ

ദേശീയ ദിനം : കെ എസ് സി ആഘോഷങ്ങള്‍ മൂന്നിന്

December 1st, 2013

logo-uae-national-day-2013-ePathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ യു എ ഇ ദേശീയ ദിനം വിപുല മായി ആഘോഷിക്കുന്നു. ഡിസംബർ 3 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് കെ എസ് സി അങ്കണ ത്തിൽ നടക്കുന്ന ആഘോഷ പരിപാടി യിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

യു എ ഇ ദേശീയ ഗാനാലാപനം, അറബിക് ഗാനാലാപനങ്ങള്‍, വിവിധ കലാ പരിപാടികൾ ‘സ്പിരിറ്റ്‌ ഓഫ് യു എ ഇ’ എന്ന ആശയം ഉൾകൊണ്ട് കുട്ടി കൾക്കായി തയ്യാറാക്കിയ പ്രദർശന ങ്ങൾ എന്നിവ ഉണ്ടായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ദേശീയ ദിനം : കെ എസ് സി ആഘോഷങ്ങള്‍ മൂന്നിന്

Page 52 of 57« First...102030...5051525354...Last »

« Previous Page« Previous « ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന്
Next »Next Page » ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha