എ കെ ജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്

November 19th, 2013

അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന എ കെ ജി മെമ്മോറിയൽ ഫോർ എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 29, 30 തിയ്യതി കളി ലായി കെ എസ് സി അങ്കണ ത്തിൽ നടക്കും.

12 വയസു മുതൽ 18 വയസു വരെ ജൂനിയർ, 18 വയസിനു മുകളിൽ സീനിയർ എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളിയായി യു എ ഇ യിലെ വിവിധ എമിരേറ്റു കളിൽ നിന്നും അമ്പതോളം ടീമുകൾ മത്സര ത്തിൽ പങ്കെടുക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ കേരള സോഷ്യൽ സെന്ററു മായി 02 631 44 55, 050 79 20 963 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എ കെ ജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്

കെ. എസ്. സി. നാടകോത്സവം : രചനകള്‍ ക്ഷണിച്ചു

November 14th, 2013

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ നടത്തുന്ന ഭരത് മുരളി സ്മാരക നാടകോത്സവം ഈ വർഷം ഡിസംബര്‍ അവസാന വാരം അബുദാബി യില്‍ നടക്കും. ഈ നാടക മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായി സമിതി കളില്‍ നിന്നും രചന കള്‍ ക്ഷണിച്ചു. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് നാടകങ്ങൾ അവതരി പ്പിക്കുന്ന തിനുള്ള സമയം ലഭി ക്കുക. സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച സ്‌ക്രിപ്റ്റു കള്‍ക്കായിരിക്കും അവതരണാനുമതി ലഭിക്കുക. യു. എ. ഇ. റസിഡന്‍റ് വിസ യിലുള്ള വര്‍മാത്രമേ നാടക ത്തില്‍ അഭിനയിക്കാന്‍ പാടുള്ളൂ. ഒരു വ്യക്തിക്കോ സംഘടനക്കോ ഒന്നില്‍ കൂടുതല്‍ നാടക ങ്ങളുടെ പ്രാതിനിധ്യം അനുവദിക്കില്ല യു. എ. ഇ. യില്‍ നിന്നുള്ള സംവിധായകനും രചനയ്ക്കും പ്രത്യക സമ്മാനവും നല്‍കും. രചന കള്‍ നവംബര്‍ 15 നു മുമ്പായി കേരള സോഷ്യല്‍ സെന്‍ററില്‍ ലഭിച്ചിരിക്കണം.

അന്തരിച്ച പ്രമുഖ നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തി വരുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തിൽ എല്ലാ വര്‍ഷവും യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കള്‍ നാടക ങ്ങള്‍ അവതരിപ്പിക്കാറുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02- 631 44 55 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on കെ. എസ്. സി. നാടകോത്സവം : രചനകള്‍ ക്ഷണിച്ചു

കേരളോത്സവം സമാപിച്ചു

November 4th, 2013

kalabhavan-jenson-with-fire-dance-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. മൂന്നു ദിവസ ങ്ങളിലായി നടന്ന പരിപാടി യില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി.

കേരളോത്സവ ത്തിലെ പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായ കിയ കാര്‍ കൊല്‍ക്കത്ത സ്വദേശി ബിശ്വജിത്ത് ദാസിന് ലഭിച്ചു. പ്രവീണ്‍, അനി വിജയന്‍ വി. എന്നിവര്‍ രണ്ടും മൂന്നും സമ്മാന ങ്ങള്‍ നേടി.

നടനും യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജറു മായ കെ. കെ. മൊയ്തീന്‍കോയ യാണ് ആദ്യ നറുക്കെടുത്തത്. തുടര്‍ന്നുള്ള അമ്പതോളം സമ്മാന ങ്ങള്‍ക്കുള്ള നറുക്കെടുപ്പും കൂടെ നടന്നു. വിവിധ അമേച്വര്‍ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവ പ്പെട്ടത്.

നൃത്ത സംവിധായകനും നിരവധി കോമഡി മ്യൂസിക്‌ ആല്‍ബ ങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റിക് ഡാന്‍സര്‍ കലാഭവന്‍ ജെൻസണ്‍ (ജെന്‍സണ്‍ ജോയ്) നേതൃത്വം നല്കിയ ഫയര്‍ ഡാന്‍സ്‌ അബുദാബി യിലെ കലാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു.

ഹന ഷെഫീര്‍ അവതരിപ്പിച്ച മാജിക്‌ഷോ, ഒപ്പന, സംഘ നൃത്തം, ദഫ്മുട്ട് , മാപ്പിള പ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനവും മേളയ്ക്ക് മാറ്റു കൂട്ടി.
പത്തോളം സ്‌കൂളിലെ കുട്ടികളാണ് മേള യില്‍ പങ്കെടുത്തത്.

യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസുവും സെക്രട്ടറി ബി. ജയകുമാറും മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on കേരളോത്സവം സമാപിച്ചു

കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം 2013

November 2nd, 2013

അബുദാബി : നാടിന്റെ ഉത്സവ ഓര്‍മകളു ണര്‍ത്തി അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കേരളോത്സവ ത്തിന് തുടക്ക മായി. ശിങ്കാരി മേളം, കാവടിയാട്ടം, തെയ്യം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഘോഷയാത്ര യോടെ ആരംഭിച്ച കേരളോത്സവം മൂന്ന് ദിവസ ങ്ങളിലായി ട്ടാണ് നടക്കുന്നത്.

ജമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ്ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ജയ കുമാര്‍ സ്വാഗതം പറഞ്ഞു.

മാജിക്‌ഷോ, ഒപ്പന, വയലിന്‍, സംഘ നൃത്തം, ദഫ് മുട്ട്, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ മൂന്ന് ദിവസ ങ്ങളിലായി നടക്കും.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, വിവിധ കളികള്‍, സോളാര്‍ എനര്‍ജി പ്രദര്‍ശനം, ലേലം വിളി തുടങ്ങി ദിവസേനെ വാച്ച് അടക്കം വിവിധ സമ്മാന ങ്ങള്‍ നല്‍കുന്ന ലക്കി കൂപ്പണ്‍ നറുക്കെടുപ്പും ഉണ്ട്.

കേരളോത്സവം നടക്കുന്ന കെ. എസ്. സി. അങ്കണ ത്തിലേക്കുള്ള പ്രവേശന കൂപ്പണ്‍, അവസാന ദിവസ മായ നവംബര്‍ 2 നു നറുക്ക് എടുത്തു ഒന്നാം സമ്മാനം ‘കിയ’ കാറും മറ്റു ആകർഷണീയ അമ്പത് സമ്മാന ങ്ങളും നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം 2013

കേരളോത്സവം 2013 കെ എസ് സി യില്‍

October 31st, 2013

അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ 31 നവംബർ 1, 2 തിയ്യതി കളിലായി കെ എസ് സി അങ്കണത്തിൽ വെച്ച് കേരളോത്സവം 2013 സംഘടിപ്പിക്കുന്നു.

ഭക്ഷണ ശാലകൾ, വിവിധ ഗെയിമുകൾ, ശാസ്ത്ര പ്രദര്‍ശനം, സോളാർ എനർജി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, മാജിക് ഷോ തുടങ്ങി വിവിധ കലാ പരിപാടി കളും നടക്കും.

സമാപന ദിവസ ത്തിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കിയ കാര്‍ നല്‍കും. മൂന്നു ദിവസവും വൈകീട്ട് 6. 30 മുതല്‍ വൈകീട്ട് 11 മണി വരെ യായിരിക്കും പരിപാടികള്‍ നടക്കുക.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on കേരളോത്സവം 2013 കെ എസ് സി യില്‍

Page 53 of 57« First...102030...5152535455...Last »

« Previous Page« Previous « ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ മെമ്പേഴ്‌സ് മീറ്റ് നവംബര്‍ 2 ന്
Next »Next Page » കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha