ഋതുപര്‍ണ ഘോഷിന്റെ വിയോഗ ത്തിൽ കെ. എസ്. സി. അനുശോചനം രേഖപ്പെടുത്തി

June 2nd, 2013

rituparno-ghosh-epathram

അബുദാബി : തന്റെ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ലോക സിനിമ യില്‍ ഒരിടം നേടിക്കൊടുത്ത സംവിധായകനും അഭിനെതാവുമായ് ഋതുപര്‍ണ ഘോഷിന്റെ അകാല ത്തിലുള്ള വിയോഗം ഇന്ത്യൻ സിനിമക്ക് മാത്രമല്ല ലോകസിനിമക്ക് തന്നെ തീരാ നഷ്ടമാണ്.

സത്യജിത്റെ, ഘട്ടക്, ബുദ്ധ ദേവ് ദാസ്‌ ഗുപ്ത തുടങ്ങിയ ബംഗാൾ സിനിമാ ധാര യുടെ തുടര്‍ച്ചയും തന്റേതായ വ്യത്യസ്ത രീതിയിൽ ബംഗാൾ സിനിമയെ ലോക ശ്രദ്ധ യിൽ എത്തിക്കാൻ ഏറെ സംഭാവനകൾ ചെയ്ത ഒരു തികഞ്ഞ കലാകാരന്‍ ആയിരുന്നു ഋതുപര്‍ണ ഘോഷ്.

സംവിധാന രംഗത്തും അഭിനയ ത്തിലും തിളങ്ങിയ ഈ വലിയ കലാകാരന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് പ്രസിഡന്റ്‌ എം. യു. വാസു അറിയിച്ചു

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഋതുപര്‍ണ ഘോഷിന്റെ വിയോഗ ത്തിൽ കെ. എസ്. സി. അനുശോചനം രേഖപ്പെടുത്തി

ഇന്ത്യൻ അറബ് സാംസ്കാരിക വിനിമയം കാലഘട്ടത്തിന്റെ ആവശ്യം – ഡോ. ശിഹാബ് അൽ ഗാനെം

May 25th, 2013

dr-shihab-ganem-in-ksc-ePathram
അബുദാബി : നൂറ്റാണ്ടു കളായി ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളെ പോലെ തന്നെ സാംസ്കാരിക വിനിമയവും കാലഘട്ട ത്തിന്റെ ആവശ്യ മാണെന്നും പ്രത്യേകിച്ച് മലയാളി സമൂഹ വുമായി അറബ് സമൂ ഹത്തിനുള്ള ശക്തമായ ബന്ധം സാംസ്കാരിക രംഗത്തും തുടരുന്നത് നല്ല ലക്ഷണ മാണെന്നും യു എ ഇ യിലെ പ്രശസ്ത സാഹിത്യ കാരനും ഈ വർഷത്തെ ടാഗോർ സമാധാന സമ്മാന ജേതാവുമായ ഡോ. ഷിഹാബ് അല്‍ ഗാനെം പറഞ്ഞു.

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2013-14 കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേള നത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപെട്ടത്.

ksc-committee-2013-opening-ceremony-ePathram

പ്രമുഖ വ്യവസായിയും സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യ വുമായ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ എസ് സി പ്രസിഡന്റ്‌ എം. യു വാസു അധ്യക്ഷൻ ആയിരുന്നു. ടാഗോർ പീസ്‌ പുരസ്കാര ജേതാവായ ശിഹാബ് അൽ ഗാന ത്തിനുള്ള കെ എസ് സിയുടെ ഉപഹാരം പ്രസിഡന്റ്‌ എം യു വാസു നല്കി.

ഇന്ത്യൻ അംബാസഡർ എം. കെ. ലോകേഷ്, പ്രമുഖ വ്യവസായി ബി ആർ ഷെട്ടി എന്നിവരുടെ സന്ദേശ ങ്ങൾ കെ. എസ്. സി ജനറല്‍ സെക്രട്ടറി  ബി. ജയകുമാര്‍ വായിച്ചു.

ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ്‌ ബാവ ഹാജി, സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്കർ, ഐ. എസ്. സി. പ്രതിനിധി രാജൻ സകറിയ, ഇമ പ്രസിഡന്റ്‌ ടി എ അബ്ദുൽ സമദ്, അഹല്യ എക്സ്ചേഞ്ച് മാനേജർ വി എസ് തമ്പി, ശക്തി പ്രസിഡന്റ്‌ ബീരാൻകുട്ടി, ടി. എ. നാസർ, പ്രേംലാൽ, അമർസിംഗ്, വി. രമേശ്‌ പണിക്കർ, മൊയ്തീൻ കോയ, അബ്ദുള്ള ഫാറൂഖി, കെ എസ് സി വനിതാ വിഭാഗം കണ്‍വീനര് സിന്ധു ഗോവിന്ദൻ നമ്പൂതിരി, ബാല വേദി പ്രസിഡന്റ്‌ അറഫ താജുദ്ദീൻ എന്നിവര് പ്രസംഗിച്ചു.

ബി. ജയകുമാര്‍സ്വാഗതവും ജോയിന്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഇന്ത്യൻ അറബ് സാംസ്കാരിക വിനിമയം കാലഘട്ടത്തിന്റെ ആവശ്യം – ഡോ. ശിഹാബ് അൽ ഗാനെം

കെ. എസ്. സി. പ്രവര്‍ത്തന ഉല്‍ഘാടനം : ഡോ. ഷിഹാബ് അല്‍ ഗാനെം മുഖ്യാഥിതി

May 20th, 2013

dr-shihab-ghanem-epathram
അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനം മെയ്‌ 23 വ്യാഴാഴ്ച വൈകുന്നേരം 8: 30ന് കലാ സാംസ്കാരിക പരിപാടി കളോടെ നടക്കും. സാംസ്കാരിക സമ്മേളന ത്തില്‍ ഈ വര്‍ഷ ത്തെ ടാഗോർ സമാധാന സമ്മാന ജേതാവും (ടാഗോര്‍പീസ്‌) യു എ ഇ യിലെ പ്രശസ്ത സാഹിത്യ കാരനുമായ ഡോ.ഷിഹാബ് അല്‍ ഗാനെം മുഖ്യാഥിതി ആയിരിക്കും.

പ്രമുഖ വ്യവസായിയും സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യ വുമായ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് വൈവിധ്യ മാർന്ന കലാ പരിപാടി കൾ ഉണ്ടായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on കെ. എസ്. സി. പ്രവര്‍ത്തന ഉല്‍ഘാടനം : ഡോ. ഷിഹാബ് അല്‍ ഗാനെം മുഖ്യാഥിതി

എം ആര്‍ സോമനെ അനുസ്മരിച്ചു

May 17th, 2013

അബുദാബി : ശക്തി അവാര്‍ഡ് കമ്മിറ്റി അംഗവും കേരള സോഷ്യല്‍ സെന്ററിന്റെ ജനറല്‍ സെക്രട്ടറി യുമായിരുന്ന എം. ആര്‍. സോമനെ അബുദാബി യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

അബുദാബി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ എം ആര്‍ സോമന്‍ വ്യക്തി ജീവിത ത്തിലും സാമൂഹ്യ ജീവിത ത്തിലും സംശുദ്ധ മായ പ്രവര്‍ത്തന ങ്ങള്‍ കാഴ്ചവെച്ച സാംസ്കാരിക പ്രവര്‍ത്ത കനായിരുന്നു.

ഇന്നത്തെ പോലെ ഇന്റര്‍നെറ്റും മലയാളം ടെലി വിഷന്‍ ചാനലു കളും പത്ര ങ്ങളുടെ ഗള്‍ഫ് എഡിഷനും ഇല്ലാതിരുന്ന കാലത്ത് ഗള്‍ഫ് രാജ്യ ങ്ങളിലെ സാധാരണ തൊഴിലാളി കള്‍ ഉള്‍പ്പെടെ യുള്ള മലയാളി കളുടെ വിപുല മായ സാംസ്കാരിക പ്രവര്‍ത്തന ത്തിന്റെ തുടക്ക മെന്നു വിശേഷി പ്പിക്കാവുന്ന ശക്തി തിയറ്റേഴ്സിന്റെ രൂപീകരണ യോഗം 1979 ജൂണില്‍ നടന്നത് എം ആര്‍ സോമന്റെ മുറിയില്‍ വെച്ചായിരുന്നു എന്നു സഹ പ്രവര്‍ത്തകര്‍ സ്മരിച്ചു.

പതന ത്തിന്റെ വക്കത്തെ ത്തിയ കേരള ആര്‍ട്സ് സെന്ററിനെ കേരള സോഷ്യല്‍ സെന്റര്‍ എന്ന പേരില്‍ പുനര്‍ജീവിപ്പിച്ച തില്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ച വരില്‍ പ്രഥമ ഗണനീയ നായിരുന്നു അദ്ദേഹം.

കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗ ത്തില്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ജയ കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ സംഘടന കളെ പ്രതി നിധീകരിച്ചു കൊണ്ട് എ. കെ. ബീരാന്‍കുട്ടി, വി പി കൃഷ്ണ കുമാര്‍(, എന്‍ വി മോഹനന്‍, ഇടവ സൈഫ്, പള്ളിക്കല്‍ ഷുജാഹി, അമര്‍ സിംഗ് വലപ്പാട്, എം സുനീര്‍, റജീദ് പട്ടോളി, ടി പി ഗംഗാധരന്‍), വി. കെ. ഷാഫി, കെ. ജി. സുകുമാരന്‍, ജി. ആര്‍. ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on എം ആര്‍ സോമനെ അനുസ്മരിച്ചു

യുവ കലാ സന്ധ്യ വ്യാഴാഴ്ച അരങ്ങേറും

May 16th, 2013

poster-yuva-kala-sandhya-2013-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ മേയ് 16 വ്യാഴാഴ്ച വൈകീട്ട് 7.30 നു കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

യുവ കലാ സന്ധ്യ യുടെ സാംസ്കാരിക സമ്മേളനം പീരുമേട് എം. എല്‍. എ. ഇ. എസ്. ബിജി മോള്‍ ഉദ്ഘാടനം ചെയ്യും.

yuva-kala-sahithi-press-meet-2013-ePathram
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ യുവ കലാ സാഹിതി യുടെ കാമ്പിശ്ശേരി പുരസ്കാരം പ്രഖ്യാപിക്കും.

യുവ കലാ സന്ധ്യ യില്‍ നജീം അര്‍ഷാദ് നേതൃത്വം നല്‍കുന്ന ഗാനമേള യില്‍ പിന്നണി ഗായികരായ സുമി അരവിന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, ഷെറിന്‍ ഫാതിമ, അനബ്, യൂനുസ്‌ ബാവ, നിഷ ഷിജില്‍, സുഹാന സുബൈര്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കെ. വി. പ്രേം ലാല്‍, ബാബു വടകര, പി. എ. സുബൈര്‍, കെ. ജി. സുഭാഷ്‌, രാജ ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on യുവ കലാ സന്ധ്യ വ്യാഴാഴ്ച അരങ്ങേറും

Page 54 of 59« First...102030...5253545556...Last »

« Previous Page« Previous « കെ. എസ്. സി. യുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു
Next »Next Page » അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ? »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha