വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

August 14th, 2013

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ ‘വേനല്‍തുമ്പികള്‍’ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കുട്ടികള്‍ക്ക് അവധി ക്കാലത്ത് വിനോദ ത്തോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച ‘വേനല്‍തുമ്പികള്‍’ പിന്നണി ഗായകന്‍ ഒ യു ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡണ്ട് എം. യു. വാസു അധ്യക്ഷന്‍ ആയിരുന്നു. ക്യാമ്പ് അസ്സി: ഡയറക്ടര്‍ മധു പരവൂര്‍ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. ക്യാമ്പ് നിയന്ത്രിക്കുന്ന അദ്ധ്യാപകന്‍ സുനില്‍ കുന്നരു  ഒരുക്കിയ വിവിധ കളികള്‍ പരിചയ പ്പെടുത്തി.

venal-thumbikal-ksc-summer-camp-2013-ePathram

ഇനിയുള്ള ദിവസ ങ്ങള്‍ കുട്ടികളുടെ അഹ്ലാദ ചുവടുകളാല്‍ ഈ അങ്കണം നിറയുമെന്നു പറഞ്ഞു കൊണ്ട് ഗായിക സീന രമേശ് ആശംസകള്‍ അര്‍പ്പിച്ചു.

കെ. എസ്. സി. സെക്രട്ടറി ബി. ജയകുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു.

ആഗസ്റ്റ്‌ 12നു തുടങ്ങിയ ക്യാമ്പ് സെപ്റ്റംബർ 4 വരെ നീണ്ടു നില്ക്കും. വെള്ളിയാഴ്ച ഒഴികെ ദിവസം 6 മണി മുതൽ 9 മണി വരെ യാണ് ക്യാമ്പ്. നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

August 13th, 2013

ima-ksc-against-air-india-express-ePathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.

കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

August 12th, 2013

venal-thumbikal-2013-ksc-summer-camp-ePathram അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ ആഗസ്ത് 12 തിങ്കളാഴ്ച തുടക്കമാവും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നെരു വിന്റെ നേതൃത്വ ത്തിലാണ് കെ. എസ്. സി. അങ്കണ ത്തില്‍ സെപ്തംബര്‍ 4 വരെ നീളുന്ന ക്യാമ്പ് നടത്തുക.

കുട്ടികളുടെ അറിവും കഴിവുകളും വികസിപ്പിക്കുന്ന തിനായി തയ്യാറാക്കിയ കരിക്കുലമാണ് സമ്മര്‍ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് : 02 631 44 55 – 02 631 44 56

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

സാംസ്കാരിക സമന്വയ ത്തിന്റെ നാല് പതിറ്റാണ്ട് : ലോഗോ പ്രകാശനം ചെയ്തു

August 11th, 2013

ksc-fourty-years-logo-ePathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ അതിന്റെ പ്രവർത്തന മികവിന്റെ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സാംസ്കാരിക രംഗത്തും സാമൂഹ്യ രംഗത്തും മലയാളി സംഘടന കളിൽ ഏറ്റവും തലയെടു പ്പോടെ നില്ക്കുന്ന കെ എസ് സി യുടെ നാല് പതിറ്റാണ്ട് പിന്നിടുന്ന വേള യിൽ ഒരു വര്‍ഷം നീണ്ടു നില്കുന്ന പരിപാടിക്ക് തുടക്കമിടുക യാണ് അതിന്റെ ഭാഗമായി “സാംസ്കാരിക സമന്വയ ത്തിന്റെ നാല് പതിറ്റാണ്ട്” എന്ന ശീർഷക ത്തിൽ ലോഗോ പ്രമുഖ വ്യവസായി ഗണേഷ് ബാബു, ഈദും ഇശലും എന്ന സംഗീത വിരുന്നിൽ വെച്ച് പ്രകാശനം ചെയ്തു.

കലാ സാഹിത്യ സംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഭാഷാ സെമിനാർ, വേനൽതുമ്പികൾ സമ്മര്‍ ക്യാമ്പ്‌, ജിമ്മി ജോര്‍ജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റ്, ചിത്ര പ്രദർശനങ്ങൾ, കലോത്സവം, ചലച്ചിത്രോത്സവം,സംഗീത വിരുന്നുകൾ, കേരളോത്സവം,നാടകോത്സവം, ശാസ്ത്ര സെമിനാർ, ശാസ്ത്ര മേള, ഓണാഘോഷം, ഓണസദ്യ, മെഡിക്കൽ ക്യാമ്പുകൾ, ജീവ കാരുണ്യ പ്രവർത്തങ്ങൾ, പ്രവാസി കളുടെ ക്ഷേമ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പരിപാടി കളോടെ ഈ പ്രവര്‍ത്തന വര്‍ഷ ത്തിലെ ആഘോഷം വിപുല മാക്കുകയാണ് ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on സാംസ്കാരിക സമന്വയ ത്തിന്റെ നാല് പതിറ്റാണ്ട് : ലോഗോ പ്രകാശനം ചെയ്തു

നാഷണല്‍ തിയേറ്ററില്‍ ‘ഈദും ഇശലും’ വെള്ളിയാഴ്ച

August 9th, 2013

ksc-stage-show-2013-eidum-ishalum-ePathram
അബുദാബി : സാമൂഹിക സാംസ്‌കാരിക മേഖല യില്‍ അബുദാബി മലയാളി കള്‍ക്കിടയില്‍ സജീവ സാന്നിധ്യ മായ കേരള സോഷ്യല്‍ സെന്‍ററിന്റെ ധന ശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ‘ഈദും ഇശലും’ സ്റ്റേജ് ഷോ അബുദാബി നാഷണല്‍ തിയേറ്ററില്‍ വെള്ളിയാഴ്ച രാത്രി 7 മണിക്ക് അരങ്ങേറും.

ഗാനമേള, ഒപ്പന, സംഘ നൃത്തം എന്നിവ അടങ്ങിയ മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാ സംഗീത വിരുന്നിന് പിന്നണി ഗായിക സിതാര, നജീം അര്‍ഷാദ്, ഒ. യു. ബഷീര്‍, സീന രമേശ് തുടങ്ങിയ ഗായകര്‍ നേതൃത്വം നല്‍കും.

കേരളാ സോഷ്യല്‍ സെന്ററിന്റെ കെട്ടിട വാടക നല്കാനായുള്ള ധന ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി യുടെ പ്രായോജകരായി അബുദാബി യിലെ ഒട്ടുമിക്ക ബിസിനസ് ഗ്രൂപ്പുകളും രംഗത്തുണ്ട് .

ജമിനി അവതരിപ്പിക്കുന്ന ‘ഈദും ഇശലും’ സംഗീത വിരുന്നിന്റെ മുഖ്യ പ്രായോജകര്‍ അഹല്യ ഗ്രൂപ്പ് ആണ്. ലുലു ഗ്രൂപ്പ്, യു. എ. ഇ. എക്‌സ്‌ചേഞ്ച്, എവര്‍ സെയ്ഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി, സയിദ്‌ അല്‍ സാബി ഗ്രൂപ്പ് തുടങ്ങി നിരവധി കമ്പനി കളുടെ സഹായ സഹകരണവും ഈ പരിപാടിക്കുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on നാഷണല്‍ തിയേറ്ററില്‍ ‘ഈദും ഇശലും’ വെള്ളിയാഴ്ച

Page 56 of 57« First...102030...5354555657

« Previous Page« Previous « ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച
Next »Next Page » ദല സാഹിത്യോത്സവം ലോഗോ പ്രകാശനംചെയ്തു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha