കെ. എസ്. സി. ഒപ്പന മല്‍സരം ഒക്ടോബര്‍ 18 ന്

October 14th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ഈദ് ആഘോഷ ങ്ങളുടെ ഭാഗമായി ഒപ്പന മത്സരം നടത്തുന്നു. ഒക്ടോബര്‍ 18 വെള്ളിയാഴ്ച 6 മണിക്ക് കെ. എസ്. സി. അങ്കണ ത്തില്‍ നടക്കുന്ന മത്സര ത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നു സംഘങ്ങള്‍ പങ്കെടുക്കും. വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് കലാവിഭാഗം സെക്രട്ടറി അറിയിച്ചു.

ഒപ്പന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 02 631 44 55, 02 631 44 56, 050 58 03 209 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: ,

Comments Off on കെ. എസ്. സി. ഒപ്പന മല്‍സരം ഒക്ടോബര്‍ 18 ന്

കെ. എസ്. സി. ‘സ്മരണിക’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

October 2nd, 2013

ksc-fourty-years-logo-ePathram
അബുദാബി: യു. എ. ഇ. യിലെ മലയാളി കളുടെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തന ങ്ങളുടെ സിരാ കേന്ദ്ര മായി 1972ൽ രൂപീകൃതമായ അബുദാബി കേരള സോഷ്യൽ സെന്റർ പ്രവർത്തന നിരത മായ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

‘സാംസ്കാരിക സമന്വയ ത്തിന്റെ നാലു പതിറ്റാണ്ട്’ എന്ന ശീർഷക ത്തിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി സെന്ററിന്റെ മുഖ പ്രസിദ്ധീകരണ മായ ‘പ്രവാസി’ നാല്പതാം വാർഷിക പതിപ്പ് പുറത്തിറക്കുന്നു.

മലയാളി കളുടെ പ്രവാസ ജീവിത ത്തിന്റെയും നാടിനു നല്കിയ സംഭാവന കളുടെയും ചരിത്രം വിശദമായി പ്രതിപാദിക്കുന്ന, ചരിത്ര വിദ്യാർത്ഥി കൾക്കും ഗവേഷ കർക്കും പ്രയോജനപ്പെടും വിധം തയ്യാറാക്കുന്ന സ്മരണിക യിലേക്ക് എഴുത്തു കാരിൽ നിന്നും ലേഖനം, കഥ, കവിത, കാർട്ടൂണ്‍ എന്നിവ ക്ഷണിക്കുന്നു.

‘ഇൻഡോ അറബ് സാംസ്കാരിക സമന്വയം’ എന്ന വിഷയ ത്തെ ആസ്പദ മാക്കിയുള്ള മുഖ ചിത്രവും ചിത്ര കാരന്മാരിൽ നിന്നും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം സ്മരണിക യുടെ മുഖ ചിത്രമായി പരിഗണി ക്കുകയും ക്യാഷ് അവാർഡും ബഹുമതി പത്രവും നല്കി ആദരിക്കുന്ന തായിരിക്കും.

സ്മരണിക യിലേക്കുള്ള സൃഷ്ടികളും മുഖ ചിത്രവും നവംബർ 15നകം കിട്ടത്തക്ക വിധം പത്രാധിപർ, പ്രവാസി, കേരള സോഷ്യൽ സെന്റർ, പി. ബി. നമ്പർ 3854, അബുദാബി, യു . എ . ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തിലോ 00971 2 631 44 57 എന്ന ഫാക്സ് നമ്പറിലോ kscpravasi at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ അയക്കാം.

കൂടുതൽ വിവര ങ്ങൾക്ക് 00 971 50 78 94 229 – 00 971 55 43 16 860 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ‘സ്മരണിക’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

September 28th, 2013

ksc-onam-celebration-2013-ePathram
അബുദാബി :പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മുഖ്യാതിഥി കളോടൊപ്പം എത്തിയ മാവേലിയെ താലപ്പൊലി യോടെയാണ് വനിതകളും കുട്ടികളും സ്വീകരിച്ച് ആനയിച്ചത്.

ചെണ്ടമേളം, പുലിക്കളി, കാവടിയാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച വിപുലമായ ഘോഷ യാത്രയോടെ ആയിരിരുന്നു ഓണാഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പത്തനാപുരം മുന്‍ എം. എൽ. എ. പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു, വി. എസ്. തമ്പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

ksc-onam-cultural-program-2013-ePathram

മോഹിനിയാട്ടം, തിരുവാതിര ക്കളി, തായമ്പക, സംഘ ഗാനം, നാടകം, കവിതാവിഷ്കാരം, സംഘ നൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.

ഓണാഘോഷത്തിന്റെ തുടർച്ചയായി വനിതകൾക്കും കുട്ടികൾക്കുമായി സെപ്തംബര്‍ 28 ശനിയാഴ്ച പൂക്കള മത്സരംവും ഒക്ടോബർ 4,വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടായിരിക്കും എന്ന്‍ ഭാരവാഹികൾ അറിയിച്ചു.

കെ. എസ്. സി. പ്രസിഡണ്ട്‌ എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാർ, കലാ വിഭാഗം സെക്രട്ടറി രമേശ്‌ രവി തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on കെ. എസ്. സി. ഓണാഘോഷം ശ്രദ്ധേയമായി

Page 57 of 57« First...102030...5354555657

« Previous Page « എയര്‍ കേരള വിഷുവിന്‌
Next » കോലായ സ്മരണിക ബ്രോഷർ പുറത്തിറക്കി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha