ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്റ്

November 7th, 2012

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് എ കെ ജി മെമ്മോറിയല്‍ ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 15, 16, 17 തിയ്യതി കളില്‍ കെ എസ് സി യില്‍ വെച്ച് നടക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ നവംബര്‍ 10നു മുമ്പ് കെ എസ് സി ഓഫീസുമായി ബന്ധപ്പെടുക : 02 631 44 55 – 050 31 28 483

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്റ്

പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും ശ്രദ്ധേയമായി

October 28th, 2012

prasakthi-book-fair-in-ksc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഈദ് ഫെയറിലെ പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും അബുദാബിയ്ക്ക് നവ്യാനുഭവമായി.

കെ. എസ്. സി. വോളന്റിയര്‍ ക്യാപ്ടന്‍ എം. വി. മോഹനന്‍ ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ പോട്രയ്റ്റ് രചന രാജീവ് മുളക്കുഴ നടത്തി. കല പ്രസിഡന്റ് അമര്‍ സിംഗ് ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനാ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന പോട്രയ്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, അജിത്ത് കണ്ണൂര്‍, നദീം മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

prasakthi-book-stall-ksc-eid-fair-2012-ePathram

ഡി. സി. ബുക്സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിര ത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാ ക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 28 ഞായറാഴ്ച ഈദ് ഫെയര്‍ അവസാനിക്കും. ഫൈസല്‍ ബാവ, ശശിന്‍സാ, കെ. എം. എം. ഷെരീഫ്, ജെയ്ബി എന്‍. ജേക്കബ്‌, ദീപു ജയന്‍, ശ്രീകണ്ടന്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും ശ്രദ്ധേയമായി

പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

October 26th, 2012

അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ഈദ് ഫെയറിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 26, 27, 28 തീയതി കളില്‍ പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും സംഘടിപ്പിക്കും.

ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീ കരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാക്കി യിട്ടുണ്ട്.

വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ പ്രസക്തി ബുക്ക് സ്റ്റാളില്‍ ലഭ്യമാക്കി യിട്ടുണ്ട്.

പ്രമുഖ പ്രവാസി കവികളായ അനൂപ്ചന്ദ്രന്‍, നസീര്‍ കടിക്കാട്, ടി. എ. ശശി, സൈനുദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര എന്നിവരുടെ കവിതാ സമാഹാര ങ്ങളും ലഭ്യമാണ്.

ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കാരന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, രാജീവ് മുളക്കുഴ, നദീം മുസ്തഫ, അജിത്ത് കണ്ണൂര്‍, അനില്‍ താമരശേരി, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

സ്പാനിഷ് ചലച്ചിത്രം ‘ചെ’ യുടെ പ്രദര്‍ശനം കെ എസ് സി യില്‍

October 23rd, 2012

che-film-poster-ePathram
അബുദാബി : സ്റ്റീവന്‍ സോടെര്‍ബര്‍ഗ്ഗ് സംവിധാനം ചെയ്ത ‘ചെ’ എന്ന സ്പാനിഷ് ചലച്ചിത്രം ഒക്ടോബര്‍ 23 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

കെ. എസ്. സി., പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവ യുടെ സംയുക്താഭിമുഖ്യ ത്തിലാണ് സിനിമ പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on സ്പാനിഷ് ചലച്ചിത്രം ‘ചെ’ യുടെ പ്രദര്‍ശനം കെ എസ് സി യില്‍

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

Page 59 of 59« First...102030...5556575859

« Previous Page « ആഗോള സദ്ഭാവനാ യാത്ര : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അബുദാബിയില്‍
Next » ഗള്‍ഫ് സത്യധാര : പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍ »



ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha