പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

May 24th, 2013

coach-india-ameer-thayyil-dr-ashraf-kt-ePathram
അബുദാബി : സി. ബി. എസ്. ഇ. സ്ട്രീമില്‍ സീനിയര്‍ സെക്കണ്ടറി പഠന ത്തോടൊപ്പം മെഡിക്കല്‍ – എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനവും നല്‍കുന്ന കോച്ച് ഇന്ത്യ എന്ന പ്രവാസി സംരംഭ ത്തിന് തുടക്കമായി.

പ്രവാസികളായ വിദ്യാര്‍ത്ഥി കളെ ലക്ഷ്യമിട്ടാണ് കോച്ച് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. C B S E+2 സയന്‍സ് കോഴ്സിനോടൊപ്പം ദേശീയ നിലവാരമുള്ള സ്ഥാപന ങ്ങളില്‍ പ്രവേശനം കരസ്ഥ മാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് വയനാട് മുട്ടില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോച്ച് ഇന്ത്യ യുടെ ലക്‌ഷ്യം.

പഠന മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി 50ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്‌, കോച്ച് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നും സ്കോളര്‍ഷിപ്പ്‌ പരീക്ഷ യില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് തീര്‍ത്തും സൌജന്യമായി പ്ലസ്‌ ടു കോഴ്സിനും പരിശീലന ത്തിനുമുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്നും കോച്ച് ഇന്ത്യ ചെയര്‍മാന്‍ അമീര്‍ തയ്യില്‍, മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ കെ. ടി. അഷറഫ്‌ എന്നിവര്‍ അബുദാബി യില്‍ പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്തെ അനാരോഗ്യ പ്രവണത കള്‍ക്കും അനാവശ്യ പീഡനങ്ങള്‍ക്കും രക്ഷിതാക്കളുടെ അമിതമായ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പോടെ വടക്കന്‍ കേരള ത്തില്‍ ആരംഭം കുറിച്ച പ്രഥമ സംരംഭമാണ് കോച്ച് ഇന്ത്യ. ദക്ഷിണേന്ത്യയിലെ പ്രശസ്ത പരിശീലന കേന്ദ്രങ്ങളില്‍ നിന്നും കഴിവ് തെളിയിച്ച വിദഗ്ദരായ അദ്ധ്യാപകരാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രവാസി വിദ്യാര്‍ത്ഥി കള്‍ക്കായി വയനാട്ടില്‍ ‘കോച്ച് ഇന്ത്യ’

ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബി യില്‍

May 22nd, 2013

al-ethihad-sports-academy-press-meet-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന് ഫുട്‌ ബോളിലെ സാദ്ധ്യത കള്‍ പരിചയ പ്പെടുത്താനും പരിശീലനം നല്‍കാനും വേണ്ടി രൂപീകരിച്ച  അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ്  അക്കാദമി സംഘടി പ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ്‌ 31 നു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതല്‍ അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടക്കും.

കഴിഞ്ഞ കൊല്ലം പ്രവര്‍ത്തനം ആരംഭിച്ച അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് 44 ടീമുകളിലായി 550 കളിക്കാര്‍ ജഴ്സി അണിയുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുക.

അന്തര്‍ദേശീയ തലത്തില്‍ വിവിധ ക്ലബ്ബുകളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കളാണ് അല്‍ ഇത്തിഹാദ് സ്പോര്‍റ്റ്സ് അക്കാദമി യില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത് എന്നും സംഘാടകര്‍ പറഞ്ഞു.

കോച്ച് മിഖായേല്‍ സക്കറിയാന്‍, സി. ഇ. ഓ. കമറുദ്ധീന്‍, പ്രായോജക രായ മുഹമ്മദ് റഫീഖ്, സമീര്‍ സലാഹുദ്ധീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബി യില്‍

അബുദാബി സ്ക്കൂൾ ബസുകളിൽ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡങ്ങൾ

May 20th, 2013

abudhabi-school-bus-ePathram

അബുദാബി : സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളുമായി നിരത്തില്‍ ഇറങ്ങും. സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറയ്ക്കുന്നു എന്നും, ബസ്‌ സർവീസ് സമയം നിരവധി കുട്ടികൾക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതികൾക്കിടയിൽ ആണ് പുതിയ പരിഷ്ക്കാരങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി സീറ്റ് ബെല്‍റ്റ്, പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്.

അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അബുദാബി സ്ക്കൂൾ ബസുകളിൽ സുരക്ഷയ്ക്ക് പുതിയ മാനദണ്ഡങ്ങൾ

വിജയി കള്‍ക്ക് മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആദരം

May 18th, 2013

malappuram-dist-plus-two-winner-arjun-sreedhar-ePathram
ദുബായ് : ഹൈയര്‍ സെക്കന്ററി പരീക്ഷ യില്‍ ഒന്‍പതാം തവണയും നൂറു മേനി മികവില്‍ ചരിത്ര വിജയം നേടിയ മലപ്പുറം എടരിക്കോട് പി. കെ. എം. എം. ഹയര്‍സെക്കന്‍ഡറി സ്കൂളിനും സംസ്ഥാനത്ത് പരീക്ഷ യില്‍ ഒന്നാമത് എത്തിയ തിലൂടെ മലപ്പുറം ജില്ല യുടെ അഭിമാനമായി മാറിയ അര്‍ജുന്‍ ശ്രീധര്‍ക്കും ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം.

സ്കൂളിനും അര്‍ജുന്‍ ശ്രീധറിനുമുള്ള പുരസ്കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് സമ്മാനിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളോ ടൊപ്പം തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തന ങ്ങളിലും അനുകര ണീയ മായ മാതൃകയാണു കെ. എം. സി. സി. നടത്തുന്നത് എന്ന് പ്രസിഡന്റ് സുഹറ മമ്പാട് അഭിപ്രായപ്പെട്ടു.

റാങ്ക് ജേതാവ് അര്‍ജുന്‍ ശ്രീധര്‍ നന്ദി പ്രകാശിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ബഷീര്‍ എടരിക്കോട്, പ്രിസിപ്പല്‍ മുഹമ്മദ്‌ ഷാഫി ആശംസ നേര്‍ന്നു. കെ. എം. സി. സി. ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ശുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മര്‍ ആവയില്‍ സ്വാഗതവും നാസര്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു. കെ. എം. സി. സി. നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on വിജയി കള്‍ക്ക് മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആദരം

അബുദാബിയില്‍ സ്കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍

May 17th, 2013

abudhabi-school-bus-ePathram

അബുദാബി : പുതിയ അധ്യയന വര്‍ഷം മുതൽ അധികൃതർ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ അബുദാബിയില്‍ സ്കൂൾ ബസുകൾ നിരത്തില്‍ ഇറങ്ങുക.

സ്കൂൾ ബസ്സുകളിൽ കുട്ടികളെ കുത്തി നിറക്കുന്നു എന്നും ബസ്‌ സർവീസ് സമയം നിരവധി കുട്ടികൾ ക്ക് സൌകര്യപ്രദമായ വിധത്തിലല്ല എന്നുമുള്ള പരാതി ക്കിടയിൽ ആണ് പുതിയ പരിഷ്ക്കാര ങ്ങളുമായി അധികൃതർ മുന്നോട്ടു വന്നിരിക്കുന്നത്.

കുട്ടികളുടെ എണ്ണം നിജപ്പെടുത്തുകയും പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികൾ യാത്ര ചെയ്യുന്ന ബസിൽ സഹായി ആയി കണ്ടക്ടറുടെ സേവനം നിര്‍ബന്ധ മാക്കുകയും ചെയ്തിരിക്കുക യാണ് ഇപ്പോൾ. പെണ്‍കുട്ടികൾ സഞ്ചരിക്കുന്ന ബസിൽ സഹായ ത്തിനായി ലേഡി കണ്ടക്റ്റര്‍മാര്‍ ഉണ്ടായിരിക്കും.

കുട്ടികളുമായി പുറപ്പെടുന്ന അവസാന ബസ്‌ സമയവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കൂളുകള്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്ക സ്കൂളുകളും പ്രാബല്യ ത്തില്‍ വരുത്തി ത്തുടങ്ങി.

കുട്ടികളൂടെ സുരക്ഷക്കായി സീറ്റ് ബെല്‍റ്റ്, ബസ്സുകളുടെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിക്കുവാനുള്ള ജി.പി.എസ്. സംവിധാനം, ബസ്സിനുള്ളില്‍ നിരീക്ഷണ ക്യാമറ, ബസ്സുകളുടെ വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ലിമിറ്റർ, കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തനായി പ്രത്യേക പരിശീലനം നേടിയ ആയമാര്‍ തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ സ്കൂളുകള്‍ക്കു നല്‍കിയിരിക്കുന്നത്. അധികൃതരുടെ ഈ പുതിയ തീരുമാനങ്ങള്‍ രക്ഷിതാക്കള്‍ വളരെ സന്തോഷ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബിയില്‍ സ്കൂൾ ബസുകൾക്ക് പുതിയ മാനദണ്ഡങ്ങള്‍

Page 72 of 79« First...102030...7071727374...Last »

« Previous Page« Previous « എം ആര്‍ സോമനെ അനുസ്മരിച്ചു
Next »Next Page » സി. പി. മുഹമ്മദിന് ഒ. ഐ. സി. സി. സ്വീകരണം നല്‍കുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha