വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

August 14th, 2013

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ ‘വേനല്‍തുമ്പികള്‍’ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കുട്ടികള്‍ക്ക് അവധി ക്കാലത്ത് വിനോദ ത്തോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച ‘വേനല്‍തുമ്പികള്‍’ പിന്നണി ഗായകന്‍ ഒ യു ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡണ്ട് എം. യു. വാസു അധ്യക്ഷന്‍ ആയിരുന്നു. ക്യാമ്പ് അസ്സി: ഡയറക്ടര്‍ മധു പരവൂര്‍ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. ക്യാമ്പ് നിയന്ത്രിക്കുന്ന അദ്ധ്യാപകന്‍ സുനില്‍ കുന്നരു  ഒരുക്കിയ വിവിധ കളികള്‍ പരിചയ പ്പെടുത്തി.

venal-thumbikal-ksc-summer-camp-2013-ePathram

ഇനിയുള്ള ദിവസ ങ്ങള്‍ കുട്ടികളുടെ അഹ്ലാദ ചുവടുകളാല്‍ ഈ അങ്കണം നിറയുമെന്നു പറഞ്ഞു കൊണ്ട് ഗായിക സീന രമേശ് ആശംസകള്‍ അര്‍പ്പിച്ചു.

കെ. എസ്. സി. സെക്രട്ടറി ബി. ജയകുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു.

ആഗസ്റ്റ്‌ 12നു തുടങ്ങിയ ക്യാമ്പ് സെപ്റ്റംബർ 4 വരെ നീണ്ടു നില്ക്കും. വെള്ളിയാഴ്ച ഒഴികെ ദിവസം 6 മണി മുതൽ 9 മണി വരെ യാണ് ക്യാമ്പ്. നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

August 12th, 2013

venal-thumbikal-2013-ksc-summer-camp-ePathram അബുദാബി : കുട്ടികള്‍ക്ക് വിനോദ ത്തോനോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ കേരളാ സോഷ്യല്‍ സെന്റര്‍ എല്ലാ വര്‍ഷവും നടത്തുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ ആഗസ്ത് 12 തിങ്കളാഴ്ച തുടക്കമാവും.

പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നെരു വിന്റെ നേതൃത്വ ത്തിലാണ് കെ. എസ്. സി. അങ്കണ ത്തില്‍ സെപ്തംബര്‍ 4 വരെ നീളുന്ന ക്യാമ്പ് നടത്തുക.

കുട്ടികളുടെ അറിവും കഴിവുകളും വികസിപ്പിക്കുന്ന തിനായി തയ്യാറാക്കിയ കരിക്കുലമാണ് സമ്മര്‍ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക് : 02 631 44 55 – 02 631 44 56

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കെ. എസ്. സി. സമ്മര്‍ ക്യാമ്പ് : ‘വേനല്‍തുമ്പികള്‍’

നിര്‍ധനരുടെ വിദ്യാഭ്യാസ ത്തിന് യു. എ. ഇ. എക്സ്ചേഞ്ച് ഒരു ലക്ഷം ദിർഹം യൂനിസെഫിന് കൈ മാറി

July 30th, 2013

uae-exchange-donation-to-unicef-in-ramadan-2013-ePathram
ദുബായ് : ലോക ത്തിലെ വിവിധ രാജ്യ ങ്ങളിലെ നിർധന രായ കുട്ടി കളുടെ വിദ്യാഭ്യാസ ത്തിനു വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവന ങ്ങള്‍ക്ക് ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഈ റമദാനില്‍ ഒരു ലക്ഷം ദിര്‍ഹം ഔദ്യോഗിക മായി കൈമാറി.

യു. എ. ഇ.എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍, കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവ രില്‍ നിന്ന് യൂനിസെഫ് ഗള്‍ഫ് മേഖലാ ചീഫ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡോ. ഹാനിയാ കാമില്‍ ചെക്ക് ഏറ്റുവാങ്ങി

uae-exchange-donation-for-education-to-unicef-ePathram

ഇരു ഭാഗത്തെയും ഉന്നതരടക്കം യു. എ. ഇ. എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സന്നിഹിത രായ സദസ്സിനെ സാക്ഷി യാക്കി യാണ് ചടങ്ങ് നടന്നത്.

യൂനിസെഫ് ഫണ്ടി ലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷ ങ്ങളിലും യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗണ്യ മായ സംഭാവന നല്കിയിരുന്നു. മികച്ച ഉപഭോക്തൃ സേവന ത്തിലെന്ന പോലെ ജനോപകാര പ്രദമായ സംരംഭ ങ്ങളിലും മുപ്പത് വര്‍ഷ ത്തിലധിക മായി ഇട പെടുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, അടുത്ത തലമുറ യുടെ വിദ്യാഭ്യാസ ക്ഷേമ കാര്യ ങ്ങളില്‍ പ്രതിജ്ഞാ ബദ്ധ മാണെന്നും അതിന് ഏറ്റവും ഉചിത മായ പങ്കാളികള്‍ ഐക്യ രാഷ്ട്ര സഭ യുടെ ഭാഗമായ യൂനിസെഫ് ആണെന്ന തിരിച്ചറി വാണ് ഈ സംയുക്ത ദൗത്യ ത്തിന്റെ പ്രചോദന മെന്നും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

ഒരു ഔദ്യോഗിക ദൗത്യം എന്നതിനപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാ വസ്ഥ കളില്‍ നിന്ന് കര കയറ്റാനും ജീവിത ത്തിന്റെ മുഖ്യധാര യിലേക്ക് നയിക്കാനും ലക്ഷ്യ മിടുന്ന ഈ സംരംഭം ഏറ്റെടുക്കു മ്പോള്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച്, ജന ങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്ന തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂനിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്ന തെന്ന് യൂനിസെഫ് ഗള്‍ഫ് മേഖലാ ചീഫ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡോ. ഹാനിയാ കാമില്‍ ചൂണ്ടിക്കാട്ടി.

അഞ്ച് വന്‍ കര കളിലായി 30 രാജ്യ ങ്ങളില്‍ 700 ലേറെ ശാഖ കളുമായി പ്രവര്‍ ത്തിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച്, മൂന്നര ദശലക്ഷം ഉപ ഭോക്താ ക്കള്‍ക്ക് വേണ്ടി നാല്പതു രാജ്യ ങ്ങളില്‍ നിന്നുള്ള 9000 ത്തോളം കഴിവുറ്റ ജീവന ക്കാരെയാണ് ലോകത്തുട നീളം സജ്ജീകരി ച്ചിട്ടുള്ളത്.

150 -ല്‍ പരം ലോകോത്തര ബാങ്കു കളുമായി നേരിട്ട് വിനിമയ ബന്ധ ങ്ങളുണ്ട്. സാമൂഹ്യ സേവന ശ്രമ ങ്ങളില്‍ സദാ ജാഗ്രത പുലര്‍ ത്തുന്ന യു. എ. ഇ. എക്സ്ചേഞ്ച്, പ്രകൃതി ദുരന്ത ങ്ങള്‍ സംഭവിച്ച ഇട ങ്ങളിലും മറ്റും മാതൃകാ പരമായ സംഭാവനകള്‍ മുമ്പും നല്‍കി യിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on നിര്‍ധനരുടെ വിദ്യാഭ്യാസ ത്തിന് യു. എ. ഇ. എക്സ്ചേഞ്ച് ഒരു ലക്ഷം ദിർഹം യൂനിസെഫിന് കൈ മാറി

യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

July 7th, 2013

അബുദാബി : യുവ കലാ സാഹിതി വയലാര്‍ ബാല വേദിയുടെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന കലാ സാംസ്കാരിക പരിപാടി കളുമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കളിവീട് ക്യാമ്പ്, ബാല താരം നിവേദിത വിജയന്‍ ഉദ്ഘാടനം ചെയ്തു.

1 മുതല്‍ 12 വരെ ക്ളാസുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചിത്രകല, തിയ്യേറ്റര്‍, ക്ളേ മോഡലിംഗ്, ശാസ്ത്രം, മലയാള ഭാഷ, കാര്‍ഷിക രംഗം തുടങ്ങിയ വിഷയ ങ്ങളില്‍ ക്ളാസ് നടന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

മാരത്തോണ്‍ ഫുട്ബോൾ ടൂർണമെന്റ് നടത്തി

June 30th, 2013

ethihad-sports-football-team-st-joseph-school-ePathram
അബുദാബി : അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമിയുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യിലെ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ മാരത്തോണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടന്നു.

വിവിധ ഏജ് ഗ്രൂപ്പു കളിലായി മുന്നൂറോളം കുട്ടികളാണ് വാശി യേറിയ മാരത്തോണ്‍ ടൂർണമെന്റില്‍ പങ്കെടുത്തത്. മല്‍സര ങ്ങള്‍ക്ക് ശേഷം മികച്ച ടീമിനും മികച്ച കളിക്കാര്‍ക്കും മികച്ച ഗോളി മാര്‍ക്കും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. അക്കാദമി യുടെ മികച്ച താര മായി മലയാളി യായ യാസീന്‍ അബ്ദുല്‍ റഹീമിനെയും മൊറോക്കന്‍ വംശജന്‍ അയ്മാന്‍ നജീമിനെയും തെരഞ്ഞെടുത്തു.

മൈക്കില്‍ ബ്രൌണ്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി സി. ഇ. ഓ. കമറുദ്ദീന്‍, ജലീല്‍ ഖാലിദ്‌, രാജേന്ദ്രന്‍ പത്മനാഭന്‍, ഹാരിഷ്, കോച്ച് മിഖായേല്‍, രിഷാം, സാഹിര്‍, മൈക്കിള്‍, സാം, ഇഖ്ബാല്‍, മുഹമ്മദ്‌ തുടങ്ങിയവരും പങ്കെടുത്തു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on മാരത്തോണ്‍ ഫുട്ബോൾ ടൂർണമെന്റ് നടത്തി

Page 75 of 82« First...102030...7374757677...80...Last »

« Previous Page« Previous « പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കാന്തപുരം
Next »Next Page » “വ്രതം ആത്മ ഹര്‍ഷ നിലാവ്” പ്രകാശനം ചെയ്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha