വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും അംഗത്വം : വയലാര്‍ രവി

October 30th, 2013

central-minister-vayalar-ravi-ePathram
ദുബായ് : മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പേരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതി യുടെ ഗുണം സാധാരണക്കാ രായ തൊഴിലാളി കള്‍ക്ക് ലഭിക്കുന്ന തര ത്തില്‍ സമീപ ഭാവിയില്‍ പരിഷ്കരിക്കാ നുള്ള നടപടി ഉണ്ടാകും എന്ന് വയലാര്‍ രവി ദുബായില്‍ പറഞ്ഞു.

vayalar-ravi-leo-radhakrishnan-hussain-thattathazhath-ePathram

നിലവില്‍ E C R (എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്) വിഭാഗ ത്തില്‍ പ്പെടുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇത് മലയാളി കളായ തൊഴിലാളി കള്‍ക്ക്‌ ലഭിക്കുവാന്‍ സാധ്യത കുറവാണ് എന്ന് ചൂണ്ടി കാട്ടിയപ്പോഴാണ് പ്രവാസി കാര്യ മന്ത്രി ഇങ്ങനെ പറഞ്ഞത്. യു എ ഇ യിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി കളില്‍ 65% പേര്‍ക്ക്‌ ഈ പദ്ധതി യുടെ ഗുണ ഫലം ലഭിക്കും.

പെന്‍ഷന്‍ പദ്ധതിയും യു ടി ഐ മ്യൂച്ചല്‍ ഫണ്ടും ലഭ്യമാകാന്‍ അംഗങ്ങള്‍ പ്രതി വര്‍ഷം 5000 രൂപ ഏങ്കിലും അടച്ചിരിക്കണം സ്ത്രീകള്‍ക്ക് 2900 രൂപയും പുരുഷന്മാര്‍ക്ക്‌ 1900 രൂപയും സര്‍ക്കാരിന്റെ വിഹിതമായി നല്‍കും.

നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളി കള്‍ക്ക് 4000 രൂപ മുതല്‍ പെന്‍ഷന്‍ ലഭ്യമാകും എല്‍. ഐ. സി. യുടെ ഇന്‍ഷുറന്‍സ് സൌജന്യമായിരിക്കും. സ്വാഭാവിക മരണ ത്തിന് 30,000 രൂപയും അപകട മരണ ത്തിനു 75000 രൂപയും ഇന്‍ഷുറന്‍സ് ആനുകൂല്യം കുടുംബ ത്തിനു ലഭിക്കും എന്നും പദ്ധതി യേ കുറിച്ച് ബോധ വല്‍കരികാന്‍ പ്രവാസി സംഘടന കളുടെ സഹായം തേടുമെന്നും വയലാര്‍ രവിപറഞ്ഞു.

തയ്യാറാക്കിയത്‌ : ഹുസൈന്‍ തട്ടത്താഴത്ത് -ദുബായ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും അംഗത്വം : വയലാര്‍ രവി

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

ഈദാഘോഷങ്ങള്‍ : സുരക്ഷാ മുന്‍ കരുതലുകളുമായി പോലീസ്‌

October 15th, 2013

അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടി കള്‍ക്കിടെ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കളെ മുന്നില്‍ കണ്ടു കൊണ്ട് അബുദാബി പോലീസ് അത്യാഹിത വിഭാഗ ത്തിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നു.

പൊതു ജനങ്ങള്‍ തിങ്ങി ക്കൂടുന്ന സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും എല്ലാ സജ്ജീകരണങ്ങളോടു കൂടി സുരക്ഷാ ഉദ്യോഗസ്ഥരെയും ആംബുലന്‍സും സജ്ജമാക്കും എന്ന് അബുദാബി പോലീസ് പൊതു ജന സുരക്ഷാ വിഭാഗ ത്തിന്റെ ഡയറക്ടര്‍ ലഫ്റ്റ്‌നന്‍റ് കേണല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമീരി അറിയിച്ചു.

ആഘോഷ വേളകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ആളുകള്‍ നിയമ ങ്ങള്‍ ലംഘിക്കുന്നതും മറ്റും സര്‍വ്വ സാധാരണ മാണ്. ഇത് പ്രധാന റോഡുകളിലും മറ്റും ഗതാഗത ക്കുരുക്ക് ഉണ്ടാക്കുകയും വലിയ തോതിലുള്ള അപകട ങ്ങളിലേക്ക് വഴി വെക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയന്ത്രിക്കാനുമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിത പ്പെടുത്തുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഈദാഘോഷങ്ങള്‍ : സുരക്ഷാ മുന്‍ കരുതലുകളുമായി പോലീസ്‌

ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : സര്‍ക്കാര്‍ സേവന ങ്ങള്‍ക്കും ആനു കൂല്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധം ആക്കരുത് എന്ന വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാറിന് വീണ്ടും തിരിച്ചടി.

ആധാര്‍ അടിസ്ഥാന മാക്കി സബ്സിഡിയും മറ്റും ബാങ്ക് അക്കൗണ്ടു കളിലേക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞ തിനാല്‍ കോടതി വിധി വലിയ പ്രയാസം സൃഷ്ടിക്കും എന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യവും തള്ളി.

ആധാര്‍ വിധി തിരുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിക്കു പുറമെ, പാചക വാതക സബ്സിഡി ആധാര്‍ അടിസ്ഥാന പ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം എന്ന ആവശ്യവുമായി പൊതു മേഖലാ എണ്ണ ക്കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി അതേ പടി നില നില്‍ക്കുന്നത് ഗുരു തര പ്രത്യാഘാത ങ്ങള്‍ ഉണ്ടാക്കും എന്ന വാദവുമായാണ് അറ്റോര്‍ണി ജനറല്‍ കോടതി യില്‍ എത്തിയത്.

ആധാര്‍ ഇല്ലാതെ പാചക വാതക സബ്സിഡി നല്‍കാന്‍ കഴിയില്ല. ഗ്യാസ് സിലിണ്ടറു കള്‍ക്കു മാത്ര മായി സര്‍ക്കാര്‍ 40,000 കോടി യുടെ സബ്സിഡി യാണ് നല്‍കുന്ന തെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജ മായി ഉണ്ടാക്കാന്‍ എളുപ്പ മാണ്. എന്നാല്‍, ആധാര്‍ ഇത്തരം തട്ടിപ്പുകള്‍ തടയും. ആധാര്‍ നമ്പര്‍ എടുക്കണമെന്ന് ആരെയും സര്‍ക്കാര്‍ നിര്‍ബന്ധി ക്കുന്നില്ല. സബ്സിഡി കിട്ടണം എന്നുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതി.

ആധാര്‍ ഉണ്ടെങ്കില്‍ ഒമ്പതു സിലിണ്ടറിന് സബ്സിഡി കിട്ടും. അതില്‍ കൂടുതല്‍ വേണ മെങ്കില്‍ വിപണി വിലക്ക് വാങ്ങാം. ആധാര്‍ ഇല്ല എങ്കിലും വിപണി വിലക്ക് സിലിണ്ടര്‍ കിട്ടുന്നതിന് തടസ്സമില്ല.

ഏതു പദ്ധതിയും സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരം സര്‍ക്കാറിന് ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഗ്യാസ് സബ്സിഡിയുടെ കാര്യം രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചതു മാണ്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല

Page 113 of 118« First...102030...111112113114115...Last »

« Previous Page« Previous « വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
Next »Next Page » ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ഇസ്‌ലാമിക് സെന്‍ററില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha