പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

June 28th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവന്തപുരം : പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയമം കര്‍ശ്ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ജോലി സ്ഥലങ്ങള്‍, പൊതു വാഹനത്തിലെ യാത്ര, പൊതു സ്ഥലങ്ങളിലെ ഒത്തു ചേരലുകള്‍ എന്നിവക്ക് മാസ്ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. നിയമ ലംഘകര്‍ക്ക് എതിരെ 2005 ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈ ക്കൊള്ളും.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതു പാലിക്കാതെ വന്ന സാഹചര്യത്തിലാണ് മാസ്ക് നിര്‍ബ്ബന്ധമാക്കി വീണ്ടും ഉത്തരവ് ഇറക്കിയത്.

പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പി. യാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.

- pma

വായിക്കുക: , ,

Comments Off on പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം

June 20th, 2022

muslim-girls-can-get-married-at-the-age-of-16-ePathram
ചണ്ഡീഗഢ് : മുസ്ലീം വ്യക്തി നിയമം അനുസരിച്ച് പതിനാറാം വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാം എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍ കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരം ഇഷ്ടമുള്ള ആളെ തന്നെ പെണ്‍ കുട്ടിക്ക് ഭര്‍ത്താവായി സ്വീകരിക്കാം. 16 വയസ്സു മുതല്‍ 21 വയസ്സു വരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാ പിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി പ്രസ്താവിച്ചു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍ കോട്ടുകാരായ മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിംഗ് ബേദി വിധി പ്രസ്താവിച്ചത്. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

2022 ജനുവരിയിലാണ് ഇവര്‍ ഇസ്‌ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമ പരമല്ലാത്ത വിവാഹം എന്നു പറഞ്ഞ് ഇരു കുടുംബങ്ങളും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

‘പ്രിൻസിപ്പ്ൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന ഗ്രന്ഥത്തിലെ 195-ാം അനുച്ഛേദം പ്രകാരം 16 വയസ്സുള്ള പെണ്‍ കുട്ടിക്കും 21 വയസ്സുള്ള പുരുഷനും ഇസ്ലാമിക നിയമ പ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമാകും. അവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുവാനുള്ള അവകാശമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്പര്യത്തിന്ന് എതിരായിട്ടാണ് വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രം ഭരണ ഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല.

പഞ്ചാബ് – ഹരിയാന കോടതിയുടെ സുപ്രധാന വിധി ഇവിടെ വായിക്കാം. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തര നിയമ നടപടികള്‍ സ്വീകരിക്കുവാനും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുവാനും കോടതി ഉത്തരവിട്ടു.

- pma

വായിക്കുക: , , , ,

Comments Off on മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം

തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

June 19th, 2022

logo-uae-public-prosecution-ePathram
അബുദാബി : പണം സ്വീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമ വിരുദ്ധമായ ഉള്ളടക്കം തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും 20 ലക്ഷം ദിർഹം പിഴയും ലഭിക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ പുനഃപ്രസിദ്ധീകരിക്കുക എന്നിവക്ക് നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നതു നിയമ വിരുദ്ധമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2021ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽ പ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌ സൈറ്റിനു മേൽ നോട്ടം വഹിക്കുകയും അത്തരം പോര്‍ട്ടലുകള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും എന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

June 16th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ

June 11th, 2022

abudhabi-itc-fine-2000-dirham-for-private-vehicle-parking-in-bus-stop-ePathram
അബുദാബി : തലസ്ഥാന എമിറേറ്റിലെ ബസ്സ് സ്റ്റോപ്പു കളില്‍ നിയമം ലംഘിച്ചു പാർക്ക് ചെയ്യുന്ന മറ്റു വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ഇടും എന്ന് അബു ദാബി സംയോജിത ഗതാഗത കേന്ദ്രം (ഐ. ടി. സി.) അറിയിച്ചു. ബസ്സ് യാത്ര ക്കാരുടെ സുഗമമായ യാത്രയെ തടസ്സ പ്പെടുത്തരുത് എന്നും ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്റ്റോപ്പുകള്‍ മറ്റു വാഹനങ്ങൾ അപഹരിക്കരുത് എന്നും ഐ. ടി. സി. ആവശ്യപ്പെട്ടു.

ബസ്സ് സ്റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടാല്‍ 2000 ദിർഹം പിഴ ചുമത്തും എന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വര്‍ഷവും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്ക് എടുക്കാതെ ബസ്സ് സ്റ്റോപ്പുകളില്‍ വാഹന ങ്ങള്‍ നിര്‍ത്തിയിടുകയും ആളുകളെ കയറ്റി ഇറക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വാര്‍ത്ത.

സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി ബസ്സ്  സ്റ്റോപ്പ് ഉപയോഗിക്കരുത് എന്നും ഇതിനായി നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കണം എന്നും ഐ. ടി. സി. നിർദ്ദേശം നല്‍കുന്നു.

* Image Credit : ITC Twitter

- pma

വായിക്കുക: , , ,

Comments Off on ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ

Page 23 of 162« First...10...2122232425...304050...Last »

« Previous Page« Previous « മലയാളി സമാജം പുതിയ കമ്മിറ്റി ചുമതലയേറ്റു
Next »Next Page » ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച് ഷാര്‍ജ അൽ ദൈദിൽ പ്രവർത്തനം ആരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha