മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

August 29th, 2012
supremecourt-epathram
ന്യൂഡെല്‍ഹി: 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.  വിചാരണ കോടതിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്.  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കസബ് നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളുകയായിരുന്നു.  ഇന്ത്യക്കെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും ഇതിലൂടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞുവെന്നും കോടതി പറഞ്ഞു.
നീതി പൂര്‍വ്വമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും   തന്റെ കുറഞ്ഞ പ്രായം കണക്കിലെടുത്ത്  തന്നെ  വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് കസബ് വാദിച്ചു. എന്നാല്‍ ഇരുപത്തിനാലുകാരനായ കസബിനു താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നും അതിനാല്‍ തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിനു ന്യായമില്ലെന്ന് കോടതി പറഞ്ഞു.  കേസിന്റെ ഗൌരവവും കസബിന്റെ പങ്കാളിത്തവും കണക്കിലെടുത്ത കോടതി ഇയാള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ ഉള്ള ശ്രമത്തിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍, വിജയ് സലസ്കര്‍, ഹേമന്ദ് കര്‍ക്കരെ തുടങ്ങി രാജ്യത്തെ മികച്ച  ചില പോലീസ്-സൈനിക  ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോടതി വിധിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വാതം ചെയ്തു.  നാലുവര്‍ഷമായി മുംബൈയിലെ അര്‍തര്‍ റോഡിലുള്ള ജയിലില്‍ കഴിയുന്ന കസബിന്റെ സുരക്ഷക്കായി ഇതിനോടകം ഇരുപത്തഞ്ച് കോടിയില്‍ അധികം തുക ചിലവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

August 28th, 2012

sultanate-of-oman-flag-ePathram
മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യം

August 18th, 2012

mawaqif-pay-to-park-epathram അബുദാബി : ചെറിയ പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ (ആഗസ്റ്റ്‌ 21 ചൊവ്വാഴ്ച വരെ) അബുദാബി നഗര ത്തില്‍ വാഹന പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും.

റമദാന്‍ കഴിഞ്ഞാല്‍ മവാഖിഫ്‌ (പെയ്ഡ്‌ പാര്‍ക്കിംഗ്) സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞാല്‍ അബുദാബി യില്‍ എല്ലായിടത്തും അര്‍ദ്ധരാത്രി 12 മണി വരെ പെയ്ഡ്‌ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യം

Page 86 of 86« First...102030...8283848586

« Previous Page « ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച
Next » ഭാഷയുടെ സുല്‍ത്താനെ ദല അനുസ്മരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha