ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

September 25th, 2018

medicine-medical-shop-ePathram
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ്  (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.

മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

Comments Off on ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

September 19th, 2018

face-veil-burqa-niqab-ordinance-on-triple-talaq-ePathram
ന്യൂഡൽഹി : മുത്തലാഖ് നിയമ വിരുദ്ധമാക്കി ക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറ ത്തി റക്കി. ഇസ്ലാം മത ത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റം ആയി വ്യവസ്ഥ ചെയ്യുന്ന താണ് ഈ ഓര്‍ഡിനന്‍സ്.

മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെ ടു ത്തുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ നൽകണം എന്നാണ് ഓർഡി നൻ സിലെ വ്യവസ്ഥ.

വാക്കുകളാല്‍, അല്ലെങ്കില്‍ ടെലിഫോൺ കോൾ വഴി, എഴുത്തു വഴിയോ, മെസ്സേജു കളിലൂടെ യോ (എസ്. എം. എസ്.) മറ്റു സാമൂഹിക മാധ്യമ ങ്ങള്‍ എന്നിവ യിലൂടെ തലാഖ് ചൊല്ലി യാലും അതു നിയമ വിധേയം അല്ല എന്നും ബില്ലിൽ പറയുന്നു.

2017 ആഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധി യിലൂടെ സുപ്രീം കോടതി, മുത്തലാഖ് നിരോധിച്ചിരുന്നു. മാറ്റം ആവശ്യ മാണ് എങ്കില്‍ ആറു മാസത്തി നകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

തുടര്‍ന്നാണ് ബില്‍ ലോക്‌സഭ യില്‍ അവ തരി പ്പിച്ചത്. ലോക് സഭ യിൽ മുത്തലാഖ് ബില്‍ പാസ്സാ ക്കി യിരുന്നു എങ്കിലും രാജ്യ സഭ യില്‍ ഇതു പാസ്സാ ക്കു വാന്‍ ആയി രുന്നില്ല. ഇതേ ത്തുടര്‍ ന്നാണ് സര്‍ ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി യത്.

- pma

വായിക്കുക: , , , , , ,

Comments Off on മുത്തലാഖ് നിയമ വിരുദ്ധം : ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രി സഭ യുടെ അംഗീകാരം

പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

September 18th, 2018

throwing-waste-on-the-road-an-offence-in-uae-federal-traffic-law-ePathram
അബുദാബി : പൊതു നിരത്തി ലേക്ക് മാലിന്യം എറി ഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തും. വാഹന ത്തില്‍ ഇരുന്ന് ഭക്ഷണ അവ ശിഷ്ട ങ്ങള്‍, സിഗരറ്റ് കുറ്റി, ടിഷ്യൂ പേപ്പര്‍, കുപ്പി, ചായ ക്കപ്പു കള്‍ ടിൻ, തുടങ്ങീ മാലിന്യ ങ്ങള്‍ പുറത്തേക്ക് എറിയുന്ന വർക്ക് ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ചുമത്തും.

മുന്‍പ് ഈ നിയമ ലംഘന ത്തിന്ന് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ആയിരുന്നു ശിക്ഷ.

ഓടി ക്കൊണ്ടി രിക്കുന്ന വാഹന ങ്ങ ളിൽ നിന്നും റോഡി ലേക്ക് മാലിന്യ ങ്ങള്‍ വലിച്ചെറി യുന്ന പ്രവണത കൂടി വരുന്ന തിനാല്‍ ആണ് ശിക്ഷ ഇരട്ടി ആക്കിയത് എന്നും അധി കൃതർ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

September 17th, 2018

uae-visa-new-rules-from-2014-ePathram
അബുദാബി : ജോലി യിൽ നിന്നു വിരമിച്ച പ്രവാസി കൾ നിശ്ചിത മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാജ്യത്ത് തങ്ങു വാന്‍ വിസ അനുവദി ക്കുവാനുള്ള നിയമ പരിഷ്കാരം യു. എ. ഇ. നടപ്പിലാക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭര ണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

55 വയസ്സു പൂർത്തി യായി ജോലി യിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ ക്കാലം യു. എ. ഇ. യിൽ താമസി ക്കു വാൻ ആഗ്ര ഹി ക്കുന്ന പ്രവാസി കൾക്ക് അഞ്ചു വർഷ ത്തേക്ക് പ്രത്യേക താമസ വിസ അനുവദി ക്കുവാ നാണ് മന്ത്രി സഭാ തീരു മാനം. ഉപാധി കളോടെ വിസ പുതുക്കു വാനും സാധിക്കും.

അഞ്ചു വർഷത്തെ വിസ അനുവദിക്കേണ്ട വ്യക്തിക്ക് മാസം തോറും 20,000 ദിർഹ ത്തിൽ കുറയാത്ത വരുമാ നവും ഇരുപത് ലക്ഷം ദിർഹ ത്തിന്റെ നിക്ഷേപം വസ്തു വക കളിൽ ഉണ്ടാവുകയും വേണം. അല്ലെങ്കിൽ പത്തു ലക്ഷ ത്തിലേറെ ദിർഹ ത്തി ന്റെ സമ്പാദ്യം യു. എ. ഇ. യിൽ ഉണ്ടാ യിരിക്കണം.

ഈ വ്യവസ്ഥകള്‍ അനു സരിച്ച് ആയിരിക്കും അഞ്ചു വർഷ ത്തേക്കുള്ള വിസ അനു വദിക്കുക. ദീർഘ കാല വിസ അനു വദി ക്കുന്ന നിയമം 2019 മുതലാണ് പ്രാബല്യ ത്തിലാ വുക.

- pma

വായിക്കുക: , , , , , ,

Comments Off on വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ

September 16th, 2018

logo-whats-app-ePathram
അബുദാബി : രാജ്യത്ത് വാട്സാപ്പ് കോൾ അനുവദി ച്ചിട്ടില്ല എന്ന് ടെലി ക്കമ്യൂ ണി ക്കേഷൻ റഗു ലേറ്ററി അഥോറിറ്റി ( ടി. ആർ. എ.) വ്യക്ത മാക്കി.

ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹ ങ്ങൾ തെറ്റാണെന്ന് അധി കൃതർ അറിയിച്ചു. വൈഫൈ ഉപ യോഗിച്ച് വാട്‌സാപ്പ് കോളു കൾ ചെയ്യാൻ സാധിച്ചു എന്ന് സമൂഹ മാധ്യമ ങ്ങളിൽ പോസ്റ്റു കൾ പ്രചരി ച്ചി രുന്നു. ഈ സാഹചര്യ ത്തി ലാണ് ടി. ആർ. എ. വിശ ദീക രണം നൽകിയത്.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ

Page 93 of 162« First...102030...9192939495...100110120...Last »

« Previous Page« Previous « ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു
Next »Next Page » ക്യാപ്റ്റന്‍ രാജു അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha