യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം

September 14th, 2018

uae-passport-ePathram
അബുദാബി : ലോകത്തെ പ്രബലമായ പാസ്സ് പോര്‍ട്ടു കളില്‍ യു. എ. ഇ. പാസ്സ് പോര്‍ട്ട് ഒമ്പതാം സ്ഥാനം കര സ്ഥ മാക്കി. മുൻ കൂട്ടി യുള്ള വിസാ സ്റ്റാമ്പിംഗ് ഇല്ലാതെ യു. എ. ഇ. പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർ ശിക്കു വാന്‍ സാധി ക്കും എന്നും വിദേശ കാര്യ സഹ മന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് അറി യിച്ചു.

യു. എ. ഇ. പൗര ന്മാർക്ക് നിലവിൽ 112 രാജ്യ ങ്ങളി ലേക്ക് വിസ ഇല്ലാതെയും 45 രാജ്യ ങ്ങളി ലേക്ക് ‘ഒാൺ അറൈവൽ വിസ’ യിലും പ്രവേശിക്കാം. ലോകത്തെ 41 രാജ്യ ങ്ങളിലേക്ക് മാത്രമാണ് യു. എ. ഇ. പൗരന്മാർക്ക് മുൻ കുട്ടിയുള്ള വിസ ആവശ്യമുള്ളത്.

157 രാജ്യങ്ങ ളുടെ ആഗോള പാസ്സ് പോര്‍ട്ട് ഇൻഡക്‌സി ൽ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനം നേടിയ യു. എ. ഇ. പാസ്സ് പോര്‍ട്ട്, ഇതോടെ അറബ് ലോകത്ത് ഒന്നാം സ്ഥാന ത്ത് എത്തി. യു. എ. ഇ. വിദേശ കാര്യ – അന്താ രാഷ്ട്ര സഹ കരണ മന്ത്രാ ലയ ത്തിന്റെ നേതൃത്വ ത്തി ലുള്ള നയ തന്ത്ര രാഷ്ട്രീയ നേട്ട ങ്ങളുടെ ഉന്നതി യി ലാണ് ഈ നേട്ടം ലഭിച്ചത് എന്നും ഡോ. അൻ വർ ഗർഗാഷ് അറി യിച്ചു.

Image Credit : emirates diplomatic academy 

 രേഖകള്‍ പുതുക്കാന്‍ ഓര്‍മ്മപ്പെടുത്തലുമായി ‘റിമംബര്‍’

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. പാസ്സ് പോര്‍ട്ട് മുൻ നിര യിലേക്ക് ; വിസ ഇല്ലാതെ 157 രാ​ജ്യ ​ങ്ങ​ൾ സന്ദർശിക്കാം

ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

September 12th, 2018

logo-mawaqif-abudhabi-ePathram അബുദാബി : ഹിജ്റ നവ വത്സര അവധി ദിനമായ വ്യാഴാഴ്ച യും വാരാന്ത്യ അവധി ദിന മായ വെള്ളി യാഴ്ച യും (സെപ്തം ബര്‍ 13, 14 തിയ്യതി കൾ) തല സ്ഥാനത്ത് മവാഖിഫ് സൗജന്യ പാർക്കിംഗ് ആയിരിക്കും എന്ന് അബു ദാബി ഗതാ ഗത വകുപ്പ് അറിയിച്ചു. സെപ്തം ബര്‍ 15 ശനിയാഴ്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിംഗ് ഫീസ് ഈടാ ക്കുന്നത് പുനരാ രംഭിക്കും.

എല്ലാ ദിവസ ങ്ങളി ലും രാത്രി 9 മണി മുതൽ രാവി ലെ 8 മണി വരെ റെസിഡൻറ് പാർക്കിംഗ് പെർമിറ്റ് നിയമം പാലിക്കണം എന്നും അധികൃതർ ഓർമ്മി പ്പിച്ചു.

അവധി ദിന ങ്ങളിൽ നിരോ ധിത മേഖല കളിൽ പാർക്ക് ചെയ്യരുത് എന്നും ഗതാഗത തടസ്സം ഉണ്ടാവുന്ന വിധ ത്തിൽ വാഹന ങ്ങൾ നിർ ത്തിയി ടരുത് എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

September 6th, 2018

qatar-national-flag-ePathram
ദോഹ : ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി കൾക്ക് രാജ്യം വിട്ടു പോകുവാന്‍ ഇനി മുതല്‍ തൊഴില്‍ ഉടമ യുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അംഗീ കാരം നൽകി. എൻട്രി, എക്സിറ്റ്, താമസ നിയമ ങ്ങളിൽ ഭേദഗതി വരുത്തി യാണ് പ്രവാസി കൾക്ക് ആനു കൂല്യം നൽകു ന്നത്.

ഖത്തറിലെ നില വിലെ നിയമം അനു സരിച്ച് ജോലി മാറു വാനും രാജ്യ ത്തിന് പുറത്തേക്ക് യാത്ര ചെയ്യു വാനും സ്പോണ്‍സര്‍ നല്‍കുന്ന എക്സിറ്റ് പെർമിറ്റ് ആവശ്യ മാണ്. ഗാർഹിക ത്തൊഴി ലാളി കൾ ഉൾപ്പെടെ ഉള്ള വർക്ക് പുതിയ നിയമ ഭേതഗതി ബാധകം ആയി രിക്കും. എന്നാൽ, ജോലി യുടെ സ്വഭാവം അനു സരിച്ച് ചിലർക്ക് തൊഴില്‍ ഉടമ യുടെ എൻ. ഒ. സി. നിര്‍ബ്ബന്ധം തന്നെ യാണ്. ഇവരു ടെ വിവര ങ്ങൾ തൊഴില്‍ ഉടമ മന്ത്രാലയ ത്തിന് സമര്‍പ്പി ച്ചിരി ക്കണം.

പുതിയ നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ തൊഴി ലാളി കളുടെ അവകാശ ങ്ങൾ സംര ക്ഷി ക്ക പ്പെടും എന്നും തൊഴിൽ മേഖല യിലെ പ്രശ്ന ങ്ങൾ ഏറെക്കുറെ പരി ഹരിക്ക പ്പെടും എന്നുമാണ് കരുതുന്നത്.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ നിന്നും മികച്ച പ്രതി കരണം ആണ് കിട്ടുന്നത്. നിയമ ഭേദഗതി യെ അന്താ രാഷ്ട്ര തൊഴിൽ സംഘടന (ഐ. എൽ. ഒ.) സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.

- pma

വായിക്കുക: , , , , , ,

Comments Off on ഖത്തറില്‍ തൊഴില്‍ ഉടമ യുടെ അനുമതി ഇല്ലാതെ വിദേശി കള്‍ക്ക് രാജ്യം വിട്ടു പോകാം

സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

September 6th, 2018

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡൽഹി : ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റ കരമല്ല എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര യുടെ നേതൃത്വ ത്തി ലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റം എന്നുള്ള ഭരണ ഘടന യിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മത ത്തോടെ യുള്ള സ്വവര്‍ഗ്ഗ രതി കുറ്റ കൃത്യമല്ല എന്നും ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

എ. എം. ഖാന്‍ വില്‍ക്കര്‍, ഇന്ദു മല്‍ ഹോത്ര, ആര്‍. എഫ്. നരി മാന്‍ എന്നി വരാണ് മറ്റു ജസ്റ്റിസ്സു മാര്‍. ഏവരും യോജി ച്ചുള്ള വിധി യാണ് ഇത് എന്ന് വിധി പ്രസ്താവം വായിച്ചു കൊണ്ട് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അറി യിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം പത്തു വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റമാണ് സ്വവര്‍ഗ്ഗ രതി. എന്നാൽ പരസ്പര സമ്മത പ്രകാ രമുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറ പ്പെടു വിച്ചിരുന്നു. തുടർന്ന് 2013 ല്‍ സുപ്രീം കോടതി യുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാ ക്കിയി രുന്നു.

നർത്തകൻ നവ്തേജ് സിംഗ് ജോഹർ, മാധ്യമ പ്രവർ ത്തകൻ സുനിൽ മെഹ്റ, റിതു ഡാല്‍ മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ എന്നിവര്‍ 377ാം വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2016 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീ പിക്കുക യായിരുന്നു. സ്വവർ ഗ്ഗാനു രാഗി കളായ തങ്ങൾ ശിക്ഷിക്ക പ്പെ ടുമോ എന്ന ഭയ ത്തിലാണ് ജീവി ക്കു ന്നത് എന്നും ഇവർ കോടതി യിൽ വാദിച്ചു.

സ്വവര്‍ഗ്ഗ അനുരാഗി കളും അവരെ അനു കൂലി ക്കുന്ന വരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോടതി ഉത്തരവ് സോഷ്യല്‍ മീഡിയ യില്‍ ആഘോഷ മാക്കി മാറ്റി യിരി ക്കുക യാണ്.

രാജ്യത്ത് 25 ലക്ഷം സ്വവര്‍ഗ്ഗാനുരാഗികള്‍ 

*  സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ല 

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ല : മാര്‍പ്പാപ്പ 

ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു 

*  ബഹിരാകാശ യാത്രിക സാലി റൈഡ് സ്വവർഗ്ഗ രതിക്കാരി 

- pma

വായിക്കുക: , , , , , , , ,

Comments Off on സ്വവർഗ്ഗ രതി ഇന്ത്യ യിൽ കുറ്റമല്ല :​​ സുപ്രീം കോടതി

ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി

September 4th, 2018

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വർഷം പ്രമാണിച്ച് സെപ്തം ബര്‍ 13 വ്യാഴാഴ്ച മന്ത്രാ ലയ ങ്ങള്‍ ക്കും മറ്റു സർ ക്കാർ സ്ഥാപന ങ്ങൾക്കും അവധി ആയിരിക്കും.

സെപ്തം ബര്‍ 14,15 (വെള്ളി, ശനി) വാരാന്ത്യ അവധി ദിന ങ്ങൾ കൂടെ കഴിഞ്ഞ് സെപ്തം ബര്‍ 16 ഞായർ മുതൽ മന്ത്രാ ലയ ങ്ങ ളുടെ പ്രവർ ത്തനം പുനരാരംഭിക്കും.

- pma

വായിക്കുക: , ,

Comments Off on ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി

Page 94 of 162« First...102030...9293949596...100110120...Last »

« Previous Page« Previous « അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ
Next »Next Page » പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha