കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും

April 30th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന സാഹിത്യ സംവാദം ഏപ്രിൽ 30 ചൊ വ്വാ ഴ്ച രാത്രി ഏഴര മണി ക്കും ലോക തൊഴി ലാളി ദിന ആചരണം മെയ് ഒന്ന് ബുധ നാഴ്ച രാത്രി എട്ടു മണി ക്കും നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

പ്രണയം കൗമാര കാമനകളിൽ എന്ന വിഷയ ത്തിൽ ഒരുക്കുന്ന സംവാദ ത്തിൽ സാംസ്‌കാ രിക പ്രവർ ത്തക രായ അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ഹണി ഭാസ്കർ എന്നി വർ സംബ ന്ധിക്കും.

മെയ് ഒന്ന് ബുധനാഴ്ച സംഘടി പ്പിക്കുന്ന മെയ് ദിന ആചരണ പരി പാടി യിൽ പ്രശസ്ത എഴുത്തു കാരി ഡോ. എസ്. ശാരദ ക്കുട്ടി മുഖ്യ പ്ര ഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാ പരിപാടി കള്‍ അരങ്ങേറും

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും

സീതയുടെ ശതാബ്ദി ശ്രദ്ധേയമായി

April 15th, 2019

maha-kavi-kumaran-asan-ePathram അബുദാബി : മഹാ കവി കുമാര നാശാ ന്റെ ‘ചിന്താ വിഷ്ടയായ സീത’ യുടെ നൂറാം വാർഷിക ആചരണ ത്തി ന്റെ ഭാഗ മായി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടി പ്പിച്ച ‘സീത യുടെ ശതാബ്ദി’ എന്ന പരി പാടി ശ്രദ്ധേയ മായി.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്ര സേനൻ മുഖ്യ പ്രഭാ ഷണം നടത്തി. നാസർ വിള ഭാഗം, അഡ്വ. ആയിഷ സക്കീർ ഹുസ്സൈൻ, ബിന്ദു ഷോബി, ലൈബ്രറി യൻ കെ. കെ. ശ്രീവത്സൻ പിലിക്കോട് എന്നി വർ സംസാ രിച്ചു.

രമേഷ് നായർ, അനഘ സുജിൽ, അനന്ത ലക്ഷ്മി ഷരീഫ്, ചിത്ര ശ്രീവത്സൻ, ദേവിക രമേഷ്, ബാബു രാജ് കുറ്റി പ്പുറം എന്നിവർ കുമാര നാശാന്റെ കവിത കൾ ആലപിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി എ. പി. അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.

കേരള സോഷ്യൽ സെന്റർ ലൈബ്രറി യി ലേക്ക് അബു ദാബി ശക്തി തിയറ്റേ ഴ്‌സ് 51 പുസ്തക ങ്ങൾ സംഭാവ നയായി നൽകി. ജനറൽ സെക്രട്ടറി കെ. വി. ബഷീർ പുസ്തക ങ്ങൾ കൈമാറി.

 

-Image Credit : WiKiPeDiA

- pma

വായിക്കുക: , , ,

Comments Off on സീതയുടെ ശതാബ്ദി ശ്രദ്ധേയമായി

ഡോ. ഡി. ബാബു പോൾ അന്തരിച്ചു

April 13th, 2019

തിരുവനന്തപുരം : അഡീഷനൽ ചീഫ് സെക്രട്ടറി ആയി രുന്ന ഡോക്ടര്‍ ഡി. ബാബു പോൾ അന്ത രിച്ചു. അസുഖ ത്തെ തുടര്‍ന്ന് ഒരാഴ്ച യായി തിരുവ നന്ത പുരത്തെ സ്വകാര്യ ആശു പത്രി യിൽ ചികില്‍സ യില്‍ ആയി രുന്നു. ശനിയാഴ്ച പുലർച്ചെ യായി രുന്നു അന്ത്യം.

നാളെ നാലു മണിക്ക് പെരു മ്പാവൂരില്‍ കുറുപ്പുംപടി യാക്കോ ബായ പള്ളി യിൽ സംസ്കാരം നടക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍ മാന്‍, കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലര്‍ തുടങ്ങിയ പദവി കള്‍ വഹി ച്ചി രുന്നു. എഴുത്തു കാരനും പ്രഭാഷകനു മായ ബാബു പോള്‍ മുപ്പതോളം പുസ്തക ങ്ങള്‍ എഴുതി യിട്ടുണ്ട്.

എറണാകുളം കുറുപ്പും പടി ചീര ത്തോട്ട ത്തിൽ പി. എ. പൗലോസ് – മേരി പോള്‍ ദമ്പതി കളുടെ മകനായി 1941 ഏപ്രില്‍ 11 നു ജനനം. യാക്കോ ബായ സഭ യുടെ കോര്‍ എപ്പിസ്‌കോപ്പ യായി രുന്നു പിതാവ് പി. എ. പൗലോസ്.

- pma

വായിക്കുക: , , ,

Comments Off on ഡോ. ഡി. ബാബു പോൾ അന്തരിച്ചു

സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

April 7th, 2019

malayalee-samajam-36-th-literary-award-gets-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം മുപ്പത്തി ആറാ മത് സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവു മായ റഫീഖ് അഹ മ്മദിന് സമ്മാനിച്ചു.

സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യ ക്ഷത വഹിച്ചു. സമാജം സുവർണ്ണ ജൂബിലി യുടെ ഭാഗ മായി തയ്യാറാ ക്കിയ സമാജം സ്മരണിക (സുവനീർ) റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, കെ. വി. ബഷീർ, എം. യു. ഇർഷാദ്, ജെറിൻ കുര്യൻ ജേക്കബ്ബ്, എ. എം. അൻ സാർ, അനീഷ് ബാല കൃഷ്ണൻ, പുന്നൂസ് ചാക്കോ, ബിജു കിഴക്ക നേല, സാംസൺ, റഫീഖ് പി. ടി. എന്നി വർ പ്രസംഗിച്ചു.

റഫീക്ക് അഹമ്മദിന്റെ തെര ഞ്ഞെ ടുത്ത കവിത കളുടെ ദൃശ്യാവിഷ്ക്കാരം ചടങ്ങിന് കൊഴുപ്പേകി.

- pma

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

സമാജം സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും

April 4th, 2019

samajam-literary-award-for-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം 36 ആമത് സാഹിത്യ പുരസ്‌കാരം പ്രമുഖ കവിയും ഗാന രചയി താവു മായ റഫീഖ് അഹ മ്മദിന് സമ്മാ നിക്കും.

ഏപ്രിൽ 5 വെള്ളി യാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജം ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ – സാംസ്കാരിക -സാഹിത്യ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

പ്രൊഫ. മധു സൂദനൻ നായർ ചെയർ മാനും കെ. എസ്. രവി കുമാർ, ബി. മുരളി, എ. എം. മുഹമ്മദ് തുട ങ്ങി യവർ അംഗ ങ്ങളാ യിട്ടു ള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടി കൾ അര ങ്ങേറും.

റഫീക്ക് അഹമ്മദിന്റെ തെരഞ്ഞെടുത്ത കവിത കളുടെ ദൃശ്യാവിഷ്കാരം, പരിപാടി യുടെ ആകർ ഷണം ആയി രിക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം റഫീഖ് അഹമ്മദിന് സമ്മാനിക്കും

Page 21 of 44« First...10...1920212223...3040...Last »

« Previous Page« Previous « രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു
Next »Next Page » സുധീർ കുമാർ ഷെട്ടിക്ക് ഗ്രീന്‍ വോയ്സ് യാത്ര യയപ്പ് നല്‍കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha