അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

September 6th, 2012

Jalakam prakasanam-epathram

പത്തനംതിട്ട : ഫേബിയന്‍ ബുക്ക്സ്‌ പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി. യുടെ  ‘ഓര്‍മ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരം  പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്‍റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില്‍ പതിഞ്ഞ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ പെരുമ്പടവം ശ്രീധരൻ, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ വി. എൻ. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ്‌  ജ്വലിക്കുന്ന നോവലിസ്റ്റ് സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍, ഒരു സംസ്കൃതിയുടെ ചടുല താളങ്ങള്‍ മണ്‍മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷ ദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.

‘വൈഖരി’ എന്ന ബ്ലോഗിലൂടെ ബൂലോഗത്ത് അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on അനില്‍കുമാര്‍ സി.പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം

August 30th, 2012

imcc-sulaiman-seit-book-release-ePathram
അബുദാബി : ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സാമുദായിക പുരോഗതിക്കായി യത്നിച്ച സമര മാര്‍ഗ്ഗങ്ങളെയും സമഗ്രമായി വിലയിരുത്തി പ്രൊഫ. എ. പി. അബ്ദുല്‍ വഹാബ് രചിച്ച് ഐ. എം. സി. സി. പുറത്തിറക്കിയ ‘ഇബ്രാഹിം സുലൈമാന്‍ സേട്ട് – ജീവിതം, ദര്‍ശനം’ എന്ന പുസ്തക ത്തിന്റെ അബുദാബി യിലെ പ്രകാശനം, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയ്ക്ക് നല്‍കി ക്കൊണ്ട് ഐ. എം. സി. സി. പ്രസിഡന്റ് റ്റി. എസ്. ഗഫൂര്‍ ഹാജി നിര്‍വ്വഹിച്ചു.

– ഷിബു മുസ്തഫ പുനലൂര്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on പുസ്തക പ്രകാശനം

കൊളത്തൂര്‍ വാര്യത്ത് സുരേഷ് അന്തരിച്ചു

August 26th, 2012

koluthoor-epathram

കൊളത്തൂര്‍: പരേതനായ അപ്പുവാര്യരുടെ മകന്‍ കൊളത്തൂര്‍ വാര്യത്ത് സുരേഷ് (48) അന്തരിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ‘പിറ’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യുവജനസംഘം വായനശാല, കുടി സാംസ്‌കാരിക വേദി, ആറങ്ങോട്ടുകര കൃഷി പാഠശാല, പൊന്നാനി നാടകവേദി, കാറല്‍മണ്ണ കഥകളി സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ‘ഓരോരോ കാലത്തിലും’ എന്ന നാടകമുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഒരു കലങ്കാരിയുടെ കഥ എന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ വരകളും വരികളും എന്ന പുസ്തകത്തിന് ആമുഖമെഴുതി. കൊളത്തൂര്‍ ബ്രദേഴ്‌സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ മുന്‍കാല വോളിബോള്‍ താരവുമായിരുന്നു സുരേഷ്. മാതാവ്: ശകുന്തള വാരസ്യാരമ്മ (മാനേജര്‍, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). ഭാര്യ: ബീന (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). മക്കള്‍: ഋത്വിക്, കിഷന്‍ (കണ്ണന്‍), സുഭദ്ര. സഹോദരങ്ങള്‍: ശോഭന, ശ്രീകല (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍).

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കൊളത്തൂര്‍ വാര്യത്ത് സുരേഷ് അന്തരിച്ചു

കഥാരചനാ മത്സരം : ഇങ്ങനെ എത്ര നാള്‍

August 24th, 2012

yuva-kala-sahithy-logo-epathram ദുബായ് : യുവ കലാ സാഹിതി ദുബായ് അല്‍കൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് പ്രവാസി മലയാളി കള്‍ക്കായി നടത്തുന്ന കഥാരചനാ മത്സര ത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. വിഷയം : ‘ഇങ്ങനെ എത്ര നാള്‍ ‘

സൃഷ്ടികള്‍ സപ്തംബര്‍ 30 ന് മുമ്പ് yks.onam2012 at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ അയക്കുക.

സൃഷ്ടിയോടൊപ്പം കഥാകൃത്തിന്റെ നാട്ടിലെയും ഗള്‍ഫിലെയും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ടാകണം. വിവരങ്ങള്‍ക്ക് : 050 14 66 465.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കഥാരചനാ മത്സരം : ഇങ്ങനെ എത്ര നാള്‍

കവിതാക്യാമ്പ്

August 18th, 2012

അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ യുവകവികള്‍ക്കായി ക്യാംപും പുരസ്‌കാരവും സംഘടിപ്പിക്കുന്നു ആധുനിക മലയാളകവിതയുടെ അഗ്രദൂതന്‍, നിരൂപകന്‍, പണ്ഡിതന്‍, വിവര്‍ത്തകന്‍, എഡിറ്റര്‍ എന്നീ നിലകളിലെല്ലാം സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2012 സപ്തംബര്‍ 15, 16 തിയ്യതികളില്‍ തിരുവനന്തപുരത്തുവെച്ച് യുവകവികള്‍ക്കായി ദ്വിദിന കവിതാക്യാംപ് സംഘടിപ്പിക്കുന്നു. എഴുതിത്തുടങ്ങുന്ന കവികളില്‍ മലയാളകാവ്യചരിത്രത്തേയും സൗന്ദര്യശാസ്ത്രത്തേയും കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. ലോകകവിതയുടേയും ഇന്ത്യന്‍ കവിതയുടേയും പശ്ചാത്തലത്തില്‍ മലയാളകവിതയിലെ പാരമ്പര്യങ്ങള്‍, പ്രവണതകള്‍, കവിതയിലെ ഭാവുകത്വപരിണാമങ്ങള്‍, കവിതയുടെ ഭാഷ, കവിതാപ്രസ്ഥാനങ്ങള്‍, ദര്‍ശനങ്ങള്‍, സമീപനങ്ങള്‍ ഇവയെക്കുറിച്ച് വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളും ചര്‍ച്ചകളുമായിരിക്കും ക്യാമ്പില്‍ ഉണ്ടാവുക. ഒപ്പം കവിതാപാരായണങ്ങളും വിലയിരുത്തലുകളും മുതിര്‍ന്ന കവികളുമായുള്ള സംവാദങ്ങളും ഉണ്ടാവും. ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പങ്കെടുക്കുന്നവരുടെ കവിതകള്‍ വിദഗ്ദ്ധസമിതി പരിശോധിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രണ്ടു കവിതകള്‍ക്ക് പുരസ്‌കാരമായി 25000 രൂപ തുല്യമായി വീതിച്ചു നല്‍കുകയും ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ള (25 വയസ്സില്‍ കവിയാത്തവര്‍) യുവകവികള്‍ ഒരു സ്വന്തം കവിതയും മലയാളത്തിലെ പൂര്‍വ്വകവികളില്‍ ആരുടെയെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന ഒരു കവിതയുടെ പകര്‍പ്പും സഹിതം സെക്രട്ടറി, അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ , ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാല ബില്‍ഡിങ്, വഞ്ചിയൂര്‍. പി.ഒ, തിരുവനന്തപുരം 695 035 എന്ന വിലാസത്തിലോ ayyappapanikerfoundation@gmail.com എന്ന ഇ മെയിലിലോ ആഗസ്റ്റ് 25 നു മുമ്പ് ലഭിക്കത്തക്ക വിധം അയക്കുക.

കെ.സച്ചിദാനന്ദന്‍ (പ്രസിഡണ്ട്)

ടി.പി.ശ്രീനിവാസന്‍ (വൈസ് പ്രസിഡണ്ട്)

പ്രിയദാസ്.ജി.മംഗലത്ത് (സെക്രട്ടറി)

- ഫൈസല്‍ ബാവ

വായിക്കുക:

Comments Off on കവിതാക്യാമ്പ്

Page 50 of 51« First...102030...4748495051

« Previous Page« Previous « ജോണ്‍സണ്‍ മാഷ്‌
Next »Next Page » ജൂലിയന്‍ അസാഞ്ജിനെ വേട്ടയാടല്‍ തുടരുന്നു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha