കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു

May 28th, 2023

ksc-youth-fest-2023-inauguration-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ സംഘടി പ്പിക്കുന്ന ‘കെ. എസ്. സി. യുവ ജനോത്സവം 2023’ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ തുടക്കമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വേദവല്ലി തിരുനാവുക്കരശ്, പ്രശസ്ത ശില്പിയും ചിത്രകലാ സംവിധായകനുമായ ഡാവിഞ്ചി സുരേഷ് എന്നിവർ ചേർന്ന് ‘കെ. എസ്. സി. യുവജനോത്സവം-2023’ ഉല്‍ഘാടനം ചെയ്തു.

പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിം കുമാർ, പ്രശസ്ത നർത്തകിമാരായ മൻസിയ, തീർത്ഥ, ബിന്ദു ലക്ഷ്മി പ്രദീപ് എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. കലാ മത്സരങ്ങൾ മെയ് 26, 27, 28 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കെ. എസ്. സി. യിലെ വിവിധ വേദി കളായിലായി അരങ്ങേറും.

കെ. എസ്. സി. സാഹിത്യ മത്സരങ്ങൾ ജൂൺ 3 ന് രാവിലെ 9 മണി മുതൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സാഹിത്യ മത്സരങ്ങൾക്ക്‌ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി 2023 മെയ് 29 വരെയാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 02 631 44 55 എന്ന നമ്പറിലോ കെ. എസ്. സി. യില്‍ നേരിട്ടോ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു

വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

May 23rd, 2023

john-brittas-inaugurate-ksc-committee-activities-2023-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എ‌സ്‌. സി.) പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാധ്യമ പ്രവർത്തകനും രാജ്യ സഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ്, എഴുത്തുകാരി ദീപ നിശാന്ത്, കേരളാ പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ ലില്ലിസ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

സെന്‍റർ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റർ കലാ കാരന്മാരും ബാല വേദി – വനിതാ കമ്മറ്റിയും ചിട്ട പ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും ഉത്ഘാടന സമ്മേളനത്തെ വര്‍ണ്ണാഭമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കാളാവ് സൈതലവി മുസ്ലിയാര്‍ സ്മാരക പുസ്തക അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു

May 9th, 2023

sunni-center-kalavu-saithalavi-musliyar-memorial-book-award-ePathram
അബുദാബി : പണ്ഡിതനും അബുദാബി സുന്നി സെന്‍റർ സ്ഥാപക നേതാവുമായിരുന്ന കാളാവ് സൈതലവി മുസ്ലിയാരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന പുസ്തക അവാര്‍ഡ്, മികച്ച ഇസ്ലാമിക കൃതിക്ക് സമ്മാനിക്കും എന്ന് സുന്നി സെന്‍റർ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഹ്ലു സുന്ന-വല്‍ ജമാഅ (സുന്നി) ആശയ ആദര്‍ശങ്ങളില്‍ അതിഷ്ഠിതവും ഇസ്ലാമിക ചരിത്രം, പഠനം, ഗവേഷണങ്ങൾ എന്നിങ്ങനെ സമൂഹത്തിന് ഉപകാരപ്പെടുന്ന മികച്ച രചനകൾക്കാണ് അവാര്‍ഡ്.

kalavu-saithalavi-musliyar-ePathram

കാളാവ് സൈതലവി മുസ്ലിയാര്‍

രണ്ടു വർഷത്തില്‍ ഒരിക്കൽ 100,000 രൂപയും സർട്ടിഫിക്കറ്റും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. 2015 നു ശേഷം മലയാള ഭാഷയിൽ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളും ആയിരിക്കണം.

പ്രമുഖ പണ്ഡിതരായ അബ്ദുസ്സലാം ബാഖവി (ദുബായ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. എന്‍. എ. എം. അബ്ദുൽ ഖാദർ എന്നിവര്‍ അടങ്ങുന്നതാണ് ജൂറി. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഈ ലിങ്കില്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് പി. ഡി. എഫ്. ഫോർ മാറ്റിൽ സമർപ്പിക്കാം. അവസാന തിയ്യതി : 2023 ജൂൺ 15.

അവാർഡ് പ്രഖ്യാപനം : 2023 സെപ്റ്റംബർ 30. അവാർഡ് വിതരണം : 2023 നവംബർ 11. അവാർഡ് വിതരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും പങ്കെടുക്കും.

മറ്റു വിശദ വിവരങ്ങൾക്ക്  ascawards2023 @ gmail. com എന്ന ഇ -മെയിലിൽ ബന്ധപ്പെടുക.

അബുദാബി സുന്നി സെൻർ പ്രസിഡണ്ട്  സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, ജനറൽ സെക്രട്ടറി കെ. പി. കബീര്‍ ഹുദവി, വൈസ് പ്രസിഡണ്ട് ഹാരിസ് ബാഖവി, ജോയിന്‍റ് സെക്രട്ടറി അഷ്‌റഫ്‌ ഹാജി വാരം, പബ്ലിക്‌ റിലേഷൻ ചെയർമാൻ സലീം നാട്ടിക  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

Comments Off on കാളാവ് സൈതലവി മുസ്ലിയാര്‍ സ്മാരക പുസ്തക അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്

January 17th, 2023

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം പ്രഖ്യാപിച്ച പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ച ‘ആരാച്ചാർ’ എന്ന നോവല്‍ തന്നെയാണ് പ്രവാസ കൈരളി സാഹിത്യ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

2023 ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കത്ത് റൂവിയിലെ അൽഫലാജ് ഹാളിൽ ഒരുക്കുന്ന ‘സർഗ്ഗ സംഗീതം 2023’ എന്ന പരിപാടിയിൽ വെച്ച് മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും.

indian-social-club-oman-pravasi-kairali-sahithya-award-ePathram

പിന്നണി ഗായകൻ ഉണ്ണി മേനോൻ നയിക്കുന്ന ഗാനമേള ‘സർഗ്ഗ സംഗീതം 2023’ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

ജനുവരി 28 ശനിയാഴ്ച  മലയാള വിഭാഗം ഹാളിൽ വച്ച് സാഹിത്യ വിഭാഗം നയിക്കുന്ന സാഹിത്യ ചർച്ചയിലും കെ. ആർ. മീര പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്

Page 6 of 44« First...45678...203040...Last »

« Previous Page« Previous « കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി
Next »Next Page » തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha