അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

April 11th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഏറ്റു വാങ്ങി. അബുദാബി യുടെ പൈതൃക കോട്ട ഖസ്ര്‍ അല്‍ ഹുസ്ന്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അവാര്‍ഡ് എം. എ. യൂസഫലിക്കു സമ്മാനിച്ചു.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യവകുപ്പു മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബു ദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മേഖല കളിൽ എം. എ. യൂസഫലി നൽകിയ മികച്ച സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന പിന്തുണക്കും ഉള്ള അംഗീകാരം കൂടി യാണ് ഈ  നേട്ടം.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയും കൂടി യാണ് അബുദാബി ഗവണ്മെന്റിന്റെ ഈ ബഹുമതി യെ കാണുന്നത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം പ്രവാസി സമൂഹ ത്തിന് സമർപ്പിക്കുന്നു എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

March 2nd, 2020

aravind-ravi-palode-mushrif-mall-talentology-2020-ePathram
അബുദാബി : ലുലു ഗ്രൂപ്പ് മുഷിരിഫ് മാളിൽ സംഘടി പ്പിച്ച ‘ടാലന്റോളജി-2020’ മത്സര വിജയികളെ പ്രഖ്യാ പിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗ ക്കാർക്കായി സംഘടി പ്പിച്ച ‘ടാലന്റോളജി’ യില്‍ കുട്ടി കളുടെ വിഭാഗ ത്തിൽ പീറ്റർ ആന്റണി വിലേഗാസ് റോസില്ല (ഫിലി പ്പിനോ), മുതിർന്നവ രുടെ വിഭാഗ ത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നിവര്‍ വിജയി കളായി.

lulu-mushrif-mall-talentology-2020-winner-surya-badrinath-ePathram

ലബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ് മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷ ണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സമ്മാനാർഹരുടെ പ്രകടനങ്ങളും അവതരിപ്പിച്ചു.

പതിനായിരത്തോളം കലാ പ്രതിഭ കള്‍ മാറ്റുരച്ച മല്‍സങ്ങളിൽ നിന്നുമാണ് ഫൈനല്‍ മല്‍സര ത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയികൾക്ക് 5000 ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാനിച്ചു.

വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാ പ്രകടന ത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേള യാണ് ‘ടാലന്റോളജി’ എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു

ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

February 23rd, 2020

world-food-festival-in-lulu-ePathram
അബുദാബി : രാജ്യമെങ്ങുമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ തുടങ്ങിയ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് ഏഴു വരെ നീണ്ടു നില്‍ക്കും. അബുദാബി വേൾഡ് ട്രേഡ് സെന്റ റിലെ ലുലു വില്‍ ഒരുക്കിയ പ്രത്യേക വേദി യില്‍ പ്രശസ്ത പാചക വിദഗ്ധ യായ മനാൽ അൽ ആലെം ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ ഉല്‍ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബു ബക്കര്‍, മറ്റു ഉന്ന്ത ഉദ്യോഗ സ്ഥര്‍, പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ലോകോത്തര നിലവാരമുള്ള ഭക്ഷ്യ വിഭവ ങ്ങളെ പ്രവാസി സമൂഹത്തിനു പരിചയ പ്പെടുത്തുവാനും രുചിച്ച് അറിയുവാനും വേൾഡ് ഫുഡ് ഫെസ്റ്റിവല്‍ സഹായകമാവും. 25 ഓളം രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 ഓളം പാചക മത്സര ങ്ങൾ ‘വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

ലുലുവില്‍ ‘ഇന്ത്യാ ഉത്സവ്’ തുടങ്ങി

January 23rd, 2020

lulu-india-ulsav-2020-inaugurated-by-indian-ambassador-ePathram
അബുദാബി : ഇന്ത്യന്‍  ഭക്ഷണ പാനീയ ങ്ങളും മറ്റു ഇന്ത്യന്‍ ഉത്പന്നങ്ങളും ഉള്‍ പ്പെടുത്തി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ ‘ഇന്ത്യാ ഉത്സവ്’ തുടക്കമായി. അബു ദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ‘ഇന്ത്യാ ഉത്സവ്’ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവ ങ്ങങ്ങൾ, പാനീയ ങ്ങൾ എന്നിവ രുചിക്കുവാനും രാജ്യ ത്തിന്റെ തനതു സാംസ്കാരിക – കലാ – പരി പാടി കൾ ആസ്വദി ക്കുവാനും ലുലു വിലെ ‘ഇന്ത്യാ ഉത്സവ്’ അവസരം ഒരുക്കും.

മധുര പലഹാര ങ്ങളും പാനീയ ങ്ങളും പഴച്ചാ റുകളും ഭക്ഷ്യ വിഭവങ്ങളും കര കൗശല വസ്തുക്കളും മറ്റു മായി ഇന്ത്യയിൽ നിന്നുള്ള മൂവായിരത്തോളം വൈവിധ്യ മാര്‍ന്ന ഉൽപ്പന്ന ങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ പ്രദർശി പ്പിച്ചിട്ടുണ്ട്.

ഇതു കൂടാതെ ഇന്ത്യയുടെ തനത് കലാ രൂപങ്ങൾ സ്വദേശി കൾക്കും മറ്റ് രാജ്യ ങ്ങളിൽ നിന്നുള്ള വർക്കും മുന്നിൽ അവതരി പ്പിക്കുന്ന സവിശേഷമായ ഉദ്യമം ആണ് ‘ഇന്ത്യാ ഉത്സവ്’ എന്ന് പരി പാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപവാല, റീജ്യണൽ ഡയറക്ടർ ടി. പി. അബൂ ബക്കർ, സി. സി. ഒ. വി. നന്ദ കുമാർ മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗ മായി ജനു വരി 28 വരെ ‘ഇന്ത്യാ ഉത്സവ്’ നീണ്ടു നില്‍ക്കും.

- pma

വായിക്കുക: , ,

Comments Off on ലുലുവില്‍ ‘ഇന്ത്യാ ഉത്സവ്’ തുടങ്ങി

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ ഇനി മണി ഗ്രാം സേവനങ്ങൾ

January 22nd, 2020

adeeb-ahmed-of-lulu-exchange-sign-with-money-gram-contract-ePathram
അബുദാബി : ധന വിനിമയ സ്ഥാപനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ ഇനി മുതല്‍ മണി ഗ്രാം സേവന ങ്ങൾ ലഭ്യമാവും. ഇരു കമ്പനി കളു ടേയും മേധാവി കള്‍ ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചു.

ഇതോടെ ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ലുലു എക്സ് ചേഞ്ച് ഉപ ഭോക്താ ക്കൾക്ക് സാമ്പ ത്തിക സേവനങ്ങൾ കൂടുതല്‍ കൃത്യത യോടെ യും എളുപ്പ ത്തിലും മണി ഗ്രാമി ലൂടെ ലഭിക്കും.

ഈ പങ്കാളി ത്തം ധന വിനിമയ രംഗത്ത് വിപ്ലവ കര മായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു എന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.

ധന വിനിമയ മേഖല യിലെ ഡിജിറ്റൽ വൽക്കരണ ത്തിന് ലുലു വുമാ യുള്ള ഈ സഹ കരണം ആക്കം കൂട്ടും എന്ന് മണി ഗ്രാം ചെയർമാനും സി. ഇ. ഒ. യുമായ അലക്സ് ഹോംസ് പറഞ്ഞു

ഏഷ്യ, പസഫിക് റീജ്യനു കളിലും ഒമാനിലും ഉള്ള ലുലു മണി നെറ്റ്‌ വർക്കു കളിലും അര ലക്ഷ ത്തില്‍ അധികം വരുന്ന ഏജന്റു മാർ മുഖേനയും മണി ഗ്രാം സേവനം ലഭ്യമാണ്.

- pma

വായിക്കുക: , ,

Comments Off on ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിൽ ഇനി മണി ഗ്രാം സേവനങ്ങൾ

Page 7 of 11« First...56789...Last »

« Previous Page« Previous « പൗരത്വ നിയമ ഭേദ ഗതി : കേന്ദ്ര ത്തിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം
Next »Next Page » ആർ. എസ്. സി. കലാലയം സാഹിത്യോത്സവ് വെള്ളി യാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha